കുട്ടികള്‍ വേണ്ടെന്നുള്ള തീരുമാനത്തില്‍ നാലുകൊല്ലം ഉറച്ചുനിന്നു യുദ്ധം ചെയ്തെങ്കിലും, അവസാനം ഞങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടു് അവന്‍ വന്നു. ഇന്നലെ ഉച്ചയ്ക്കു് 12 മണിയ്ക്കു് അവന്‍ ഈ നാടകഭൂമിയുടെ രംഗശീല കീറിയെറിഞ്ഞു കൊണ്ടു് വേദിയിലവതരിച്ചു. അവതാരോദ്ദേശം അറിയാതെ എന്തു നാമം ചാര്‍ത്തും എന്ന കണ്‍ഫ്യൂഷനിലാണു ഞങ്ങള്‍.

Advertisements

21 thoughts on “അവസാനം ഇന്നലെയവന്‍ വന്നു.

 1. ആഹാ, അഭിനന്ദനങ്ങള്‍ മൂന്നു് പേര്‍ക്കും..! ഒരുപാടൊരുപാട്..!

  കെവിനേ, ഒരു സംശയം, പെണ്‍‌കുട്ടിയായിരുന്നെങ്കില്‍ അഞ്ജലി എന്നു പേരിട്ടേനേമോ? അറിയാന്‍ ഒരു കൌതുകം. 🙂

 2. അടിപൊളി!
  സന്തോഷം, സ്നേഹം, കളിചിരികള്‍ കൂടെ ഉറക്കമില്ലാരാവുകളും!

  (അഞ്ജലി കെവിസിജിന്റെ മൂത്തമോളല്ലെ ഏവൂരാനെ:) )

 3. സാല്‍ജോ, തറവാടി,വല്യമ്മായി,പച്ചാന,ആജു, കുടുംബംകലക്കി, kaaliyambi, സുധി, നഷി, അരുണ്, നിക്ക്,
  ഏവൂരാന്‍ = അഞ്ജലി തന്നെയായിരുന്നു പേരു്, പക്ഷേ പ്രതീക്ഷിച്ച പോലെ വന്നില്ലല്ലോ.
  രേഷ്മ = 🙂
  സതീഷ്, സജീവ്, കേരളഫാര്‍മര്‍, നന്ദു. എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി.

 4. ഞാന്‍ നോക്കീട്ട് ലോകത്തില്‍ വച്ച് ഏറ്റവും നല്ല പേര് വിപിന്‍ എന്നാ…
  അതു വേണെ ഞാന്‍ തരാം എനിക്ക് ഇപ്പൊ ഒരു പേരില്ലേലും ഞാന്‍ അങ്ങ് സഹിച്ചു.

 5. വാസുദേവന്‍ എന്ന പേര് വിപിന്റെ കൂടെ ഇല്ലെങ്കില്‍ അതിന് എന്താ ഒരു വെയിറ്റ് അല്ലെ.
  അച്ചാമ്മക്കു നന്ദി…വാസുദേവന്‍ എന്നപേര് അച്ചനിട്ടത് അച്ചാമ്മയല്ലേ…
  കെവിന്റെ വാവക്ക് എല്ലാവിധ നന്മകളും നേരുന്നു…

 6. ആശംസകള്‍

  കുട്ടികള്‍ വേണ്ടെന്നുള്ള തീരുമാനത്തില്‍ നാലുകൊല്ലം ഉറച്ചുനിന്നു യുദ്ധം ചെയ്തെങ്കിലും, അവസാനം ഞങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടു് അവന്‍ വന്നു.

  അവന്റെ പേര് അക്ഷരതെറ്റ് എന്നാവം

 7. നാടകഭൂമിയില്‍ തകര്‍ത്താടാനുള്ളത്താണ് പലതും ശീലമാകാനുണ്ട് “രംഗശീലന്‍, എന്നായിരിക്കും ഉത്തമം

 8. പുതിയ പ്രജയ്ക്കും മാതാപിതാക്കള്‍ക്കും മനുഷ്യകുലത്തിന്റെ സ്വാഗതാശംസകള്‍! പേരിനെച്ചൊല്ലി കെവിനും സിജിയും വിഷമിയ്ക്കേണ്ടാ; പേരവന്‍ സ്വയം കണ്ടെത്തിക്കൊള്ളും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )