കര്‍ഷകര്‍ക്കാശ്വാസം നല്‍കുന്നതില്‍ ഇതുവരെ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാന്‍ അച്ചുമ്മാന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റിനോ, പിണറായിയുടെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റിനോ ഇന്നുവരെ സാധിച്ചില്ല. എന്നാല്‍ തടവുപുള്ളികളുടെ കാര്യത്തില്‍ ഇവര്‍ക്കു് എന്തൊരു ശുഷ്കാന്തി. ജീവപര്യന്തം ശിക്ഷവാങ്ങിയവര്‍ക്കു് രണ്ടുകൊല്ലമാണു് ഇളവു ചെയ്തുകൊടുത്തിരിക്കുന്നതു്. മൂന്നുമാസം വരെ ശിക്ഷിക്കപ്പെട്ടവര്‍ക്കു് പതിനഞ്ചുദിവസത്തെ ശിക്ഷാകാലാവധി ഇളവു്, എന്നു വെച്ചാല്‍ 16 ശതമാനത്തിനുമേല്‍ ഇളവു കിട്ടിയിരിക്കുന്നു.

വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ 5 ശതമാനം വിലയിളവു് വ്യാപാരികളുടെ ചട്ടിയില്‍ കൈയിട്ടുവരിക്കൊണ്ടു്, അച്ചുമ്മാന്‍ പ്രഖ്യാപിച്ചിരുന്നു, പക്ഷേ എത്രത്തോളം അതു ചന്തയില്‍ പ്രതിഫലിച്ചെന്നതു് വേറെ കാര്യം.

1 thoughts on “ജയിലിലായിരുന്നെങ്കില്‍ കുറച്ചു സമാധാനം കിട്ടിയേനെ.

  1. കള്ളന് കഞ്ഞിവെച്ചവര്‍ എന്ന്‌ പറഞ്ഞ്‌ കേട്ടിട്ടെ ഉള്ളു. ഇപ്പോള്‍ അത്‌ ബോധ്യമായി. വിലക്കയറ്റം കര്‍ഷകര്‍ക്ക്‌ ന്യായവില ലഭ്യമാക്കിക്കോണ്ടല്ല നിയന്ത്രിക്കുന്നത്‌. കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്‌ മറിച്ച്‌ പതിനായിരക്കണക്കിന് ചെറുകിട കച്ചവടക്കാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട്‌ വാരിക്കൊണ്ടാണ് എന്നതാണ് വാസ്തവം. കര്‍ഷകരോടുള്ളതിനേക്കാള്‍ ഉപഭോക്താക്കളോടാണ് സ്നേഹക്കൂടുതല്‍. വോട്ടില്‍ എണ്ണം അവരാണ് കൂടുതല്‍. കര്‍ഷക ആത്മഹത്യകള്‍ നിത്യ സംഭവമായപ്പോള്‍ അതിനൊരു പുതുമ ഇല്ലാതായി. നെല്‍കൃഷി രക്ഷിച്ച്‌ നെല്‍പ്പാടങ്ങള്‍ മുഴുവന്‍ ഇല്ലാതാകാന്‍ പോകുന്നു. അതേപോലെ പച്ചക്കറി കൃഷിചെയ്യുവാനും സബ്‌സിഡി നല്‍കുവാന്‍ പോകുന്നു. സബ്‌സിഡി കിട്ടാത്ത കര്‍ഷകര്‍ എണ്ണത്തില്‍ കൂടുതലായിരിക്കും. അതിനാല്‍ അതും നശിക്കുവാന്‍ പോകുന്നു. ലാഭം ഇപ്പോള്‍ റബ്ബര്‍ കൃഷിതന്നെയാണ്. എത്ര ചവച്ചാലും തീരില്ല വിശപ്പും മാറില്ല.

ഒരു അഭിപ്രായം ഇടൂ