തട്ടേക്കാടു് ദുരന്തം: ഒരു പാഠം

ഉറങ്ങികിടക്കുന്ന നാടിന്റെ പ്രജ്ഞയ്ക്കേറ്റ കനത്ത ആഘാതമാണു് തട്ടേക്കാടു് ഇന്നലെ സംഭവിച്ച ദുരന്തം. ദുരന്തങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ മാത്രം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ധര്‍മ്മബോധവും നീതിബോധവും രോഷവും എല്ലാം ഇന്നലെയും പൊതുജനങ്ങള്‍ പ്രകടിപ്പിച്ചു. മന്ത്രിമാര്‍ക്കെതിരെയും പോലീസുകാര്‍ക്കെതിരെയും എല്ലാം ഈ രോഷപ്രകടനവും കണ്ടു. ഏതാനും ദിവസങ്ങള്‍ക്കകം എല്ലാം കെട്ടടങ്ങും. എല്ലാവരും പതിവുപോലെ അവരവരുടെ ഉറക്കത്തിലേയ്ക്കു കൂപ്പുകുത്തും.

നഷ്ടപ്പെട്ടവര്‍ പോലും വീണ്ടും നാടിന്റെ സഹജമായ മൌഢ്യത്തിലേയ്ക്കു ഒഴുകിച്ചേരും.

ഇവിടെ ഒന്നും സംഭവിയ്ക്കുന്നില്ല. കൈക്കൂലിയും അഴിമതിയും ഇഴുകിച്ചേര്‍ന്ന സമൂഹത്തില്‍ സാധാരണ സംഭവിക്കാവുന്ന ദുരന്തമായി മാത്രം ഇതിനെ കാണണം. ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. ബോട്ടുകള്‍ മാത്രമല്ല, നിരത്തില്‍ അമിതമായി ജനത്തെ കുത്തിനിറച്ചോടുന്ന ബസ്സുകളും, കൊച്ചുകുഞ്ഞുങ്ങളെ കോഴികളെയെന്ന വണ്ണം പെറുക്കിനിറച്ചു കൊണ്ടു പായുന്ന ആട്ടോറിക്ഷകളും എല്ലാം എല്ലാം നമ്മെ കാത്തിരിക്കുന്ന അനിവാര്യമായ ദുരന്തങ്ങളാണു്.

ഉത്തരവാദപ്പെട്ട ഒരുദ്യോഗസ്ഥന്‍ ദുരന്തസമയത്തു് ടിവിക്കാര്‍ക്കു ഫോണിലൂടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതു്, ഇത്തരത്തില്‍ സ്വകാര്യബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്ന കാര്യം അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലത്രേ. ശ്രദ്ധയില്‍ പെടാതിരിക്കുന്നതിനു വേണ്ട നിരക്കു് എത്രയായാലും, അതിനു പിഞ്ചുകുഞ്ഞുങ്ങള്‍ കൊടുക്കേണ്ടി വന്ന വില അമിതമായിപ്പോയി.

കൈക്കൂലി അമിതമായി ഗ്രസിച്ച നാട്ടില്‍ ജീവന്റെ സുരക്ഷിതത്വത്തിനു യാതൊരു വിലയുമില്ല. പൊതുജനങ്ങളുടെ ജീവന്‍ സംരക്ഷിയ്ക്കേണ്ടവര്‍ സ്വധര്‍മ്മം മറന്നു മണിമാളികകള്‍ പണിയുന്നതിനു എന്തു വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകുമ്പോള്‍, ഇത്തരം ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. അമിതവേഗതയിലോടിയ ബസ്സു് കത്തിയമരുന്നു, സ്കൂള്‍ കെട്ടിടം തകര്‍ന്നു വീഴുന്നു, ബോട്ടുകള്‍ മുങ്ങുന്നു, പാലം തകര്‍ന്നു ട്രെയ്നുകള്‍ മറിയുന്നു, ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങള്‍ ഇവിടെ നടന്നു കഴിഞ്ഞു, നടന്നുകൊണ്ടിരിക്കുന്നു.

പക്ഷേ, ഇതൊന്നും യാതൊരു ഗുണപരമായ പ്രതികരണവും സമൂഹത്തില്‍ വരുത്തുന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴാണു ദുഃഖം. എല്ലാ വേദനകളും കെട്ടടങ്ങുമ്പോള്‍, എല്ലാവരും പതിവുപോലെ സമൂഹത്തിന്റെ ജീര്‍ണ്ണതയില്‍ ലയിക്കുന്നു. നിയമങ്ങള്‍ മറികടക്കാനായി എത്ര കൈക്കൂലിയും കൊടുക്കാന്‍ തയ്യാറാകുന്നു. സുരക്ഷിതത്വത്തിന്റെ ആവശ്യകത ഒരിക്കല്‍ പോലും ചിന്തയിലുദിക്കാത്ത, എപ്പോഴും പരമാവധി പണം മാത്രം ലക്ഷ്യം വെയ്ക്കുന്ന ഒരു ജീവിതശൈലിയായിരിക്കുന്നു സമൂഹത്തിനു പഥ്യം.

ഒരു മാറ്റം ഉണ്ടാകുമോ?

Content Theft by Yahoo! Shame Shame…

Yahoo! India launched beta version of their Malayalam portal with content stolen from Malayalam blogs. See the following links:

http://kariveppila.blogspot.com/2007/02/content-theft.html

 

# Content theft

# യാഹു മലയാളത്തില്‍ കൃതികള്‍ കുറച്ച് കട്ടതും

# Yahoo India and content theft

# Yahoo! plagiarizes contents and blames it on subcontractors

# Dear Yahoo!

# Bloggers Protest Event against Yahoo! India – March 5th 2007

ഇനിയും വേണോ ഒരു ജന്മം കൂടി?

ലോകം കൊടും പട്ടിണിയും ദാരിദ്ര്യവും കൊണ്ടു പൊറുതിമുട്ടുമ്പോള്‍ നിങ്ങള്‍ക്കിനിയും വേണോ ഒരു ജന്മം കൂടി?

ജയിലിലായിരുന്നെങ്കില്‍ കുറച്ചു സമാധാനം കിട്ടിയേനെ.

കര്‍ഷകര്‍ക്കാശ്വാസം നല്‍കുന്നതില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാന്‍ അച്ചുമ്മാന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റിനോ, പിണറായിയുടെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റിനോ ഇന്നുവരെ സാധിച്ചില്ല. എന്നാല്‍ തടവുപുള്ളികളുടെ കാര്യത്തില്‍ ഇവര്‍ക്കു് എന്തൊരു ശുഷ്കാന്തി. ജീവപര്യന്തം ശിക്ഷവാങ്ങിയവര്‍ക്കു് രണ്ടുകൊല്ലമാണു് ഇളവു ചെയ്തുകൊടുത്തിരിക്കുന്നതു്. മൂന്നുമാസം വരെ ശിക്ഷിക്കപ്പെട്ടവര്‍ക്കു് പതിനഞ്ചുദിവസത്തെ ശിക്ഷാകാലാവധി ഇളവു്, എന്നു വെച്ചാല്‍ 16 ശതമാനത്തിനുമേല്‍ ഇളവു കിട്ടിയിരിക്കുന്നു.

വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ 5 ശതമാനം വിലയിളവു് വ്യാപാരികളുടെ ചട്ടിയില്‍ കൈയിട്ടുവരിക്കൊണ്ടു്, അച്ചുമ്മാന്‍ പ്രഖ്യാപിച്ചിരുന്നു, പക്ഷേ എത്രത്തോളം അതു ചന്തയില്‍ പ്രതിഫലിച്ചെന്നതു് വേറെ കാര്യം.

ഫ്ലോകില് നിന്നൊരു പരീക്ഷണം

ഫ്ലോക് ഉപയോഗിക്കാന് തുടങ്ങിയിട്ടു കുറച്ചു കാലമായി. പക്ഷേ ഇപ്പോഴാണു് ഇതിന്റെ ബ്ലോഗിങ് സൌകര്യം ഒന്നു പരീക്ഷിച്ചു നോക്കാന് തോന്നിയതു്. ലോഗിന് ചെയ്യാതെ തന്നെ ലേഖനങ്ങള് തയ്യാറാക്കുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാമെന്നതു തന്നെയാണു് ഇതിന്റെ ഏതു ബ്ലോഗുക്ലയന്റിനെയും പോലെ ഇതിന്റെയും ഒരു മേന്മ. എങ്ങിനെയുണ്ടെന്നു നോക്കട്ടെ.

Blogged with Flock

ലോണ്‍

മഴു പണയം വെച്ചു ഞാൻ പട്ടിണി പലിശയ്ക്കെടുത്തു

പലിശയടയ്ക്കാനായി ഞാൻ സ്വപ്നങ്ങൾ നട്ടു വളർത്തി

വിളവെടുത്ത സ്വപ്നങ്ങൾ നികുതിയടച്ചുപോയ്

വരുന്നു ഞാൻ ഭിക്ഷയ്ക്കായ് തരില്ലേ നിങ്ങൾ…………….