1911 ല്‍ ആര്‍തര്‍ സര്‍വേയര്‍ മോണ്‍ട്രിയേലില്‍ തുടങ്ങിയ ഒരു ചെറിയ എഞ്ചിനീയറിങ് ഉപദേശക സ്ഥാപനമായിട്ടായിരുന്നു തുടക്കം. പടിപടിയായി തളര്‍ച്ചയില്ലാതെ വളര്‍ന്ന സ്ഥാപനം വ്യവസായ ഫാക്ടറി ഡിസൈന്‍ രംഗത്തേയ്ക്കു കാലെടുത്തുവച്ചതു് ഇരുപതുകളിലും മുപ്പതുകളിലുമാണ്ടായ മാന്ദ്യത്തില്‍ തകരാതെ പിടിച്ചു നില്ക്കാന്‍ ഉപകരിച്ചു.

1975 ലാണു് എസ് എന്‍ സി എന്ന പേരു സ്വീകരിക്കുന്നതു്. പങ്കുകാരായ ആര്‍തര്‍ സര്‍വേയര്‍, എമില്‍ നെന്നിഗര്‍, ജോര്‍ജസ് ഷെനവര്‍ട്ട് എന്ന മൂന്നു പേരുടെ രണ്ടാം നാമത്തിന്റെ ആദ്യാക്ഷരങ്ങള്‍. (Arthur Surveyer, Emil Nenniger and Georges Chênevert.)

1960 ല്‍ ലോകത്തിലെ ഏറ്റവും ഉയരും കൂടിയ മാനിക് 5 എന്ന ഡാം മാനികോഗന്‍ നദിക്കു കുറുകെ പണിതതോടെ അന്താരാഷ്ട്ര പ്രോജക്റ്റുകള്‍ തേടിവന്നു. അടുത്ത പ്രോജക്റ്റ് 1963 ല്‍ 780മെഗാവാട്ടിന്റെ ഇടുക്കി വൈദ്യുതനിലയത്തിന്റെ രൂപകല്പനയും നിര്‍മ്മാണവുമായിരുന്നു.

എഴുപതുകളിലും എണ്‍പതുകളിലും കമ്പനി പ്രവര്‍ത്തനമേഖല വിപുലീകരിച്ചു. രൂപകല്പനയും നിര്‍മ്മാണവും കൂടാതെ, സാമ്പത്തികപിന്തുണ നല്കലും കമ്പനിയുടെ സേവനങ്ങളില്‍ വന്നു. വിവിധ വിഭാഗങ്ങളായി തിരിഞ്ഞും, മറ്റു കമ്പനികളെ വിലയ്ക്കു വാങ്ങിയും സ്ഥിരമായ പുരോഗതി ഈ കാലഘട്ടത്തിലും കമ്പനി കാഴ്ചവച്ചു. കൂടുതല്‍ വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ടു് 1986 ല്‍ കമ്പനി ആദ്യമായി പൊതുവിപണിയില്‍ ഷെയര്‍ ഇറക്കി.

കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനമായ സംഭവം നടക്കുന്നതു് 1991 ലാണു്. കാനഡയിലെ ഏറ്റവും വലിയ രണ്ടു കമ്പനികളായ എസ് എന്‍ സി ഇന്‍കോര്‍പ്പറേറ്റഡും ലാവലിന്‍ ഇന്‍കോര്‍പ്പറേറ്റഡും പരസ്പരം ഒട്ടി എസ് എന്‍ സി ലാവലിന്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്ന അന്താരാഷ്ട്ര കമ്പനി പിറവിയെടുത്തു. തുടര്‍ന്നു് കൃഷി, അലൂമിനിയം, മരുന്നുനിര്‍മ്മാണം, രാസനിര്‍മ്മാണം, ഇന്ധനനിര്‍മ്മാണം, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഖനനം, ലോഹനിര്‍മ്മാണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ അജയ്യമായി.

ഈ ലേഖനം ഞാന്‍ മലയാളം വിക്കിയിലെഴുതിയതാണു്. തെറ്റുകുറ്റങ്ങള്‍ കാണുന്നെങ്കില്‍ ദയവായി ഈ കണ്ണിയില്‍ ഞെക്കി മലയാളം വിക്കിയില്‍ പോയി തിരുത്തുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )