ഒരു കൊച്ചു ധ്രുവപ്രദേശം

ഇതെന്റെ വീട്ടിലെ ഒരു കൊച്ചു ധ്രുവപ്രദേശം. ഞങ്ങളുടെ കോഴികളും മറ്റു ജീവികളും ഇവിടെയാണു വസിക്കുന്നതു്.

ബഹ്രൈനില്‍ അതിഭീകരമണല്‍ക്കാറ്റ്

സൌദിമണല്‍ക്കാടുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അതിഭയങ്കരമായ വേഗതയില്‍ മണല്‍ക്കാറ്റടിക്കുകയാണു് ബഹ്രൈനില്‍. ആദ്യമായാണു് ഇത്തരമൊരു കൊടുങ്കാറ്റിനു് സാക്ഷ്യം വഹിക്കുന്നതു്. ആറുമണിവരെ ശാന്തസുന്ദരമായിരുന്ന സന്ധ്യ ഏഴുമണിയോടെ രൌദ്രഭാവം പൂണ്ടു കലിതുള്ളുന്നതാണു് കാണുന്നതു്.

എസ് എന്‍ സി ലാവലിന്‍ – ലഘുചരിത്രം

1911 ല്‍ ആര്‍തര്‍ സര്‍വേയര്‍ മോണ്‍ട്രിയേലില്‍ തുടങ്ങിയ ഒരു ചെറിയ എഞ്ചിനീയറിങ് ഉപദേശക സ്ഥാപനമായിട്ടായിരുന്നു തുടക്കം. പടിപടിയായി തളര്‍ച്ചയില്ലാതെ വളര്‍ന്ന സ്ഥാപനം വ്യവസായ ഫാക്ടറി ഡിസൈന്‍ രംഗത്തേയ്ക്കു കാലെടുത്തുവച്ചതു് ഇരുപതുകളിലും മുപ്പതുകളിലുമാണ്ടായ മാന്ദ്യത്തില്‍ തകരാതെ പിടിച്ചു നില്ക്കാന്‍ ഉപകരിച്ചു.

1975 ലാണു് എസ് എന്‍ സി എന്ന പേരു സ്വീകരിക്കുന്നതു്. പങ്കുകാരായ ആര്‍തര്‍ സര്‍വേയര്‍, എമില്‍ നെന്നിഗര്‍, ജോര്‍ജസ് ഷെനവര്‍ട്ട് എന്ന മൂന്നു പേരുടെ രണ്ടാം നാമത്തിന്റെ ആദ്യാക്ഷരങ്ങള്‍. (Arthur Surveyer, Emil Nenniger and Georges Chênevert.)

1960 ല്‍ ലോകത്തിലെ ഏറ്റവും ഉയരും കൂടിയ മാനിക് 5 എന്ന ഡാം മാനികോഗന്‍ നദിക്കു കുറുകെ പണിതതോടെ അന്താരാഷ്ട്ര പ്രോജക്റ്റുകള്‍ തേടിവന്നു. അടുത്ത പ്രോജക്റ്റ് 1963 ല്‍ 780മെഗാവാട്ടിന്റെ ഇടുക്കി വൈദ്യുതനിലയത്തിന്റെ രൂപകല്പനയും നിര്‍മ്മാണവുമായിരുന്നു.

എഴുപതുകളിലും എണ്‍പതുകളിലും കമ്പനി പ്രവര്‍ത്തനമേഖല വിപുലീകരിച്ചു. രൂപകല്പനയും നിര്‍മ്മാണവും കൂടാതെ, സാമ്പത്തികപിന്തുണ നല്കലും കമ്പനിയുടെ സേവനങ്ങളില്‍ വന്നു. വിവിധ വിഭാഗങ്ങളായി തിരിഞ്ഞും, മറ്റു കമ്പനികളെ വിലയ്ക്കു വാങ്ങിയും സ്ഥിരമായ പുരോഗതി ഈ കാലഘട്ടത്തിലും കമ്പനി കാഴ്ചവച്ചു. കൂടുതല്‍ വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ടു് 1986 ല്‍ കമ്പനി ആദ്യമായി പൊതുവിപണിയില്‍ ഷെയര്‍ ഇറക്കി.

കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനമായ സംഭവം നടക്കുന്നതു് 1991 ലാണു്. കാനഡയിലെ ഏറ്റവും വലിയ രണ്ടു കമ്പനികളായ എസ് എന്‍ സി ഇന്‍കോര്‍പ്പറേറ്റഡും ലാവലിന്‍ ഇന്‍കോര്‍പ്പറേറ്റഡും പരസ്പരം ഒട്ടി എസ് എന്‍ സി ലാവലിന്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്ന അന്താരാഷ്ട്ര കമ്പനി പിറവിയെടുത്തു. തുടര്‍ന്നു് കൃഷി, അലൂമിനിയം, മരുന്നുനിര്‍മ്മാണം, രാസനിര്‍മ്മാണം, ഇന്ധനനിര്‍മ്മാണം, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഖനനം, ലോഹനിര്‍മ്മാണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ അജയ്യമായി.

ഈ ലേഖനം ഞാന്‍ മലയാളം വിക്കിയിലെഴുതിയതാണു്. തെറ്റുകുറ്റങ്ങള്‍ കാണുന്നെങ്കില്‍ ദയവായി ഈ കണ്ണിയില്‍ ഞെക്കി മലയാളം വിക്കിയില്‍ പോയി തിരുത്തുക.

എഡിബി കരാര്‍ വ്യവസ്ഥകളെന്തൊക്കെ?

എഡിബിയുമായുള്ള കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പരസ്യമാക്കണമെന്നു്, കേരളരാഷ്ട്രീയരംഗത്തു് പലരും ആവശ്യപ്പെടുന്നുണ്ടു്. സുതാര്യതയില്ലാത്ത സര്‍ക്കാരിനെ കല്ലെറിയാന്‍ പലരും ഇപ്പോള്‍ രംഗത്തുണ്ടു്.

കരാര്‍ വ്യവസ്ഥകള്‍ എഡിബി തന്നെ നല്ല വൃത്തിയായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. 2006-ലെ ഡിസംബര്‍ എട്ടാം തീയതി, ഇന്ത്യഗവണ്‍മെന്റിനെ പ്രതിനിധീകരിച്ചു് ഇക്കണോമിക് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ജോയിന്റ് സെക്രട്ടറി അരവിന്ദ് മായാറാമും, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിനെ പ്രതിനിധീകരിച്ചു് ഷുന്‍സോ ഥ്സുകാദായും ഒപ്പു വെച്ച ലോണ്‍ അഗ്രിമെന്റ് നമ്പര്‍ 2226-IND വായിച്ചു ബോധ്യപ്പെടാന്‍ താഴെയുള്ള ലിങ്കില്‍ ഞെക്കിയാല്‍ മതി. ഇതു് എഡിബിയുടെ സൈറ്റില്‍ പൊതുവായനക്കായി ഇട്ടിരിക്കുന്നതാണു്.

ലോണ്‍ അഗ്രിമെന്റ്

ജനങ്ങളുടെ നെഞ്ചത്തേയ്ക്കു തന്നെ കേറിക്കോ

കമ്മ്യൂണിസ്റ്റകാര്‍ തന്നെ എഡിബി കടം വാങ്ങുന്നു, കമ്മ്യൂണിസ്റ്റുകാര്‍ തന്നെ അതിനെ എതിര്‍ക്കുന്നു, ഹര്‍ത്താലു് നടത്തി നെഞ്ചത്തുകേറുന്നതോ, പൊതുജനങ്ങളുടെ.

 ഹര്‍ത്താലുകള്‍ സിന്ദാബാദ്

കുട്ടികളേ, എന്നോടു ക്ഷമിക്കൂ!

ഇന്ത്യയിലെ ബാലവേലയുടെ ഭീകരമുഖം അറിയുമോ നിങ്ങള്?

11.5 മില്ല്യന് കുട്ടികളാണു് വീട്ടുവേല ചെയ്യുന്നതു്. അതില് തന്നെ ഭൂരിഭാഗം പെണ്കുട്ടികളും. ദരിദ്രകുടുംബങ്ങളിലെ കൊച്ചുപെണ്കുട്ടികള് ഒഴിവില്ലാതെ 15 മണിക്കൂറോളം അധ്വാനിക്കുന്നു, വെറും രണ്ടുനേരത്തെ ഭക്ഷണം കിട്ടുമല്ലോന്നോര്ത്തു്. ശാരീരികമര്ദ്ദനങ്ങളും പീഢനങ്ങളും വേറെ. കൊച്ചുകുട്ടിവേലക്കാരെ ലൈംഗികമായി ഉപയോഗിക്കുന്ന കൊച്ചമ്മമാരും മുതലാളിമാരും ഏറെ.

വര്ഷത്തിലെങ്കിലും അവധിയോ, സ്വന്തം വീട്ടില് പോകാന് സമ്മതമോ ഇല്ലാതെ അധ്വാനിക്കുന്ന ഇവരുടെ അവസ്ഥ മിക്ക മാതാപിതാക്കള്ക്കും അറിയില്ലെങ്കിലും അവരുടെ അവസ്ഥ അറിയുന്ന മാതാപിതാക്കളും അവരെ ഇതില് നിന്നു രക്ഷിക്കണമെന്നു വിചാരിക്കുന്നവരല്ല. സ്വന്തം പെണ്കുട്ടികള് എവിടെയാണു് ഏതു നരകത്തിലാണു് കിടന്നു നീറുന്നതെന്നു് ഒരുവിഭാഗത്തിനു് ഒരുപിടിയുമില്ലെന്നതു് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നു.

മാസം 500 രൂപ പോലും തികച്ചു കിട്ടുന്ന കുട്ടികള് തുലോം തുച്ഛം. ജീവിതത്തില് സ്കൂളിന്റെ പടികാണാനോ, രണ്ടക്ഷരം പഠിക്കാനോ, സ്വപ്നം പോലും കാണാനോ സാധിക്കാതെ എരിഞ്ഞടങ്ങുന്ന ബാല്യങ്ങളെ, നിങ്ങളെ എങ്ങിനെ രക്ഷിക്കും?

നിങ്ങള് ആരാന്റെ അടുക്കളയുടെ മൂലയ്ക്കല് കിടന്നുറങ്ങുന്ന ഈ ലോകത്തു്, സുഭിക്ഷതയുടെ സുഖസമൃദ്ധിയുടെ പഞ്ഞിക്കിടക്കയില് ആണ്ടുകിടന്നുറങ്ങുന്ന എനിക്കുള്ള ശിക്ഷ എന്താവണം?

source: http://www.redhotcurry.com/archive/news/2006/child_workers.htm

/>

Content theft by Yahoo

Day by day, the content theft on internet is increasing in an alarming rate. Apart from the micro-bloggers who steal texts and pics from other sites, big player like Yahoo also stepped into this shameless business.

The corporate giant Yahoo India has powered their Malayalam Portal by copy-pasting stuff from the Malayalam Bloggers sites and a Malayalam monthly website. Once accused, the shameless Yahoo has just deleted the stuff from their site, and act like nothing happened.

All over the world Yahoo is doing the same. Read this news from Belgium, also where Yahoo has behaved in the same manner.