ഞാൻ സ്വതന്ത്രനായി

ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണു്, കുറച്ചു കാലമായി അതിന്റെ വക്കുവരെ എത്തിയതുമായിരുന്നു. എന്താണെന്നോ. ഞാൻ വീണ്ടും ജോലി രാജിവെച്ചു. ഇതു് ആറാമത്തെ രാജിയാണു്. എന്നാൽ ഇപ്രാവശ്യം ഒരു വ്യത്യാസമുണ്ടു് ട്ടോ. മുമ്പെല്ലാം പുതിയതു കണ്ടുവെച്ചിട്ടോ, അല്ലെങ്കിൽ പുതിയതു തേടുവാനോ വേണ്ടിയായിരുന്നു ഉണ്ടായിരുന്ന ജോലി കളഞ്ഞതു്. എന്നാലിനി ജോലിയ്ക്കായി പുതിയ കമ്പനിയെ തേടുന്ന പ്രശ്നമില്ല. ഒരു മുഴുവൻ സമയം ഫ്രീലാൻസറാവാൻ തീരുമാനിച്ചു.

ഏറ്റവും അവസാനമായി ദ്രുപാൽ സൈറ്റ് ഡവലപ്പറായിട്ടാണു് എന്റെ കരിയർ എത്തിനില്ക്കുന്നതു്. കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളിൽ ഏതാനും സൈറ്റുകൾ ചെയ്തു. www.m3db.com ആണു് ഞാൻ ദ്രുപാലിൽ ആദ്യമായി ചെയ്യാൻ തുടങ്ങിയ പ്രോജക്റ്റ്, അതുതന്നെയാണു് എന്റെ അഭിമാനവും. കമ്പനിയുടെ ക്ലയന്റിനു വേണ്ടി നിർമ്മിച്ച www.indiafinancebazaar.com ആണു് മറ്റൊരു വലിയ സൈറ്റു്.

ദ്രുപാൽ.ഓർഗിലെ എന്റെ പ്രൊഫൈൽ.

ഇനിമുതൽ വീട്ടിൽ, സിജിയേയും അപ്പൂസിനേയും കൂടുതൽ സ്നേഹിച്ചു്, ദിവസേനയുള്ള 30കി.മി. ബൈക്കോട്ടവും അതിന്റെ ആയാസവും പൊടിയും ഒന്നുമില്ലാതെ, അത്യാവശ്യം വ്യായാമമൊക്കെ ചെയ്തു സ്വസ്ഥമായി ജീവിയ്ക്കാമെന്നു കരുതുന്നു.

ഫ്രീലാൻസിങ്ങിന്റെ ഗുണങ്ങളും അപകടങ്ങളും അറിയാം, എന്നാൽ അതെല്ലാം നേരിടുവാൻ സാധിയ്ക്കമെന്നുതന്നെ വിശ്വസിയ്ക്കുന്നു.

Advertisements

എന്റെ സ്വന്തം ടീം

എന്റെ സ്വന്തം ടീം.

appoos-siji-lowres.jpg

തൊഴിലില്ലാത്തവനായി ഞാന്.

ഞാന് ജോലി രാജിവച്ചു, തൊഴിലില്ലാത്തവനായി. ആഗസ്റ്റ് ഒന്നുമുതല് ശംമ്പളം തരാന് പുതിയൊരു മുതലാളിയെ തേടേണ്ടിയിരിയ്ക്കുന്നു.

അവസാനം ഇന്നലെയവന്‍ വന്നു.

കുട്ടികള്‍ വേണ്ടെന്നുള്ള തീരുമാനത്തില്‍ നാലുകൊല്ലം ഉറച്ചുനിന്നു യുദ്ധം ചെയ്തെങ്കിലും, അവസാനം ഞങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടു് അവന്‍ വന്നു. ഇന്നലെ ഉച്ചയ്ക്കു് 12 മണിയ്ക്കു് അവന്‍ ഈ നാടകഭൂമിയുടെ രംഗശീല കീറിയെറിഞ്ഞു കൊണ്ടു് വേദിയിലവതരിച്ചു. അവതാരോദ്ദേശം അറിയാതെ എന്തു നാമം ചാര്‍ത്തും എന്ന കണ്‍ഫ്യൂഷനിലാണു ഞങ്ങള്‍.