ശരിയാക്കിയിരിയ്ക്കുന്നു

അഞ്ജലി 0.730 യുടെ നല്ല പകർപ്പു് കേറ്റിയിട്ടിട്ടുണ്ടു്. എല്ലാർക്കും പകർത്താം.

കൊഴപ്പായല്ലോ, ചില്ല്

കൊഴപ്പായീന്നാ തോന്നണേ, ചില്ലിലൊരെണ്ണം ശരിയ്ക്കു വരണില്ലാന്നൊള്ള കാര്യം സിബു പറഞ്ഞപ്പഴാ, ഞാൻ കാണണേ. എന്തായാലും പകർപ്പെടുത്തോരെല്ലാം എന്നോടു ക്ഷമിയ്ക്കണം. സംഗതി ശരിയാക്കി ഇന്നന്നെ നല്ലൊരെണ്ണം കേറ്റിടുന്നുണ്ടു്. എല്ലാവരും ആദ്യേപുത്യേ പകർത്തണംന്നപേക്ഷ.

അഞ്ജലി 0.730

ക്രമനമ്പറിലൊരു പുരോഗതിയുണ്ടായെങ്കിലും, ഈ പതിപ്പു് അഞ്ജലിയുടെ ഒരു അധോഗതിയാണു്. പക്ഷേ യൂണീക്കോഡിന്റെ തീരുമാനപ്രകാരം ഇതു് ആവശ്യമായി വന്നിരിയ്ക്കുന്നു.

പകർപ്പു്.

അടിച്ചു പൊളിച്ചോ?

എല്ലാരും ഓണം അടിച്ചു പൊളിച്ചൂ, അല്ലേ? ഇവിടേം ചെറുതായി അടിപൊളിയാക്കി. വ്യാഴാഴ്ച ഓഫീസിൽ ഉച്ചവരെയേ ഇരുന്നുള്ളൂ, വൈകുന്നേരത്തേയ്ക്കു മുതലാളി അവധി തന്നു. കിട്ടിയ നേരം കൊണ്ടു്, എല്ലാരേം കണ്ടു് ഓണാശംസ പറയാന്നു കരുത്യേങ്കിലും എല്ലാരടേം അടുത്തെത്താൻ പറ്റീല. ബാക്കിള്ളോരുക്കു് ഒരു ബിലേറ്റഡു്.

ഇവിടെ ഞങ്ങളു്, കൂട്ടുകാരെല്ലാരും കൂടി ഒരു സദ്യവച്ചു, അഞ്ചെട്ടുതരം കറീം ഒരു പായസോം ഉണ്ടാക്കി, (ദേവേട്ടനു നന്ദി), ഇലയിൽ വിളമ്പികഴിച്ചു. പിന്നെ രാവുവെളുക്കും വരെ ചീട്ടുകളിയും മറ്റുമായി നേരം പോയതറിഞ്ഞില്ല. ഇപ്പോ ഉറക്കം കൺകളിൽ ഊഞ്ഞാലു കെട്ടുന്നു.

ഒരു രസോം ഇല്ല്യ

എന്തൊരു ബോറാ ജീവിതം. മടുത്തെടോ ജീവിതം. ഇങ്ങനെ പോണൂന്നല്ലാണ്ടു്, ഒരു രസോമില്ല. ജീവിതത്തിനൊരു സൌന്ദര്യമൊക്കെയുണ്ടായിരുന്ന സമയങ്ങൾ ഇപ്പോ ഓർമ്മ പോലൂമില്ല. എത്രയോ നാളായിട്ടിങ്ങനെ ബോറടിച്ചു ജീവിയ്ക്കാണെന്നാ തോന്നണേ. ബോറടിയ്ക്കുമ്പോ തിരിച്ചടിയ്ക്കണംന്നു് കലാഭവൻ മണിയാ പറഞ്ഞതു്. ആരെ അടിയ്ക്കാനാ, തന്നെതാന്നെ അടിയ്ക്കണം, വേറേയാരേയെങ്കിലും അടിച്ചാ പിന്നെ ബോറടി അവരു മാറ്റിത്തരും. എന്തെങ്കിലും പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നെങ്കി ഒരു രസമൊക്കെയുണ്ടായിരുന്നു. ജീവിതത്തിൽ ഇടയ്ക്കിടയ്ക്കു് പ്രശ്നങ്ങളും പ്രതിസന്ധികളും വേണം. എന്നാലേ, സുപ്രധാനതീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങൾ വീണുകിട്ടൂ. ഇതു ഉറക്കം തൂങ്ങുന്ന മൂങ്ങയെ പോലെ ജീവിയ്ക്കാ. ഒരു വെല്ലുവിളികളുമില്ലാതെ.