നിര്‍മ്മാണതൊഴിലാളികള്

ബഹ്റിനില്‍ നിര്‍മ്മാണതൊഴിലാളികളെ ജോലിസ്ഥലങ്ങളിലേയ്ക്കു കൊണ്ടു പോകുന്ന വാഹനസംവിധാനം ഒന്നു ഫോട്ടോയില്‍ കാണാം. ഈ വണ്ടിയ്ക്കു മേല്‍ക്കൂരയുള്ളതിനാല്‍ വെയില്‍ കൊള്ളാതിരിയ്ക്കും. മേല്‍ക്കൂര പോലുമില്ലാതെ, പൊരിയുന്ന വെയിലത്തും ചൂടിലും, അതുപോലെ കൊടും തണുപ്പിലും പൊടിക്കാറ്റിലും എല്ലാം തൊഴിലാളികളെ കൊണ്ടു പോകുന്നതു നിത്യമായ ഏര്‍പ്പാടാണിവിടെ, അങ്ങേയറ്റം പോയാലുള്ള ഫോട്ടോ, എടുക്കാന്‍ സൌകര്യപ്പെടുന്ന മുറയ്ക്കു ഞാന്‍ ബൂലോഗു് ചെയ്യാം.

labourtransport.jpg

Advertisements

ഇപ്പോ ഒന്നും ചെയ്യാനില്ല

മലയാളം ഒരു കുതിച്ചു ചാട്ടത്തിനു
തയ്യാറെടുക്കുകയാണു്. ഞങ്ങളേയും കൂടി കൂട്ടണേ.
പക്ഷേ എന്റെ കമ്പ്യൂട്ടറു ചത്തിട്ടു ഇന്നേയ്ക്കു
ആഴ്ച രണ്ടു കഴിഞ്ഞു. എന്തു ചെയ്യാനാ, ഇപ്പോ ഒന്നും ചെയ്യാനില്ല. സിജിയേയും
പ്രേമിച്ചു കൊണ്ടിരിക്ക്യാ, സമയം പോണ്ടേ, ഇടയ്ക്കെല്ലാം നല്ല തല്ലും
കൂടുന്നണ്ടു്. 
പിന്നെ വായിയ്ക്കാതെ കിടന്ന
സമകാലിക മലയാളം, പഴയ ലക്കങ്ങളുടെ വായനയും
നടക്കുന്നുണ്ടു്.

കക്കാനും നിക്കാനും പഠിപ്പിച്ചോളാ

നേര്‍ച്ച കോഴ്യോളെ പോലെ പെറ്റു
പോറ്റണുണ്ടല്ലോ, നാടു മുഴുവന്‍ പിള്ളാരെ,
ഒക്കെ നാളെ എങ്ങിനെ തിന്നാനും
കുടിയ്ക്കാനും ഒണ്ടാക്കുംന്നാ വിചാരം?
ഇപ്പോത്തന്നെ ആര്‍ക്കും
മര്യാദയ്ക്കു ജോലിയില്ല. നേരാം വണ്ണം ജോലി ചെയ്യുന്നോര്‍ക്കു തന്നെ ജീവിയ്ക്കാന്‍
നല്ല പാങ്ങൂല്ല്യ. കട്ടും മോട്ടിച്ചും ഒണ്ടാക്കണോര്‍ക്കു തന്ന്യാ ഇപ്പോ വല്ലോം
നല്ലതു തിന്നാനും കുടിയ്ക്കാനും ഒള്ളൂ. പിള്ളാരെ വളര്‍ത്തണുണ്ടല്ലോ, എല്ലാത്തിനേം
നല്ലോണം കക്കാനും നിക്കാനും പഠിപ്പിച്ചോളാ, ഇല്ല്യാന്നച്ചാ അവറ്റങ്ങടെ ഭാവീലെ
കാര്യം കഷ്ടംന്നെ.. ന്നല്ലാണ്ടു് എന്താ പറയാ?

ഈ കഴുകന്മാരില്‍ നിന്നവളെ ഞാന്‍ എങ്ങിനെ രക്ഷിയ്ക്കും?

"വാ മൂടിക്കെട്ടി
തടവുകാരിയാക്കി
എണ്ണിയാല്‍ തീരാത്ത
കഴുകന്മാരേ
അകത്തും പുറത്തും കാവല്‍
നിറുത്തി
ഊരും പേരുമറിയാത്ത
നാടുകളില്‍
രാത്രിയും
പകലും മാറ്റി മാറ്റി……….."
(സമകാലിക
മലയാളം വാരികയില്‍ നിന്നു്)
സൂര്യനെല്ലി പെണ്‍കുട്ടിയുടെ
മേല്‍,
അതു പോലെ മുള്ളുകള്‍
കുത്തിക്കീറി ഹൃദയം നീറിയ,
ആ നീറ്റലുകള്‍ ഇരുളില്‍
തന്നെയൊളിപ്പിച്ച,
അനേകമനേകം കുരുന്നുകളുടെ
മേല്‍,
എണ്ണിയാല്‍ തീരാത്ത
കാമോപഭോക്താക്കള്‍ നേടിയ സുഖത്തെ എന്തു പേരിട്ടു വിളിയ്ക്കും?
എനിയ്ക്കൊരു പെണ്‍കുഞ്ഞു
പിറന്നുവെങ്കില്‍, ഈ കഴുകന്മാരില്‍ നിന്നവളെ രക്ഷിയ്ക്കാന്‍ ഞാനവളെ ഏതു
കൂട്ടിലടച്ചു സംരക്ഷിയ്ക്കും?