പല്ലുകൾ കേടുവന്നു പറിച്ചു കളയേണ്ടി വന്നവർക്കു് അത്യന്തം സന്തോഷം നല്കുന്ന ഒരു വാർത്തയാണിതു്. എലിയുടെ മാതൃകോശത്തിൽ നിന്നും തീർത്തും യഥാർത്ഥമായ പല്ലു വളർത്തിയെടുക്കുന്നതിൽ ജപ്പാനിലെ ശാസ്ത്രജ്ഞർ വിജയിച്ചിരിയ്ക്കുന്നു. അതും വെറും ഒരു മാസം കൊണ്ടു്.

ടോക്യോ ശാസ്ത്രസർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ ആദ്യം എലിയുടെ മാതൃകോശത്തിൽ നിന്നും ഒരു ‘ടൂത്ത് ജേം’ (പല്ലിന്റെ വിത്തു്) സൃഷ്ടിച്ചു. 0.02 ഇഞ്ചു് മാത്രം വലിപ്പമുള്ള ആ പല്ലിന്റെ വിത്തു് പിന്നീടു് എലിയുടെ പല്ലു പോയ ഒരു കുഴിയിൽ നിക്ഷേപിച്ചതിനു ശേഷം കാത്തിരുന്നു. ഒരു മാസത്തിനുള്ളിൽ മോണയിലെ കുഴിയിൽ നിന്നും ഒരു പുതിയ പല്ലു മുളച്ചു വന്നു. തീർത്തും പ്രകൃതിദത്തമായ നല്ല ഉറപ്പും ഗുണവുമുള്ള യഥാർത്ഥമായ പല്ലു്.

രണ്ടായിരത്തിയേഴിൽ തന്നെ പല്ലു വളർത്തിയെടുക്കുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചിരുന്നു, പക്ഷേ അന്നവർ എലിയുടെ വയറ്റിലായിരുന്നു പല്ലുവളർത്തൽ പരീക്ഷണം നടത്തിയതെന്നു മാത്രം.

ഈ കണ്ടുപിടുത്തം ഇനി മറ്റുള്ള അവയവങ്ങൾ വളർത്തിയെടുക്കുന്നതിലേയ്ക്കുള്ള ഒരു നിർണ്ണായകമായ കാൽവെപ്പാണെന്നുള്ളതിൽ യാതൊരു സംശയവും വേണ്ട. കരൾ, കണ്ണുകൾ, കിഡ്നി, ഹൃദയം മുതലായ ഒരുപാടു അവയവങ്ങൾ രോഗികൾക്കു് വളരെ അത്യാവശ്യമായിരിയ്ക്കുന്ന ഈ ലോകത്തു്, ഈയൊരു വാർത്ത വളരെ ആഹ്ലാദം പകരുന്നതാണെന്നതിൽ തർക്കമില്ല.

ഈ വാർത്തയുടെ മൂലകൃതി ഇവിടെ ->

http://news.nationalgeographic.com/news/2009/08/090803-mouse-green-tooth-stem-cells.html

Advertisements

One thought on “പല്ലുവളർത്തൽ ഒരു വിജയകഥ

  1. കൊള്ളാം വാര്‍ത്ത.
    ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവക്കുന്ന
    മുന്നേറ്റം തന്നെ.

    ഇനി ഹൈന്ദവ ദൈവങ്ങളെപ്പോലെ നാലു തലയും ആര്‍ഊകാലും നിഷ്പ്രയാസം !
    കാമുകികീ കാമുകന്മാര്‍ക്ക് കൈമാറാനായി ഹൃദയത്തിന്റെ എണ്ണവും കൂട്ടം !

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )