ബെന്നിയുടെ സംശയത്തിനൊരു മറുപടി

അതെങ്ങിനാ ബെന്നി മാഷേ, കാർത്തിക ഫോണ്ടു കൊണ്ടു ടൈപ്പു് ചെയ്യുന്നേ. ഒന്നുകിൽ വരമൊഴി കൊണ്ടോ, അതോ പെരിങ്ങോടൻസിന്റെ കീമാപ്പു കൊണ്ടോ, അതുമല്ലെങ്കിൽ സണ്ണിച്ചായന്റെയോ നിഷാദങ്കിളിന്റെയോ കീമാപ്പോ മറ്റോ ഉപയോഗിച്ചല്ലേ എല്ലാരും ടൈപ്പുന്നതു്.

ബെന്നി എപ്രകാരമോ ടൈപ്പു് ചെയ്തതു, കാർത്തികയുപയോഗിച്ചു വായിയ്ക്കുമ്പോൾ ചില്ലുകൾ കാണുന്നുണ്ടെങ്കിൽ അതു കാർത്തികയിൽ ചില്ലുകൾ സൃഷ്ടിയ്ക്കാനുള്ള അതേ വഴിയ്ക്കു ബെന്നി ടൈപ്പിയതു കൊണ്ടാണു്. പക്ഷേ പുതിയ വരമൊഴിയും മറ്റും ഇപ്പോ ചില്ലുകൾ സൃഷ്ടിയ്ക്കുന്ന രീതി മാറി. പുതിയ വരമൊഴി ഇപ്പോൾ പഴയ കാർത്തിക-രീതിയിലുള്ള ചില്ലുകൾ സൃഷ്ടിയ്ക്കില്ല. പകരം ഏറ്റവും പുതിയ അഞ്ജലിയിലും കറുമ്പിയിലും കാണുന്ന തരത്തിലുള്ള ചില്ലുകളാണു് ഉണ്ടാക്കുന്നതു്.

ബെന്നി വരമൊഴിയാണുപയോഗിയ്ക്കുന്നതെങ്കിൽ ഏറ്റവും പുതിയ പതിപ്പു് എത്രയും പെട്ടന്നു് കരസ്ഥമാക്കണം. ഏറ്റവും പുതിയ അഞ്ജലിയും കറുമ്പിയും കൂടി ബെന്നിയുടെ കമ്പ്യൂട്ടറിൽ കേറ്റണം. അപ്പോൾ പുതിയ ചില്ലുകൾ വന്നു തുടങ്ങും.

പക്ഷേ ഒരു കുഴപ്പമുണ്ടു്, ഇനി മുതൽ കാർത്തിക ചില്ലുകൾ കാണിയ്ക്കാതെയാവും. അതിനു മൈക്രോസോഫ്റ്റൻ കാർത്തിക പുതുക്കുന്നതു വരെ കാത്തിരിയ്ക്കണം (പുതിയ ചില്ലുകൾ കൂട്ടിചേർക്കുന്നതു വരെ).

Advertisements

അഞ്ജലി 0.720

അഞ്ജലി പുതിയ ചില്ലുകളോടെ. ഇതിനോടകം നിങ്ങൾക്കിതു വരമൊഴി സങ്കേതത്തിൽ നിന്നും കിട്ടിയിട്ടുണ്ടാകും. ഞാൻ ഇപ്പോഴേ ഇതിവിടെ കൊണ്ടിട്ടുള്ളൂ എന്നു മാത്രം. വലിയ വ്യത്യാസങ്ങളൊന്നുമില്ല. യുണീകോഡിന്റെ തീരുമാനപ്രകാരം ചില്ലുകൾക്കു പുതിയ നമ്പരുകൾ കിട്ടി.

ഇവിടെ നിന്നും പകർത്താം.

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ, പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ, പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ

കാലക്കടലിന്റെ അക്കരെയക്കരെ, മരണത്തിൻ മൂകമാം താഴ്‍വരയിൽ
കാലക്കടലിന്റെ അക്കരെയക്കരെ, മരണത്തിൻ മൂകമാം താഴ്‍വരയിൽ
കണ്ണുനീർകൊണ്ടു നനച്ചു വളർത്തിയ കല്ക്കണ്ടമാവിന്റെ കൊമ്പത്തു്,
കല്ക്കണ്ടമാവിന്റെ കൊമ്പത്തു്

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ, പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ

ആബാലതാരത്തിൻ നീല വെളിച്ചത്തിൽ
ആത്മാഭിനാഥനെ കാത്തിരുന്നു
ആബാലതാരത്തിൻ നീല വെളിച്ചത്തിൽ
ആത്മാഭിനാഥനെ കാത്തിരുന്നു

സമയത്തിൻ ചിറകടി കേൾക്കാതെ ഞാനെന്റെ
അകലത്തെ ദേവനെ കാത്തിരുന്നു
അകലത്തെ ദേവനെ കാത്തിരുന്നു.

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ, പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ

രചന: പി. ഭാസ്ക്കരൻ
സംഗീതം: എം. എസു്. ബാബുരാജു്
ആലാപനം: എസു്. ജാനകി

അമൃതം ഗമയ…

തീപ്പെട്ടിക്കൊള്ളികളിട്ടു കൊടുത്താൽ കത്തിയെരിയുന്ന ചൂടു്. കണ്ണുതുറക്കാനാകാത്തത്ര കഠിനമായ വെളിച്ചം വെയിലിനു്. ഞാൻ ചുറ്റും നോക്കുമ്പോൾ, നോക്കെത്താ ദൂരത്തോളം തരിശു മാത്രം, ഇലകൾ കരിഞ്ഞ കുറ്റിച്ചെടികൾ, ഒരു തളിരോ, പച്ചിലയോ കാണാനില്ല. നരച്ച ഭൂമിയും കത്തുന്ന വായുവും. എന്റെ തൊണ്ടയിൽ വെള്ളം നനയാൻ ഉമിനീരു പോലുമില്ലാതെ ഒട്ടിയിരിയ്ക്കുന്നു. കുഴയുന്ന കാലുകൾ, നിലയ്ക്കുന്ന വേഗം. തീക്കാറ്റിൽ നിന്നു മറയേകാൻ ഒരു പുൽക്കൊടിതുമ്പു പോലുമില്ല. തലയിൽ നിന്നു വിയർപ്പു, ചാലു തീർത്തു്, കണ്ണിലൊരു നീറ്റലായി ഒലിച്ചിറങ്ങുന്നു. കുനിഞ്ഞിരുന്നു ഞാൻ, താഴെ പൊള്ളുന്ന ഭൂമിയിൽ, ആവി വമിയ്ക്കുന്ന സുഷിരങ്ങളിൽ ചത്തിരിയ്ക്കുന്ന പ്രാണിജിവികൾ. വെന്ത ഭൂമിയുടെ ചൂടുള്ള മണം മൂക്കിൽ പൊള്ളുന്നു. എന്റെ കണ്ണുകൾ, തുറന്നു പിടിയ്ക്കാനുള്ള ആയാസത്താൽ താനേ അടഞ്ഞു. ചൂഴ്ന്നു നിൽക്കുന്ന ഉഷ്ണത്തിൽ ഞാൻ ഉരുകി തുടങ്ങവേ, എന്റെ ഓർമ്മകൾ ഉലഞ്ഞുതുടങ്ങവേ, എനിയ്ക്കെന്നെ നഷ്ടപ്പെടാൻ തുടങ്ങവേ……….

പെട്ടെന്നു്, തണുപ്പിന്റെ ഒരു തുള്ളി, നെറുകയിൽ ഒരു സാന്ത്വനസ്പർശമായി, അമൃതകുടത്തിൽ നിന്നിറ്റു വീണു. അതു വീണു ചിതറി, ഒരായിരം തുള്ളികളായി ചിതറിതെറിച്ചവയും ആയിരങ്ങളായി ചിതറിനിറഞ്ഞു്, കൂടിക്കലർന്നു് ഒഴുകിപരന്നു് പ്രവാഹമായി, മഹാപ്രവാഹമായി, പ്രശാന്തമായി, എന്റെ പൊള്ളും മനസ്സിലൂടൊഴുകി നിറഞ്ഞു്, കത്തും തീകളെ കെടുത്തി, ആവികളെ ഘനിപ്പിച്ചു്, ഇതാ, ഇവിടെ, ഈ ബൂലോഗത്തിൽ നിറഞ്ഞൊഴുകന്നു.

ഈ മഹാമൃതപ്രവാഹവുമായി വന്ന ദേവതേ, നിന്നെ നമിയ്ക്കുന്നു.