അഞ്ജലി ലൈബ്രറിയിലേയ്ക്കു വരൂ…

വായിച്ചുകൊണ്ടേയിരിയ്ക്കൂ, നിങ്ങളുടെ മസ്തിഷ്കകോശങ്ങൾ, നശിക്കാതിരിക്കട്ടെ.

ടിവി കാണുമ്പോൾ, ചിന്തയേക്കാൾ വേഗതയിൽ ദൃശ്യങ്ങൾ മാറിക്കൊണ്ടിരിയ്ക്കുമ്പോൾ നിങ്ങളുടെ ചിന്ത നിശ്ചലമാകുന്നു. മസ്തിഷ്കത്തിൽ ഉപയോഗശൂന്യമാകുന്ന ചിന്താമുകുളങ്ങൾ കാലക്രമേണ നശിയ്ക്കുന്നു. നിങ്ങളുടെ ചിന്താശേഷിയും നശിയ്ക്കുന്നു.

എന്നാൽ, ഒരു കഥ വായിയ്ക്കുമ്പോഴോ? നിങ്ങളുടെ മനസ്സ് കഥയിലെ ചുറ്റുവട്ടങ്ങളും കഥാപാത്രങ്ങളും സംഭവങ്ങളും സ്വയം സൃഷ്ടിയ്ക്കുന്നു. മസ്തിഷ്കത്തിന്റെ ക്രിയാത്മകത കൂടുതൽ ഊർജ്ജസ്വലമാകുന്നു. സ്വാഭാവികമായി സ്വന്തം ജീവിതത്തിലും നിങ്ങൾക്കു് കൂടുതൽ ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യുവാൻ സാധിയ്ക്കുന്നു. അങ്ങിനെ ജീവിതം കൂടുതൽ സുന്ദരമാകുന്നു, കൂടുതൽ നേട്ടങ്ങളും ഉണ്ടാകുന്നു.

അതിനാൽ, വായിച്ചുകൊണ്ടേയിരിയ്ക്കൂ, നിങ്ങളുടെ മസ്തിഷ്കകോശങ്ങൾ, നശിക്കാതിരിക്കട്ടെ.

കുട്ടികളിലെ ഭാവനാശേഷിയാണു് ഏതു രംഗത്തും മുൻപന്തിയിലെത്തുവാൻ അവരെ സഹായിയ്ക്കുന്നതു്. നിത്യവും ടെലിവിഷന്റെ മുന്നിലിരുന്നു് വരളുന്ന കുട്ടികളുടെ ഭാവനാശേഷിയും വിളർത്തുപോകും. കുട്ടികളെ അവരുടെ നല്ല ഭാവിയ്ക്കായി പുസ്തകങ്ങളിലേയ്ക്കും കളികളിലേയ്ക്കും കൊണ്ടുവരൂ.

കുട്ടികളിലെ വായനാശീലം വളർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം, നിങ്ങൾ അവർക്കൊരു മാതൃകയാവുക എന്നതാണു്. വായനാശീലമുള്ള രക്ഷിതാക്കളുടെ കുട്ടികൾ തീർച്ചയായും നിങ്ങളെ കണ്ടിട്ടാണല്ലോ പഠിയ്ക്കുക.

അതിനാൽ, വായിച്ചുകൊണ്ടേയിരിയ്ക്കൂ, നിങ്ങളുടെ ഭാവി തലമുറയും നശിക്കാതിരിക്കട്ടെ.

Come to http://anjalilibrary.com in Chennai

Advertisements