വിശാലന്റെ പോസ്റ്റിനു മറുപടി

വിശാലേട്ടോ, വേലിപ്പൊറത്തൂന്നു കൂവുന്നോരെ പേടിയ്ക്കണ പരിചയം പണ്ടേ ഇല്ലല്ലോ, പിന്നെ തിരിച്ചൊരു തമാശിനു കല്ലെറിഞ്ഞതു് ഇരിക്കട്ടെ. ഇനീം കൂവ്യാലു് അവന്റെ വേലീം വേലേം വെളച്ചിലും അടക്കുംന്നൊള്ള കാര്യം രണ്ടരത്തരം. വിശാലേട്ടന്‍ കീ ജെയ്.

ഓ.ടോ. ഇതു് ഞാന്‍ തന്ന്യാ എഴുത്യേന്നു് എങ്ങന്യാ ഒന്നൊറപ്പിയ്ക്ക്യാ? വേഡു്പ്രസ്സിലെ asides ഒന്നു പ്രയോഗിച്ചു നോക്കാം. ഞാനിവിടെ പറയുന്നതിന്റെ പകര്‍പ്പു് എന്റെ ബൂലോഗത്തിലും കാണും.

Advertisements

കര്‍ഷകാത്മഹത്യകളെക്കുറിച്ചു് പഠിക്കാന്‍ കമ്മറ്റി

പ്രതിപക്ഷത്തിരുന്നിരുന്ന സമയത്തു് കര്‍ഷകാത്മഹത്യകളൊരു കരുവാക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്ന അച്യുതാനന്ദന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോള്‍ ആത്മഹത്യ ചെയ്യുന്നവര്‍ക്കായി 50000ക പ്രോത്സാഹനം പ്രഖ്യാപിച്ചു, ആത്മഹത്യചെയ്യാതിരിക്കാനായി എന്തുചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയും ചെയ്യുന്നു.

ഇന്നത്തെ വാര്‍ത്തയില്‍ കണ്ടതു്: പ്രോത്സാഹനസമ്മാനം കൊടുത്തിട്ടും കടാശ്വാസം കൊടുത്തിട്ടും ആത്മഹത്യകള്‍ കുറയാത്തതു് എന്തുകൊണ്ടു്? ഇതിനെക്കുറിച്ചു പഠിക്കാന്‍ പുതിയ കമ്മറ്റി രൂപികരിച്ചിരിക്കുന്നുവത്രേ.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ എല്ലാം നേരിട്ടുപോയി കണ്ടു പഠിച്ച‍ അച്യുതാനന്ദനു് ഇപ്പോള്‍ കര്‍ഷകാത്മഹത്യയെക്കുറിച്ചൊരു പുനര്‍ഗവേഷണം വേണമെന്നു് തോന്നാന്‍ കാരണമെന്തു്?

ഭരണത്തിലേറിയപ്പോഴാണു് മനസ്സിലാകുന്നതു്, ഒരു മുഖ്യമന്ത്രിയുടെ പവറൊന്നും പോര ഈ നാടിന്റെ ശോച്യാവസ്ഥ മാറ്റിയെടുക്കാനെന്നു്. ഇനിയിപ്പോ ചെയ്യാവുന്നതു് മറ്റുള്ളവരെ പോലെ കണ്ണില്‍ പൊടിയിടുന്ന വിദ്യകള്‍ തന്നെ. സബ്കമ്മിറ്റി പഠനം, ജുഡീഷ്യറി അന്വേഷണം മുതലായ രാഷ്ട്രീയക്കാരുടെ സ്ഥിരം കലാപരിപാടികള്‍.

കാര്‍ഷികലോണുകള്‍ക്കു് മൊറട്ടോറിയം പ്രഖ്യാപിച്ചതു പോലും ഉദ്യോഗസ്ഥരെക്കൊണ്ടു നടപ്പിലാക്കിക്കാന്‍ ഇതുവരെ സര്‍ക്കാരിനു കഴിഞ്ഞില്ല. ഇന്നും ബാങ്കുദ്യോഗസ്ഥര്‍ ജപ്തിചെയ്യാന്‍ ബാക്കിയുള്ളവരെക്കൂടി ഓടിപ്പിച്ചിട്ടു പിടികൂടുന്നു. സര്‍ക്കാര്‍ ഉറക്കമെണീക്കുന്നതിനും മുമ്പു അവര്‍ക്കവരുടെ പണിതീര്‍ക്കണം.

അഴിമതി: എതെല്ലാം ഓഫീസുകളില്‍ ആരെല്ലാം ഏതെല്ലാം നിലകളില്‍ അഴിമതിക്കാരാണെന്നു് അവരുമായി ഇടപെടുന്ന പൊതുജനങ്ങള്‍ക്കു് നല്ല അറിവുണ്ടു്. ഈ പൊതുജനങ്ങളില്‍ സംശുദ്ധത കൊട്ടിഘോഷിക്കുന്ന എല്ലാവിഭാഗം രാഷ്ട്രീയക്കാരും പെടും. പക്ഷേ ഇന്നുവരെ ആരും രാഷ്ട്രീയശക്തിയുപയോഗിച്ചു് അഴിമതിക്കാര്‍ക്കെതിരെ ഒരു ചെറുവിരലുപോലും അനക്കിയതായി കേട്ടിട്ടില്ല. രക്തം തിളക്കുന്ന യുവജനസംഘടനകള്‍ പോലും. ഘോരഘോരം മുദ്രാവാക്യം വിളിച്ചു് നിര്‍വൃതിയടയാനേ യുവജനസംഘടനകളെക്കൊണ്ടു് ആവുന്നുള്ളൂ. അതിനപ്പുറം പോകാനുള്ള ത്രാണിയില്ലാതേയോ അതോ മേലേതലങ്ങളില്‍ നിന്നുള്ള അനുവാദത്തിനു വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പോ എന്നറിയില്ല.

അധികാരങ്ങളിലെത്തി കുടത്തില്‍ കൈയിടാന്‍ കഴിഞ്ഞവര്‍ക്കെല്ലാം പിന്നെ വീര്യം, വീരസ്മരണകളില്‍ മാത്രം. നാവിലെല്ലാം ചക്കരയുടെ മധുരം.

വേലി വിളവുതിന്നുന്നതു്, കാര്‍ഷികമേഖലയുടെ തകര്‍ച്ചയല്ല, ഈ സമൂഹത്തിന്റെ തന്നെ നാശത്തിലേയ്ക്കുള്ള കുതിപ്പിന്റെ ആയിരംലക്ഷണങ്ങളിലൊന്നു മാത്രമാണു്.

എങ്കിലും എന്തോ അച്യുതാനന്ദനു മാത്രമേ വല്ലതും ചെയ്യാന്‍ കഴിയുകയുള്ളൂ എന്നു് മനസ്സിനിയും പറയുന്നു. പ്രതീക്ഷയിനിയും ബാക്കിനില്ക്കുന്നു.

ഒരു ചര്‍ച്ച പ്രതീക്ഷിക്കുന്നതു് ചിന്തയില്‍.

ചിത്രത്തിനു കടപ്പാടു് ഹിന്ദു ദിനപത്രത്തോടു്: സ്വാശ്രയപ്രശ്നത്തില്‍ കേരളത്തിലെ വിദ്യര്‍ത്ഥികള്‍ വാങ്ങിച്ചു കൂട്ടിയ മര്‍ദ്ദനം.

ബുഷ് – കാപട്യത്തിന്റെ രാജാവു്

ഈ കഴിഞ്ഞ 9/11 നും ബുഷിന്റെ പ്രഖ്യാപനം, “തീവ്രവാദത്തിനെതിരെയുള്ള തങ്ങളുടെ യുദ്ധം ലോകസംസ്കാരങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ളതാണെന്നു്”.

looted_civilization.jpgഇറാക്കില്‍ ബോംബിട്ടു നശിപ്പിച്ച മെസപൊട്ടേമിയന്‍ സംസ്കാരത്തിന്റെ സ്മാരകശിലകളെ മനസ്സിലിട്ടു കൊറിച്ചു കൊണ്ടായിരിക്കും ബുഷു് ഈ ഉദ്ഘോഷണം നടത്തിയിരിക്കുക.

ഇനി ഏതെല്ലാം നാടുകളെയും സംസ്കാരങ്ങളെയും ഉന്നംവച്ചിരിക്കുന്നു, നശിപ്പിക്കാനായി?

കൂടുതല്‍ വായിക്കുക

ഭിക്ഷാടനം നിരോധിക്കണമോ?

വയലുകളില്‍ ആയുധം വച്ചു കീഴടങ്ങി, ആത്മഹത്യ ചെയ്തു രംഗമൊഴിയുന്ന കര്‍ഷകര്‍ക്കു് വേണ്ടി നമുക്കിനി വന്ദേമാതരം പാടാം. അവരുടെ പിന്‍തലമുറയ്ക്കും ആത്മഹത്യയ്ക്കുള്ള ധൈര്യം കിട്ടാന്‍ വേണ്ടി. അല്ലെങ്കില്‍ തലസ്ഥാനനഗരികളില്‍ ഭിക്ഷാടനനിരോധനം നടപ്പിലാക്കാന്‍ ഭരണകൂടങ്ങള്‍ കുറേ ബുദ്ധിമുട്ടും.