ചെന്നൈയിലെ തിരക്കുപിടിച്ച ഒരു തെരുവുചന്ത. എണ്ണതേയ്ക്കാത്ത ചപ്രച്ച തലമുടിയും ആരെയും കൂസാത്ത ഭാവവും കാറ്റത്തു പറപ്പിച്ചുകൊണ്ടു നടക്കുന്ന തമിഴത്തികളും, ഉടയോനില്ലാത്ത പോലെ അലഞ്ഞുതിരിയുന്ന എരുമമാടുകളും പൈക്കിടാങ്ങളും അവയുടെ ചാണകം വീണു കുഴഞ്ഞ മണ്ണും ചെളിയും അതിന്മേൽ ചാക്കും മരപ്പെട്ടികളും അടുക്കിയതിനുമേൽ രണ്ടാംതരം പച്ചക്കറിയും വാഴയിലയും അങ്ങിനെ ഇല്ലാത്ത സാധനങ്ങളൊന്നുമില്ലാത്ത ഒരു വൃത്തികെട്ട ചന്ത. ഈ ചന്തയിലേയ്ക്കാണു് എന്നും കാലത്തു് ഉണർന്നെണീയ്ക്കുന്നതു്. ജനസമുദ്രം തിങ്ങിനിറഞ്ഞൊഴുകിനീങ്ങുന്ന രാജവീഥികളാൽ സമൃദ്ധം ഇവിടം. ചെന്നൈയുടെ തിരക്കുപിടിച്ച ഓട്ടത്തിനിടയിലേയ്ക്കു കേറി ഞാനും ഓടാൻ തുടങ്ങിയിരിയ്ക്കുന്നു.

എന്റെ ഒരു കൊല്ലത്തെ വെക്കേഷൻ കഴിഞ്ഞു ഞാൻ വീണ്ടും ജോലിയ്ക്കു കേറി കേട്ടോ. ഇങ്ങു ദൂരെ ചെന്നൈയിൽ.

എനിയ്ക്കു് സർക്കാരു ജോലിതരണം എന്നെല്ലാം പറഞ്ഞു് പോസ്റ്റിട്ട എന്റെ അഭ്യുദയകാംക്ഷിയായ ചന്ദ്രേട്ടനു് ഈ അവസരത്തിൽ ഒരു നന്ദി പറയട്ടെ, എന്റെ തെക്കുവടക്കു തെണ്ടൽ ഫ്ലാഷുന്യൂസാക്കിയതിനു്.

ഇത്രനാളും കൂടെയുണ്ടായിട്ടും, മോൻ നടന്നു തുടങ്ങിയപ്പോൾ അതു കാണാൻ കഴിയാതെ പോരേണ്ടിവന്നതു മാത്രം സങ്കടം. എന്തായാലും ചെന്നൈയ്ക്കു ഫാമിലിയെ കൊണ്ടുവരാൻ ഫാമിലിവിസ വേണ്ടല്ലോന്നൊരു ആശ്വാസം ഉണ്ടു്. ഗൾഫന്മാരേ കേൾക്കുക….

Advertisements

13 thoughts on “ചെന്നൈയിൽ നിന്നു് സസ്നേഹം

 1. ആശംസകള്‍, കെവിന്‍.

  മലയാളം സിനിമയുണ്ടാക്കുന്നതു ചെന്നൈയില്‍, ഒട്ടു മിക്ക കമേഴ്സ്യല്‍ മലയാളം സൈറ്റുകള്‍ നടത്തപ്പെടുന്നതും ചെന്നൈയില്‍, ഉഗ്രനൊരു മലയാളിക്കൊരു ജോലിയും ചെന്നൈയില്‍ –

  നല്ല കാര്യം – എങ്കിലും, ഇതെല്ലാം കേരളത്തില്‍ തന്നെ നടന്നുവെങ്കില്‍ എന്നാശിക്കുകയാണു് –
  എനിക്കും നിങ്ങള്‍ക്കും നമുക്കെല്ലാവര്‍ക്കും വേണ്ടിത്തന്നെ..!

 2. ഇനി ചെന്നൈ വിശേഷങ്ങള്‍ക്കായി കാത്തിരിക്കാം അല്ലേ. പുതിയ ജോലിയും, പുതിയ പരിസരങ്ങളും കൂടുതല്‍ ഊര്‍ജ്ജം നല്‍കട്ടെ. നന്മകള്‍ നേരുന്നു.

 3. “എന്തായാലും ചെന്നൈയ്ക്കു ഫാമിലിയെ കൊണ്ടുവരാന്‍ ഫാമിലിവിസ വേണ്ടല്ലോന്നൊരു ആശ്വാസം ഉണ്ടു്”
  എന്റെ പ്രീയ സുഹൃത്തെ താങ്കളുടെ നല്ല മനസ്സ് ഞാന്‍ കാണുന്നു. താങ്കള്‍ക്ക് നല്ലതേ വരൂ. ആയിരമായിരം ആശംസകള്‍.

 4. കെവിനേ, എങ്ങനെയുണ്ട് ജോലി? കെവിന്‍ വന്നപ്പൊ എനിക്ക് ഡെപ്യൂട്ടേഷനായി.. അതുകൊണ്ട് കാണാന്‍ പറ്റിയില്ല. ഞാന്‍ അടുത്തുതന്നെ വരുന്നുണ്ട്, ചെന്നൈയില്‍. നമുക്ക് കാണാം.

 5. എല്ലാവർക്കും നമസ്കാരം, എല്ലാരും പറഞ്ഞത് ശരിയാണ്. വിശേഷങ്ങൾ പതിയെ പതിയെ അറിയിയ്ക്കാം. ബഹ്രൈനിൽ ഒരുപാടു പേരോട് മാപ്പു ചോദിയ്ക്കാനുണ്ട്, നേരിട്ടു ചോദിയ്ക്കാൻ ധൈര്യം വരുമ്പോൾ ചോദിയ്ക്കാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w