ഭയത്തിൽ ജീവിച്ചുമരിക്കുന്നതാണു് ഈശ്വരവിശ്വാസം

മനുഷ്യനു് ഒന്നും അറിയില്ല എന്ന അറിവു് സമ്മതിക്കുന്നിടത്താണു് നിരീശ്വരവാദത്തിന്റെ ആരംഭം. ജ്ഞാനം അന്വേഷിച്ചുകൊണ്ടേയിരിക്കേണ്ടതാണെന്ന അറിവു്.

മനുഷ്യനു് ഒന്നും അറിയില്ലെങ്കിലും ഒന്നും അന്വേഷിക്കാതെ ഭയത്തിൽ ജീവിച്ചുമരിക്കുന്നതാണു് ഈശ്വരവിശ്വാസം.

സിനിമയിൽ അലിഞ്ഞു ചേരാം

നിങ്ങൾക്കൊരു സിനിമയിൽ സ്വയം മറക്കാം, അല്ലെങ്കിൽ അതിന്റെ മായികലോകത്തിൽ അലിഞ്ഞുചേരാം. എന്നും മൂന്നാം നിരയിലെ നടുക്കസേരയിൽ രണ്ടു മനസ്സിനു വേണ്ട സ്ഥലത്തു് ഇരിയ്ക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കുന്നതിതാണു്, നിങ്ങളും സിനിമയും വ്യത്യസ്ത മേഖലകളിലൂടെ സഞ്ചരിയ്ക്കുന്നു. ഇന്നു് ഫിലിമിനും ഡിജിറ്റലിനും ഇടയിൽ നാം ഒതുങ്ങിക്കൂടുമ്പോൾ, കാമറൂൺ ‘അവതാറിലൂടെ‘ കാണിച്ചു തരുന്ന ഭാവി അമ്പരപ്പിയ്ക്കുന്നതാണു്, തന്നിലേയ്ക്കലിഞ്ഞു ചേരാൻ ക്ഷണിയ്ക്കുന്ന സിനിമ, അതിൽ നായകരുടെ മാത്രമല്ല, നമ്മുടെ ഭാഗധേയം കൂടി നിർണ്ണയിയ്ക്കുവാൻ നമുക്കു ശേഷി നല്കുന്ന സിനിമ.

ആവേശമില്ലെങ്കിൽ ജീവിതമില്ല

ഞാനൊരിയ്ക്കലും എന്റെ പ്രായം കണക്കിലെടുത്തിട്ടില്ല. ഗുണമുള്ളതെന്തും എന്റെ മുന്നിൽ വരുമ്പോൾ, എന്റെ ഹൃദയം കീഴടക്കുമ്പോൾ, ഞാനതു സ്വീകരിയ്ക്കുന്നു. ജനങ്ങളാണെന്നെ പ്രസിദ്ധനാക്കിയതു്, ഞാനിപ്പോഴും ആ പഴയ സാധാരണക്കാരൻ തന്നെയാണു്. ഇറാനി റെസ്റ്റോറന്റിലെ ചായ ഇപ്പോഴും എന്നെ കൊതിപ്പിയ്ക്കുന്നു എന്നെ ആകർഷിയ്ക്കുന്നു. യുവത്വവും ആവേശവും ഹൃദയത്തിന്റെ ഗുരുക്കന്മാരാണു്, അതിനു് പ്രായവുമായി യാതൊരു ഇടപാടുമില്ല. നിങ്ങളുടെ കൈയിലുള്ളതെന്തായാലും, ഹൃദയം നിറഞ്ഞ ഔത്സുക്യത്തോടും ആത്മാർത്ഥതയോടും ചെയ്യുക, ഫലം താനെ വന്നുകൊള്ളും.

എം.എഫ്.ഹുസൈൻ (ചിത്രകാരൻ)

തമിഴിന്റെ പൊങ്കൽ

തമിഴ്നാട്ടിൽ എത്തിയിട്ടു് കൊല്ലം ഒന്നാവാറായി. ഇന്നാണു് എന്റെ ഭൈമി തമിഴിന്റെ ഒരു വിഭവം പരീക്ഷിയ്ക്കാൻ തയ്യാറാകുന്നതു്. അപ്പോ അവൾക്കു വേണ്ടി നെറ്റിൽ നിന്നും ഇംഗ്ലീഷിൽ കിട്ടിയ ഒരു പൊങ്കൽ കുറിപ്പു് മലയാളത്തിലേയ്ക്കു തർജ്ജുമ ചെയ്തതു് ആവശ്യക്കാർക്കു ഉപകരിയ്ക്കുമല്ലോന്നു് ഓർത്തു് ഇവിടെ പോസ്റ്റുന്നു. എല്ലാവരും ഉണ്ടാക്കുക. മീണ്ടും സന്ധിയ്ക്കും വരെയ് വണക്കം!!!!

ചേരുവകൾ
പച്ചരി – 300 ഗ്രാം
ചെറുപയർ പരിപ്പു് – 100 ഗ്രാം
കായം പൊടിച്ചതു് – അര ടീസ്പൂൺ
ജീരകം – 1 – 2 ടീസ്പൂൺ
കുരുമുളകു് – 10 – 12 എണ്ണം
അണ്ടിപ്പരിപ്പു് – 10 എണ്ണം
ഇഞ്ചി – 1 ഇഞ്ചു് നീളത്തിൽ
മഞ്ഞൾപൊടി – അര ടീസ്പൂൺ (നിറം ഇഷ്ടമാണെങ്കിൽ)
ഉരുകിയ നെയ്യു് – നാലു ടേബിൾസ്പൂൺ
കറിവേപ്പില – 10 എണ്ണം
ഉപ്പു് – സ്വാദിനു്

തയ്യാറാക്കുന്ന വിധം
1. ചീനച്ചട്ടി ചൂടാക്കി അരിയും പരിപ്പും ചൂടാകുന്നതു വരെ ഇട്ടു് ഇളക്കുക.
2. മറ്റൊരു പാത്രത്തിലേയ്ക്കു് അരിയും പരിപ്പും മാറ്റി ശുദ്ധജലത്തിൽ മൂന്നു പ്രാവശ്യം കഴുകുക.
3. അരിയുടേയും പരിപ്പിന്റേയും നാലിരട്ടി വെള്ളവും ആവശ്യത്തിനു് ഉപ്പും ചേർക്കുക.
4. പ്രഷർകുക്കറിൽ നാലു വിസിൽ അടിയ്ക്കുന്നതു വരെ വേവിയ്ക്കുക.
5. ചീനച്ചട്ടിയിൽ ജീരകവും കുരുമുളകും രണ്ടുമിനിട്ടു നേരത്തേയ്ക്കു് വറുത്തു്, പൊടിയ്ക്കുക.
6. ഇഞ്ചി നേരിയതായി അരിഞ്ഞു് വെയ്ക്കുക.
7. ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂൺ നെയ്യിൽ അണ്ടിപരിപ്പു് പൊളിച്ചതു് ഇളംകാപ്പി നിറമാകുന്നതു വരെ വറക്കുക.
8. ഇഞ്ചിയും ജീരകപ്പൊടിയും കായപ്പൊടിയും മഞ്ഞൾപ്പൊടിയും കറിവേപ്പിലയും ചേർത്തു് ഒരു മിനിട്ടു് വറക്കുക.
9. വേവിച്ച അരിയും പരിപ്പും ഒരു തവി ഉപയോഗിച്ചു് നന്നായി ഉടയ്ക്കുക.
10. തയ്യാറാക്കിയ എല്ലാ ഘടകങ്ങളും ബാക്കിയുള്ള നെയ്യിൽ ചേർത്തു് നന്നായി ഇളക്കുക.
11. പൊങ്കൽ റെഡി. കുറച്ചു നാളികേര ചമ്മന്തിയും ഉണ്ടാക്കിയാൽ കുശാലായി.

International Job Aggregator

An experiment in progress, an international job aggregator. Kindly visit and let me know your comments. jobs.com

മലയാളസംഗീതലോകത്തു് ഒരു വഴിത്തിരിവു്

കച്ചവടക്കാരുടെ കൈയിൽ നിന്നും സംഗീതം സ്വതന്ത്രമാകുന്നു. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രസംഗീത ആൽബമായ ഈണത്തിന്റെ സൈറ്റു് ഇന്നലെ ലൈവ് ആയി. ഈ സൈറ്റ് ഡവലപ്പ് ചെയ്യാൻ എന്നെ ഏൽപ്പിച്ച കിരണിനു് എന്റെ ആത്മാർത്ഥമായ നന്ദി.

http://eenam.com സന്ദർശിച്ചു്, ഗാനങ്ങൾ കേട്ടു് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

ഒരു ചൈനീസ് ചൊല്ല്

കവിത സുന്ദരമാകുന്നതു്, സ്വന്തമായിരിയ്ക്കുമ്പോള്‍,
ഭാര്യ സുന്ദരിയാകുന്നതു്, അന്യന്റേതായിരിയ്ക്കുമ്പോള്‍.

കുട്ടികള് പുകവലിയ്ക്കുന്നു

കുട്ടികളെ കളിച്ചു വളരാനനുവദിച്ചാല്, അവര് പുകവലിയും മദ്യപാനവും പഠിച്ചെടുക്കാന് ഏറെ വൈകും.

നമുക്കു നടക്കാം

ഇനിയുമുണ്ടൊരുപാടു നടക്കാന്‍,

കൂട്ടിനു നീയുണ്ടെങ്കില്‍

ലോണ്‍

മഴു പണയം വെച്ചു ഞാൻ പട്ടിണി പലിശയ്ക്കെടുത്തു

പലിശയടയ്ക്കാനായി ഞാൻ സ്വപ്നങ്ങൾ നട്ടു വളർത്തി

വിളവെടുത്ത സ്വപ്നങ്ങൾ നികുതിയടച്ചുപോയ്

വരുന്നു ഞാൻ ഭിക്ഷയ്ക്കായ് തരില്ലേ നിങ്ങൾ…………….