കവിത സുന്ദരമാകുന്നതു്, സ്വന്തമായിരിയ്ക്കുമ്പോള്‍,
ഭാര്യ സുന്ദരിയാകുന്നതു്, അന്യന്റേതായിരിയ്ക്കുമ്പോള്‍.

Advertisements

11 thoughts on “ഒരു ചൈനീസ് ചൊല്ല്

 1. “ഭാര്യ സുന്ദരിയാകുന്നതു്, അന്യന്റേതായിരിയ്ക്കുമ്പോള്‍”

  എന്നതിനോടു ഞാന്‍ യോജിക്കുന്നില്ല കാരണം,
  സ്ത്രീ തന്റെതാവുന്ന സമയം മുതല്‍ (ഭാര്യ) സുന്ദരിയല്ലാതാവുന്നു എന്നല്ലെ ശരി (മുറ്റത്തെ മുല്ലക്കു സൌന്ദര്യമില്ല)

 2. വക്കാര്യേ, ഒരുപാടു സുന്ദരമായ ജോലികള്‍ക്കു് ഇന്റര്‍വ്യൂവിനു പോയി, കിട്ടുമ്പോഴറിയാം കാണുന്നപോലെ സുന്ദരമാണോന്നു്. ഇതുവരെ ഒന്നൂല്ല്യ.

  കരീംമാഷ് പറഞ്ഞു: സ്ത്രീ തന്റെതാവുന്ന സമയം മുതല്‍ (ഭാര്യ) സുന്ദരിയല്ലാതാവുന്നു എന്നല്ലെ ശരി
  കരീം മാഷേ, അതുതന്നെയെല്ലേ മറ്റൊരു വീക്ഷണകോണില്‍ പഴഞ്ചൊല്ലില്‍ പറഞ്ഞിരിയ്ക്കുന്നതു്. പുരുഷന്മാര്‍ക്കു സ്ത്രീ സ്വന്തമാക്കപ്പെടുമ്പോള്‍ സുന്ദരിയല്ലാതാവുന്നു, പക്ഷേ അന്യസ്ത്രീകള്‍ പിന്നെയും സുന്ദരികള്‍ തന്നെയായി തുടരുന്നു.

 3. ഭാര്യ സുന്ദരിയാകുന്നതു്, അന്യന്റേതായിരിയ്ക്കുമ്പോള്‍.
  എന്നു പറഞ്ഞാല്‍ തന്റെ ഭാര്യ തന്റെ അടുത്തു നിന്നും പോയി അന്യനൊരുത്തന്റെ കൂടെയാവുമ്പോള്‍ സുന്ദരിയാവുന്നു എന്നാര്‍ത്ഥം ധ്വനിപ്പിക്കുന്നില്ലേ എന്ന് വര്‍ണ്ണത്തിലൊരാശങ്ക! 🙂

 4. കവിത സുന്ദരമാകുന്നതു്, സ്വന്തമായിരിയ്ക്കുമ്പോള്‍,
  ഭാര്യ സുന്ദരിയാകുന്നതു്, അന്യന്റേതായിരിയ്ക്കുമ്പോള്‍.

  രണ്ടും ശരി.
  ആദ്യത്തേതിന് ബൂലോകം തെളിവ്.
  രണ്ടാമത്തേത് അന്യന്റെ ഭാര്യയില്‍ സൌന്ദര്യം വീക്ഷിക്കുന്നു എന്ന സന്ദേശമാണ് നല്‍കുന്നത്.

 5. നല്ല വരികള്‍, ഈ ഭാര്യേന്ന് എഴുതുന്നതിനു പകരം കാമുകി എന്ന് എഴുതുമ്പോഴല്ലേ, കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാവൂ, ഭാര്യ ഒരിക്കലും വേറോരാളിന്റേതാവുന്നില്ലലോ 🙂

 6. ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ്‌ രണ്ടാമത്‌ കുടുംബസംഗമം ആഗസ്‌റ്റ്‌ 22 ബുധനാഴ്‌ച വൈകിട്ട്‌ 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
  വല്ല്യ വല്ല്യ പുലികള്‍‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

  ബഹറിനിലുള്ള മലയാളി ബ്ലോഗ്‌ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.

  കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക

  രാജു ഇരിങ്ങല്‍ – 36360845
  ബാജി ഓടംവേലി – 39258308

 7. ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ്‌ രണ്ടാമത്‌ കുടുംബസംഗമം
  ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ്‌ രണ്ടാമത്‌ കുടുംബസംഗമം ആഗസ്‌റ്റ്‌ 22 ബുധനാഴ്‌ച വൈകിട്ട്‌ 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
  വല്ല്യ വല്ല്യ പുലികള്‍‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

  ബഹറിനിലുള്ള മലയാളി ബ്ലോഗ്‌ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.

  കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക
  രാജു ഇരിങ്ങല്‍ – 36360845
  ബാജി ഓടംവേലി – 39258308

 8. വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്

  വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
  ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
  മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
  ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
  വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
  വ്യക്തിയാണു ഞാന്‍.

  ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
  കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
  ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
  ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
  ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.

  http://groups.google.com/group/wpbloggers

  ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
  ഒരു കൂട്ടായ്മ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )