ചിലനിമിഷചിത്രങ്ങള്‍

പണിപ്പുരയില്‍

പണിപ്പുരയില്‍, ഞാനും എന്റെ കുന്ത്രാണ്ടവും തമ്മിലുള്ള മല്‍പിടുത്തം.

|

 

അത്താഴം

പിന്നെ നല്ല മീന്‍കറിയും കൂട്ടിയുള്ള അത്താഴപൊറോട്ട.

|

കറുമ്പി 0.810

കറുമ്പി രണ്ടുതരം ചില്ലുകളോടെ. പഴയതു എടുത്തുകളഞ്ഞതിനു ശേഷം, ഇവിടെ നിന്നും പുതിയതു പകര്‍ത്തി സ്ഥാപിയ്ക്കുക.

വേഡു്പ്രസ്സില്‍ എല്ലാം സാധ്യമാണു്

സിബു പറഞ്ഞതെല്ലാം സാധ്യമാണു്.

  1. photos blogging, പിന്നില്ലാതെ.
  2. comment notificaiton email, തീര്‍ച്ചയായും, പക്ഷേ എന്റെ ബൂലോഗത്തിലെ കമന്റുകള്‍ മെയിലില്‍ വരാത്തതു് സൌജന്യഉപഭോക്താക്കളുടെ മെയിലുകള്‍ ഈ ഹോസ്റ്റ് തടയുന്നതു കൊണ്ടാണു്.
  3. multiple authors for a blog , പിന്നില്ലാതെ.
  4. backlink, പിന്നില്ലാതെ.
  5. word verification, പിന്നില്ലാതെ.
  6. gui editing window, പിന്നില്ലാതെ.

വെറെന്തു വേണം, താഴെ നോക്കൂ ഞാനീ പോസ്റ്റെഴുതുമ്പോളെടുത്ത സ്ക്രീന്‍ഷോട്ടു്

 വേഡു്പ്രസ് പോസ്റ്റ് വിന്‍ഡോ

കൂടാതെ backup: നിങ്ങളുടെ ബൂലോഗത്തിലെ ഒരക്ഷരം പോലും നഷ്ടപെട്ടു പോകാതെ (പിന്മൊഴികളടക്കം)പകര്‍പ്പെടുത്തു സൂക്ഷിയ്ക്കാനും, വീണ്ടും വേറോരിടത്തു പുനസ്ഥാപിയ്ക്കാനും വേഡു്പ്രസ്സിനല്ലാതെ വെറെന്തിനു കഴിയും.

വേഡ് പ്രസ്സ് അടിപൊളി

ഇതൊരടിപൊളി സംഗതി തന്നെട്ടോ. ഞാനെന്റെ ബ്ലോഗു്സ്പോട്ട് ബൂലോഗത്തില്‍ 2004-മുതല്‍ എഴുതിയിട്ടവയെല്ലാം പിന്മൊഴികളടക്കം ഒരു ഞൊടിയിട കൊണ്ടു് ഇപ്പോഴത്തെ എന്റെ ഈ വേഡു്പ്രസ് ബൂലോഗത്തിലേയ്ക്കു് പകര്‍ത്തിയിരിയ്ക്കുന്നു, വേഡു്പ്രസിന്റെ പുതിയ import ഒരടിപൊളി സാധനം തന്നെ.

msn ബൂലോഗത്തിലേതു കൂടി പകര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിയ്ക്കുന്നു, അതും വേഡു്പ്രസിനു അടുത്തു തന്നെ ചെയ്യാന്‍ കഴിയുമെന്നു തീര്‍ച്ചയായും പ്രതീക്ഷിയ്ക്കാം.

പുതുവര്‍ഷപനി

പുതുവര്‍ഷത്തിലെ ആദ്യപനി, എല്ലാരേം തഴുകിപോകുന്നതിനിടയില്‍, എന്നെയും കൂടി പെടുത്തി. അവധികളുടെ പെരുമഴക്കാലം കഴിഞ്ഞിട്ടായതിനാല്‍ അവധിയെടുക്കാനും തോന്നുന്നില്ല, കാരണം കുന്നുകൂടിക്കിടക്കുന്നതിനിടയില്‍ പിന്നെയും കുന്നുകൂടുന്ന കടലാസുകളെ ഞാന്‍ തന്നെ വേണം മെരുക്കാന്‍. കമ്പ്യൂട്ടര്‍ യുഗമാണെന്നൊക്കെ പറയാമെന്നേ ഉള്ളൂ, ഈ ഓഫീസില്‍ പറന്നു കളിയ്ക്കുന്ന കടലാസുകളുടെ ഇടയിലാണെന്റെ ജീവിതം.