ഞാനെവെടേം പോയതൊന്നുമല്ലായിരുന്നു

ഞാനെവെടേം പോയതൊന്നുമല്ലായിരുന്നു. ഓഫീസിലെ മുതലാളി തൊഴിലാളി ബലം പിടിത്തത്തിനിടയില്‍ തൊഴിലാളിയായ എനിയ്ക്കൊരു പാരയാവരുതല്ലോന്നു കരുതി കുറച്ചു നാളു ഇന്റര്‍നെറ്റിലെ നീന്തലൊഴിവാക്കിയതായിരുന്നു. പണ്ടത്തെ ചങ്കരന്‍ തെങ്ങുമ്മെ തന്നേന്നു പറഞ്ഞപോലെ ഞാനിപ്പഴും ഈ ഓഫീസിതന്നെ തൊഴിലാളിയായി കഴിഞ്ഞുകൂടാന്നു പ്രത്യേകം പറയണ്ടല്ലോ. എന്നെ പടിയടച്ചു പിണ്ഢം വയ്ക്കണവരെ ഞാനിവടന്നു ബ്ലോഗും. പൊറത്തേയ്ക്കു തെറിച്ചാ പിന്നെ എവെട്യാ ചെന്നു വീഴണേന്നു വച്ചാ അവടന്നും ബ്ലോഗാം.

Advertisements

നിറച്ചും കിളിര്‍ത്തിട്ടുണ്ടല്ലോ

നോക്കെത്താത്തിടത്തോളം നെല്ലു കിളിര്‍ത്തു വന്ന പോലെ തോന്നുന്നു ഇപ്പോള്‍ മലയാളബൂലോഗം. എല്ലാ കൂട്ടുകാര്‍ക്കും എന്റെ നമസ്ക്കാരം. പുതിയവര്‍ക്കെല്ലാം എന്റെ വൈകിപോയ സ്വാഗതം. നല്ലോണം എഴുതുന്ന ഒരുപാടുപേരായി ഇപ്പോള്‍, നല്ല വിളവിന്റെ കാലമായി, അല്ലേ?