ചെന്നൈ മെട്രോവാട്ടർ നിങ്ങളുടെ ജീവനെടുക്കാതിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക

ചെന്നൈയിൽ നിന്നു് 70 കിമി അകലെ, ചിന്നകാഞ്ചീപുരം എന്നയിടത്തു് സർക്കാർ വിതരണം ചെയ്ത മലിനമായ കുടിവെള്ളം കുടിച്ചു് ഒരു പിഞ്ചുബാലികയടക്കം ഏഴുപേർ മരിയ്ക്കുകയും, മുന്നൂറോളം പേർ വയറിളക്കവും മറ്റു പ്രശ്നങ്ങളുമായി ആശുപത്രികളിലാവുകയും ചെയ്തു.

നഗരവാസികളേ, ഇവിടെ ശ്രദ്ധിയ്ക്കുക, പൊട്ടിയ കുടിവെള്ളവിതരണക്കുഴലുകളിലൂടെ കടന്നു വരുന്ന മാലിന്യങ്ങളും വ്യാവസായികവിഷങ്ങളും ഒരു ദിവസം നിങ്ങളുടെയും ജീവനെടുക്കാതിരിയ്ക്കുവാൻ നിങ്ങൾ തന്നെ ശ്രദ്ധിയ്ക്കുക. ഇതു് കുടിവെള്ളം കച്ചവടം ചെയ്യുന്നവർക്കു് വേണ്ടിയുള്ള പ്രൊപ്പഗാണ്ടയല്ല, ദൌർഭാഗ്യവശാൽ കുടിവെള്ളക്കച്ചവടക്കാരെ ആശ്രയിയ്ക്കാതെ നഗരവാസികൾക്കു് ജീവിയ്ക്കാൻ വയ്യെന്നായിരിയ്ക്കുന്നു.

വാർത്തയുടെ കഷ്ണം ഇവിടെ കാണാം.

Advertisements

സുന്ദരനായ വേട്ടാളൻ

സുന്ദരനായ ഒരു വേട്ടാളൻ, എന്റെ പഴയ സൈക്കിളിൽ കൂടുകൂട്ടിയപ്പോൾ.

From പ്രാണികൾ

എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ


എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ