പരസ്പരം ദോഷാരോപണം നടത്തുന്ന നിങ്ങളോടു ഞാനൊരു കാര്യം ചോദിയ്ക്കട്ടെ. ഈ മതങ്ങളും അവയുടെ ദല്ലാളന്മാർ അടിച്ചേൽപ്പിയ്ക്കുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായിരുന്നെങ്കിൽ എത്ര സുന്ദരമാകുമായിരുന്നു ഭൂമി.

മനുഷ്യവംശത്തിന്റെ പകുതിയിലധികം ഊർജ്ജം ചെലവാക്കപ്പെടുന്നതു് :

 • സ്വന്തം അന്ധവിശ്വാസങ്ങളെ പരിപോഷിപ്പിയ്ക്കുവാനും മറ്റുള്ളവരുടെ അന്ധവിശ്വാസങ്ങളിൽ കുറ്റം കണ്ടെത്തുവാനുമാണു്.
 • തന്റെ മതം തന്നെ വിശ്വസിപ്പിച്ച ദൈവമല്ലാതെ വേറൊരു ദൈവമില്ലെന്നു വാദിയ്ക്കുവാനും തെളിയിയ്ക്കുവാനുമാണു്.
 • തന്റെ മതത്തിൽ ആളെ റിക്രൂട്ട് ചെയ്ത് സംഘശക്തി വർദ്ധിപ്പിയ്ക്കുവാനും, തന്റെ മതത്തിനെ എതിർക്കുന്നവരെന്നു തോന്നുന്നവരോടു പോരാടുവാനുമാണു്.
 • ഇതുപോലെ എണ്ണിയാലൊടുങ്ങാത്ത മതഭ്രാന്തുകൾക്കു വേണ്ടിയാണു് മനുഷ്യവംശം ഏറെക്കാലമായി ചോരയും നീരും ചെലവാക്കുന്നതു്.

ഇതിൽ നിന്നെല്ലാം ലാഭം കൊയ്യുന്നതാരാണു്? എല്ലാ മതത്തിലുമുള്ള പുരോഹിതന്മാരാണു് ഇതിലെ ചെന്നായകൾ. ആട്ടിൻകുട്ടികളെ കൂട്ടിയടിപ്പിച്ചു് ചോര കുടിയ്ക്കാൻ കൊതിയ്ക്കുന്ന ഈ വർഗ്ഗം എന്നു് ഇല്ലാതാവുന്നോ, അന്നേ സാധാരണക്കാരായ മനുഷ്യർ പരസ്പരം സ്നേഹിയ്ക്കുവാനും സഹകരിയ്ക്കുവാനും തയ്യാറാവുകയുള്ളു. ഇല്ലെങ്കിൽ ഇത്തരം ചെന്നായകളുടെ വാക്കുകൾ കേട്ടു് അന്ധരായി പരസ്പരം കൊല്ലുവാൻ നടക്കുന്ന മന്ദബുദ്ധികളായിരിയ്ക്കും എക്കാലവും മനുഷ്യർ.

നിങ്ങൾ ദൈവവിശ്വാസത്തിനും മതത്തിനും എന്തെല്ലാം ഗുണങ്ങൾ കണ്ടെത്തുവാൻ ശ്രമിച്ചാലും, അവസാനം മനുഷ്യവംശത്തിനു ഗുണത്തേക്കാളേറെ ദോഷമേ ഈ ദൈവങ്ങൾ മൂലം ഉണ്ടായിട്ടുള്ളൂ എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വരില്ല. ലോകം മുഴുവൻ മനുഷ്യർ സങ്കല്പിച്ചുണ്ടാക്കിയിട്ടുള്ള ദൈവങ്ങളിൽ ഏതെങ്കിലും ഒരെണ്ണം കഷ്ടപ്പെടുന്നവനെ സഹായിയ്ക്കുവാനോ, പ്രകൃതിദുരന്തങ്ങൾ വരുമ്പോൾ അതു മുൻകൂട്ടിയറിഞ്ഞു തടയുവാനോ വന്നിട്ടുണ്ടോ? വല്ലപ്പോഴും മനുഷ്യന്റെ അറിവില്ലായ്മയാൽ എന്തെങ്കിലും ഗുണകരമായതു സംഭവിച്ചാൽ അതു ദൈവത്തിന്റെ തലയിൽ കെട്ടിവെയ്ക്കും. ദോഷമാണു സംഭവിച്ചതെങ്കിൽ അതു മനുഷ്യൻ ദൈവത്തിനെ മറന്നതിനാലാണെന്നും പറഞ്ഞു് മനുഷ്യന്റെ തലയിലും കെട്ടിവെയ്ക്കും.

മനുഷ്യൻ ആരോപിയ്ക്കുന്നതല്ലാതെ, യഥാർത്ഥത്തിൽ മനുഷ്യനെ നേർവഴിയ്ക്കു നടത്തുവാനോ ലോകത്തിൽ സമാധാനം ഉണ്ടാക്കുവാനോ ഏതെങ്കിലും ദൈവത്തിനെക്കൊണ്ടു് ആകുമോ?

സർവ്വശക്തനായ ദൈവത്തിനെ സംരക്ഷിയ്ക്കുവാൻ കൂലിപ്പട്ടാളത്തെ ഇറക്കുന്ന വിശ്വാസികളേ, നിങ്ങൾ എന്നാണു് ബോധത്തിലേയ്ക്കു വരിക?

Advertisements

3 thoughts on “സർവ്വശക്തനായ ദൈവത്തിനെ സംരക്ഷിയ്ക്കുവാൻ കൂലിപ്പട്ടാളത്തെ ഇറക്കുന്ന വിശ്വാസികളേ …

 1. ഇവിടെ മനുഷ്യനെന്തുവില?

  ജാതിയുടെയും മതത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും

  വര്ഗ്ഗത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍തല്ലുമ്പോള്‍,

  മതമേലാളന്മാര്‍ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കായി രാഷ്രിയത്തെ വ്യഭിചരിക്കുമ്പോള്‍,

  രാഷ്രിയനേതൃത്വം മതതാല്‍പര്യങ്ങളുടെ സംരക്ഷകരാകുമ്പോള്‍
  ,

  അന്നം ആകേണ്ട പണം ആറ്റംബോംബാകുമ്പോള്‍,

  സംരക്ഷികേണ്ട കരങ്ങള്‍ സംഹാരം നടത്തുമ്പോള്‍ ഇവിടെ മനുഷ്യനെന്തുവില?

 2. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ..സ്ഥാപിച്ചെടുക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങൾ. ഏതു മാർഗവും സ്വീകരിക്കാനും…

 3. സർവ്വശക്തനായ ദൈവത്തിനെ സംരക്ഷിയ്ക്കുവാൻ കൂലിപ്പട്ടാളത്തെ ഇറക്കുന്ന വിശ്വാസികളേ, നിങ്ങൾ എന്നാണു് ബോധത്തിലേയ്ക്കു വരിക?..

  hats off to you buddy!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w