സുഹൃത്തേ, ബ്ലോഗുവായന ദിനവും ഒരു വെല്ലുവിളിയായി മാറുകയാണോ? പോസ്റ്റുകളുടെ പെരുമഴയില്‍ നിങ്ങള്‍ ഒലിച്ചു പോവുകയാണോ? നിങ്ങള്‍ വായിയ്ക്കാനിഷ്ടപ്പെടുന്ന ലേഖനങ്ങളും കഥകളും നിങ്ങളുടെ ശ്രദ്ധയില്‍പെടാതെ കടന്നു പോകുന്നുവോ? കഴിഞ്ഞുപോയ ദിനങ്ങളിലെ കഥകളും മറ്റു കൃതികളും നിങ്ങള്‍ക്കപ്രാപ്യമാവുന്നുവോ?
ഇതാ ഒരു പോംവഴി, http://dinapathram.com

ഇതൊരു പുതിയ പരീക്ഷണമാണു്. പോരായ്മകളും തെറ്റുകുറ്റങ്ങളും ഒരുപാടുണ്ടാകും. സദയം ക്ഷമിച്ചു് വഴികാട്ടണമെന്നു് അഭ്യര്‍ത്ഥിക്കുന്നു.

എന്നു കെവിനും സിജിയും

Advertisements

11 thoughts on “ദിനപത്രം.കോം

 1. ദിനപത്രം ബ്ലോഗ്ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. എന്നാലും, വലിയൊരാശങ്ക എനിക്കുണ്ട്‌. കാരണം കമന്റ്മഴകളില്‍ രമിക്കുന്നവരല്ലാതെ ബൂലോഗത്തില്‍ വായനക്കാരാരെങ്കിലും ബാക്കിയുണ്ടോ എന്നെനിക്ക്‌ സംശയമുണ്ട്‌. അവര്‍ക്കെന്തിന് ദിനപത്രം? എന്തായാലും സൈറ്റ് മീറ്ററുകള്‍ കഥപറയട്ടെ.

 2. കണ്ടു…. പോസ്റ്റുകള്‍ ഫീഡായി എടുക്കുമ്പോള്‍, എഴുതിയ ആളുടെ പ്രൊഫൈല്‍ ചിത്രം കൂടി പൊക്കി ദിനപത്രത്തില്‍ കൊടുക്കാന്‍ വകുപ്പുണ്ടോ? ഉണ്ടെങ്കില്‍ ദിനപത്രത്തിന്റെ പൂമുഖം കളര്‍ഫുള്ളാവും..

  കമന്റ് മഴയ്ക്ക് വേണ്ടി കാത്തിരിക്കുന്ന വേഴാമ്പലുകളാണ് നമ്മുടെ ബ്ലോഗര്‍മാരെന്നത് അച്ചട്ടും ശരി.. അത് കൊണ്ടുതന്നെയാണ് ഞാന്‍ തനിമലയാളത്തില്‍ നിന്ന് കരകയറിയതും എന്റെ ബ്ലോഗില്‍ കമന്റ് മോഡറേഷനിട്ടതും..

  നല്ല സംരംഭം കെവിന്‍…. ഫീഡും മാനുവല്‍ വര്‍ക്കും എന്ന കോണ്‍‌സെപ്റ്റ് ഇഷ്ടപ്പെട്ടു… ഞാന്‍ ജോയിന്‍ ചെയ്തു.. കുറേ സംശയമുണ്ട്.. ഞാന്‍ മെയിലയയ്ക്കാം.

 3. kevin siji
  സിജു പറഞ്ഞ സശയം എനിയ്ക്കൂണ്ട്.

  പിന്നെ എന്തെങ്കിലും പുതുമ ഉണ്ടാക്കാനായാല്‍ നല്ലതായിരിയ്കും.

  നിരാശപ്പെടുത്തുകയല്ല, പുതുമ വഴി ഇതൊരു നല്ല സംരഭമാക്കാം എന്നു അഭിപ്രായപ്പെടുകയായിരുന്നു.
  മാവേലി

 4. ഇതൊരു വെല്ലുവിളിയാണു്. ഞാനതു് ഏറ്റെടുത്തിരിക്കുകയാണു്. എന്റെ കഴിവിന്റെ പരിശ്രമത്തിന്റെ അളവുകോലായി ഇതു മാറിയിരിക്കുന്നു.

 5. ദിനപത്രത്തിന്റെ പഴയ ലക്കങ്ങള്‍ കിട്ടാനുള്ള വകുപ്പുണ്ടാക്കാന്‍ പറ്റുമോ-ആര്‍ക്കൈവ്‌സ് പോലെ വല്ലതും?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w