വിശ്വാസിയോ അവിശ്വാസിയോ?

നിങ്ങളൊരു തികഞ്ഞ ദൈവവിശ്വാസിയാണെന്നു നിങ്ങൾ കരുതുന്നുവോ? 100%?

നിങ്ങൾക്കു തെറ്റി.

ഞാൻ ഉറപ്പിച്ചു പറയുന്നു, നിങ്ങളിലെ തൊണ്ണൂറ്റൊമ്പതു ശതമാനവും നിരീശ്വരവാദിയാണു്. ബാക്കി ഒരു ശതമാനം മാത്രമേ ദൈവത്തിൽ വിശ്വസിയ്ക്കുന്നുള്ളൂ. എല്ലാ ഒന്നാം തിയ്യതിയും ഗുരുവായൂർ പോയി തൊഴുന്നതോ, കർക്കിടകം മുഴുവനും ഇരുന്നു രാമായണം വായിയ്ക്കുന്നതോ നിങ്ങളെ ഒരു ശതമാനം പോലും ദൈവവിശ്വാസിയാക്കുന്നതു പര്യാപ്തമല്ല, ആയുസ്സു മുഴുവൻ അഞ്ചു നേരം നിസ്കരിച്ചാലും എത്ര പ്രാവശ്യം ഹജ്ജു ചെയ്താലും നിങ്ങൾക്കു് ഒരു ശതമാനം പോലും ദൈവവിശ്വാസിയാകുവാൻ കഴിയില്ല.

കാരണം,

ലോകത്തുള്ള മറ്റു കാക്കത്തൊള്ളായിരം ദൈവങ്ങളേയും നിങ്ങൾ വിലവയ്ക്കുന്നില്ല. ജീവിതത്തിലൊരിയ്ക്കലെങ്കിലും അവയുടെ വിശുദ്ധഗ്രന്ഥങ്ങൾ നിങ്ങൾ പാരായണം ചെയ്യുന്നില്ല. അവയുടെ ആചാരങ്ങൾ പാലിയ്ക്കുന്നില്ല. അതു മാത്രമല്ല, നിങ്ങളുടെ പല പ്രവർത്തികളും അനേകായിരം മതങ്ങളെ അവഹേളിയ്ക്കുന്നതുമാണു്. നിങ്ങൾ പശുവിനെ തിന്നുന്നു, പന്നിയെ തിന്നുന്നു. ഇതിൽപരം എന്തു ദൈവനിഷേധമാണു് ഇനി നിങ്ങൾ ചെയ്യുവാനുള്ളതു്. നിങ്ങളിലെ തൊണ്ണൂറ്റൊമ്പതു ശതമാനവും ഈ ദൈവങ്ങളിൽ വിശ്വസിയ്ക്കുന്നില്ലെന്നു മാത്രമല്ല, അവയിൽ വിശ്വസിയ്ക്കുന്നവരോടു് വിരോധവും വച്ചു പുലർത്തുന്നു. അത്രയും മതങ്ങളിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിങ്ങളൊരു അവിശ്വാസിയാണു്, ദൈവം ഇല്ലെന്നു കരുതുക മാത്രമല്ല ദൈവത്തിനു നിഷിദ്ധമായവ പ്രവർത്തിയ്ക്കുന്ന ഹീനജന്മം കൂടിയാണു്.

ഈ ഭൂമിയിലുണ്ടായിട്ടുള്ള ആയിരക്കണക്കിനായിരക്കണക്കിനു ദൈവങ്ങളെ നിങ്ങൾക്കു് യാതൊരു വിലയുമില്ല. ആ ദൈവങ്ങളുടെ ശാസനകൾക്കു് നിങ്ങൾ പുല്ലുവിലപോലും കല്പിയ്ക്കുന്നില്ല. പിന്നെ നിങ്ങളെങ്ങിനെ നൂറു ശതമാനം വിശ്വാസിയാകും? ഇത്രയും ദൈവങ്ങളിൽ വിശ്വസിക്കാത്തയാൾ വിശ്വാസിയോ? ഇത്രയും ദൈവങ്ങൾക്കും അവയുടെ ഗ്രന്ഥങ്ങൾക്കും വിശ്വാസങ്ങൾക്കും പുല്ലുവില കല്പിയ്ക്കാത്തവൻ തികച്ചും നിരീശ്വരവാദി തന്നെ.

നിങ്ങൾ വിശ്വസിയ്ക്കാത്ത ദൈവങ്ങളുടെ മൊത്തം എണ്ണത്തിൽ ഒരെണ്ണം കൂടുതൽ മാത്രമേ ഞാനും വിശ്വസിയ്ക്കാത്തതായിട്ടുള്ളൂ.

ഇപ്പോൾ വിശ്വാസം വന്നുവോ?

Advertisements

5 thoughts on “നിങ്ങൾ വിശ്വാസിയോ അവിശ്വാസിയോ?

    1. രവിചന്ദ്രനെ അറിയില്ല.

      ഇങ്ങനെ പണ്ടു് ആലോചിയ്ക്കാറുണ്ടായിരുന്നു, പക്ഷേ ഇപ്പോ ദി ഗോഡ് ഡെല്യൂഷൻ വായിച്ചപ്പോഴാണു് വ്യക്തമായി എഴുതാൻ പറ്റിയതു്.

  1. പ്രിയ സുഹൃത്തേ,
    നല്ല ഒരു ലേഖനം ആണ് ഇത്.പക്ഷെ ഇതില്‍ പറഞ്ഞിരിക്കുന്നതില്‍ ഒരു അര്‍ഥവും ഇല്ല.കാരണം തികഞ്ഞ ഒരു വിശ്വാസി എപ്പോഴും വിശ്വാസി ആയിരിക്കു.ഒരു മനുഷ്യന് ഒരു അപ്പനെ ഉണ്ടാകു.അപ്പുറത്തെ വീട്ടിലെ പ്രായ മുള്ള ആളിനെ അപ്പ എന്ന് ആരേലും വിളിക്കുമോ?അയാള്‍ക്ക് എന്ത് സുംഭാവിച്ചാലും സ്വന്തം അപ്പന് സംഭവിക്കും പോലെ ആകുമോ?നമ്മുടെ അപ്പന്റെയും അമ്മയുടെയും സ്ഥാനത്താണ് നമ്മുടെ വിശ്വാസവും.അതോണ്ടാണ് മാതാ പിതാ ഗുരു ദൈവം എന്ന് പറയുന്നത്.മറ്റുള്ളവരുടെ വിശ്വാസം എന്തായാലും നമ്മളെ ബാധികരുത്‌.എന്ന് കരുതി മറ്റുള്ളവരെ കളിയാക്കാനും നമ്മള്‍ പോകരുത്.ഞാന്‍ ഉദ്ദേശിച്ചത് പന്നി ഇറച്ചി കഴിക്കുന്നത്‌ തെറ്റാണു എന്ന് വിശ്വസിക്കുന്നവരുടെ മുന്നില്‍ പോയി പന്നി ഇറച്ചി കഴിക്കരുത്.അത് തെറ്റാണ്.നമ്മുടെ വിശ്വാസത്തില്‍ അത് തെറ്റല്ല എങ്കില്‍ അത് മറ്റുള്ളവര്‍ക്ക് ഉപദ്രവമാകും വിധം ചെയ്യാതെ,കാര്യങ്ങള്‍ ചെയ്യണം.നാം സ്വയം സ്നേഹിക്കണം,കൂടെ ഉള്ളവരെ സ്നേഹിക്കണം.നമ്മളെ നാം സ്നേഹിക്കുംബോഴേ നമുക്ക് നമ്മുടെ വിശ്വാസത്തെ സ്നേഹിക്കാന്‍ പറ്റു.നമ്മുടെ വിശ്വാസം അല്‍മാര്ധം ആണേല്‍ നമുക്ക് തികഞ്ഞ ദൈവ വിശ്വാസി ആകാന്‍ സാധിക്കും.ഞാന്‍ വലിയ അറിവുള്ളവനല്ല,എന്‍റെ ചെറിയ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു..dont feel bad.. ok…keep writing..

  2. പിതൃത്വം മാറാൻ കഴിയില്ലെങ്കിലും മതവും വിശ്വാസവും ഇഷ്ടം പോലെ മാറും ജനങ്ങൾ. മതങ്ങളെല്ലാം പെറ്റുപെരുകിയട്ടു മാത്രമല്ല പ്രചരിച്ചതു്. നമ്മളെയും കൂടെ ഉള്ളവരെയും മാത്രം സ്നേഹിയ്ക്കുന്നതാണു് ലോകത്തുള്ള എല്ലാ കുഴപ്പങ്ങൾക്കും കാരണം. ഞാനും എന്റെ അഭിപ്രായങ്ങൾ പറയുന്നുവെന്നു മാത്രം, ഒന്നിലും അവസാനവാക്കു പറയാൻ നാം ദൈവമല്ലല്ലോ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )