ഇന്ത്യയിലെ ബാലവേലയുടെ ഭീകരമുഖം അറിയുമോ നിങ്ങള്?

11.5 മില്ല്യന് കുട്ടികളാണു് വീട്ടുവേല ചെയ്യുന്നതു്. അതില് തന്നെ ഭൂരിഭാഗം പെണ്കുട്ടികളും. ദരിദ്രകുടുംബങ്ങളിലെ കൊച്ചുപെണ്കുട്ടികള് ഒഴിവില്ലാതെ 15 മണിക്കൂറോളം അധ്വാനിക്കുന്നു, വെറും രണ്ടുനേരത്തെ ഭക്ഷണം കിട്ടുമല്ലോന്നോര്ത്തു്. ശാരീരികമര്ദ്ദനങ്ങളും പീഢനങ്ങളും വേറെ. കൊച്ചുകുട്ടിവേലക്കാരെ ലൈംഗികമായി ഉപയോഗിക്കുന്ന കൊച്ചമ്മമാരും മുതലാളിമാരും ഏറെ.

വര്ഷത്തിലെങ്കിലും അവധിയോ, സ്വന്തം വീട്ടില് പോകാന് സമ്മതമോ ഇല്ലാതെ അധ്വാനിക്കുന്ന ഇവരുടെ അവസ്ഥ മിക്ക മാതാപിതാക്കള്ക്കും അറിയില്ലെങ്കിലും അവരുടെ അവസ്ഥ അറിയുന്ന മാതാപിതാക്കളും അവരെ ഇതില് നിന്നു രക്ഷിക്കണമെന്നു വിചാരിക്കുന്നവരല്ല. സ്വന്തം പെണ്കുട്ടികള് എവിടെയാണു് ഏതു നരകത്തിലാണു് കിടന്നു നീറുന്നതെന്നു് ഒരുവിഭാഗത്തിനു് ഒരുപിടിയുമില്ലെന്നതു് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നു.

മാസം 500 രൂപ പോലും തികച്ചു കിട്ടുന്ന കുട്ടികള് തുലോം തുച്ഛം. ജീവിതത്തില് സ്കൂളിന്റെ പടികാണാനോ, രണ്ടക്ഷരം പഠിക്കാനോ, സ്വപ്നം പോലും കാണാനോ സാധിക്കാതെ എരിഞ്ഞടങ്ങുന്ന ബാല്യങ്ങളെ, നിങ്ങളെ എങ്ങിനെ രക്ഷിക്കും?

നിങ്ങള് ആരാന്റെ അടുക്കളയുടെ മൂലയ്ക്കല് കിടന്നുറങ്ങുന്ന ഈ ലോകത്തു്, സുഭിക്ഷതയുടെ സുഖസമൃദ്ധിയുടെ പഞ്ഞിക്കിടക്കയില് ആണ്ടുകിടന്നുറങ്ങുന്ന എനിക്കുള്ള ശിക്ഷ എന്താവണം?

source: http://www.redhotcurry.com/archive/news/2006/child_workers.htm

/>

Advertisements

8 thoughts on “കുട്ടികളേ, എന്നോടു ക്ഷമിക്കൂ!

 1. സ്വാഭാവികമായും ചോദ്യം നമുക്കെന്തുചെയ്യാനാവും എന്നതാണ്..
  ബാലവേല എവിടെ കണ്ടാലും റിപ്പോര്‍ട്ട് ചെയ്യാമെന്നു വച്ചാലോ? ആര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത് എന്നെനിക്കറിയില്ല…

  ഇന്റര്‍ നെറ്റിലൂടെ, അനോണിമസ് ആയിപോലും റിപ്പോര്‍ട്ട് ചെയ്യാനുള്ള സൌകര്യം ഉണ്ടാവണം. ഫോണിലൂടെയും…. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികളുണ്ടാകുന്നുവെങ്കില്‍ അതിന് വലിയ പ്രചാരം കൊടുക്കണം.
  ഇതിനൊക്കെ നമ്മുടെ കൂട്ടായ്മയ്ക്കാവുമോ? അതാവട്ടെ ഇവിടുത്തെ ചര്‍ച്ച

 2. ഒരു കൂട്ടായ്മ സൃഷ്ടിക്കണം. പ്രതികരിക്കുന്ന, കുട്ടികളെ സ്നേഹിക്കുന്ന, കുട്ടികളിലാണു് രാജ്യത്തിന്റെ, ഭൂമിയുടെ ഭാവി എന്നു വിശ്വസിക്കുന്ന ഒരു സംഘം. തയ്യാറുണ്ടോ സുഹൃത്തുക്കളെ?

 3. ഉഗ്രന്‍ പോസ്റ്റ്‌.

  അവിയലിന്റെ കോപ്പിരൈറ്റിനെ ക്കുറിച്ച്‌ വഴക്കിടുന്നതില്‍ നിന്നും എന്തുകൊണ്ടും കൊള്ളാം.

  ഇപ്പ്പ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം നമ്മളില്‍ പലരുടെയും ഉദാസീനത തന്നെയാണ്‌.

 4. ബാലവേലയ്ക് രണ്ടു കാരണങ്ങളാണുള്ളത്, ചൂഷണവും ദാരിദ്രവും. ബാംഗ്ലൂരില്‍ ബ്രിഗേഡ് റോഡില്‍ ചുവന്ന റോസാപ്പൂക്കളുമായി ഒരു പെണ്‍കുട്ടീയെ കണ്ടു. പത്തുവയസേ കാണൂ. ആരും വിചാരിക്കില്ല അവള്‍ പൂക്കള്‍ വില്‍ക്കാന്‍ നടക്കുകയാണേന്ന്. ചോദിച്ചപ്പോള്‍ വീട്ടിലെ കഷ്ടപ്പാടിനെക്കുറിച്ചു പറഞ്ഞു.( സത്യമോ കള്ളമോ എന്നറിയില്ല.) ഇതു ബാലവേലയാണോ എന്നു ചോദിച്ചാല്‍ അതെ. എങ്കിലും പൂക്കള്‍ വാങ്ങുക എന്നതില്‍ കവിഞ്ഞ് നമുക്കെന്താണു ചെയ്യാന്‍ കഴിയുക!

 5. shocking news എന്ന ബൂലോഗത്തില്‍ ചിലര്‍ എഴുതിയ പിന്മൊഴികള്‍ ഇവിടേയ്ക്കു പകര്‍ത്തുന്നു.
  http://alertblog.blogspot.com/2007/03/blog-post.html

  G.manu said…
  ദൈവങ്ങളും പരാജയപ്പെടുന്നു ഇവിടെ സുഹൃത്തെ…..
  3/7/07 11:50 PM

  kaithamullu – കൈതമുള്ള് said…
  കുട്ടികളേ, ഞങ്ങളോട് ക്ഷമിക്കൂ!
  3/8/07 12:52 AM

  നിര്‍മ്മല said…
  വളരെ സങ്കടകരമാണ്. അതേസമയം ഈ കുട്ടികള്‍ക്കെല്ലാം ആഹാരവും പാര്‍പ്പിടവും വിദ്യാഭ്യാസവും കൊടുക്കാനുള്ള സംവിധാനവും ഉണ്ടാകണം.
  വീട്ടുജോലിക്കു നില്‍ക്കുന്ന കുട്ടികള്‍ പലപ്പോഴും (എല്ലാവരുടേയും കാര്യമല്ല) സ്വന്തവീടിനേക്കാള്‍ ജോലിക്കു നില്‍ക്കുന്ന വീട് ഇഷ്ടപ്പെടാറുണ്ട് (അനുഭവത്തില്‍ നിന്നും പറയുന്നതാണ്) കാരണം, വൃത്തിയുള്ള കിടക്ക, നല്ല ഭക്ഷണം, വസ്ത്രം, സംരക്ഷണം. പിന്നെ വീട്ടിലുള്ളവരെ സാമ്പത്തീകമായി സഹായിക്കാന്‍ കഴിയുന്നത്.
  അവരെ അവിടെ നിന്നും തെരുവിലേക്കിറക്കി വിടരുത്. മെച്ചമായ സംരക്ഷണം നല്‍കാന്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും എന്നാണാലോചിക്കേണ്ട്ത്.
  3/8/07 9:54 AM

 6. ശിശു said…

  നമുക്കു ചെയ്യാന്‍ കഴിയുന്നത്‌ നാം അങ്ങനെ ആകാതിരിക്കാന്‍ ശ്രമിക്കുക, പിന്നെ കഴിയുമെങ്കില്‍ അത്തരം കുട്ടികള്‍ക്ക്‌ തന്നാലാവുന്ന വിധത്തില്‍ അക്ഷരം പഠിപ്പിച്ചുകൊടുക്കാന്‍ ശ്രമിക്കുക, സാമ്പത്തിക സഹായം കുട്ടികളെ വഴിതെറ്റിച്ചേക്കും.
  ഇതല്ലാതെ ശിശുവിന്റെ അഭിപ്രായത്തില്‍ വേറെയെന്തെങ്കിലും വഴിയുണ്ടെന്ന് തോന്നുന്നില്ല, എല്ലാവരേയും ബോധവാന്മാരാക്കാമെന്നത്‌ വെറും മിഥ്യയാണ്‌, ആ സമയം കൊണ്ട്‌ നമുക്ക്‌ രണ്ടുകുട്ടികള്‍ക്ക്‌ എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിഞ്ഞേക്കും.
  വേദനിക്കുന്ന കുട്ടികളെക്കുറിച്ചോര്‍ത്ത്‌ വേദനിക്കുന്നതൊരു നല്ലകാര്യം തന്നെ..

  ശിശു
  10:55 AM
  http://kevinsiji.blogspot.com/2007/03/blog-post.html#comment-5383306046408577048

 7. നിര്‍മ്മല പറഞ്ഞതാണു ശരി. അവരെ തെരുവിലേക്കിറക്കി വിടരുത്. വീട്ടൂജോലിക്കു നിര്‍ത്തുന്നവര്‍ അവര്‍ക്ക് വിദ്യാഭ്യാസം കൂടെ കൊടുക്കാനുള്ള താത്പര്യം കാണിക്കണം. അതേ സമയം ചൂഷണങ്ങളുണ്ടാകുന്നില്ലെന്നുറപ്പുവരുത്താനുള്ള സംവിധാനങ്ങളും വേണം.

 8. ജോജൂ/നിര്‍മ്മല,
  ഒരു ദത്തെടുക്കല്‍ മനോഭാവത്തോടെ സമീപിക്കുന്ന എല്ലാ കുടുംബങ്ങളിലും എത്തിപ്പെടുന്ന കുട്ടികള്‍ സ്വര്‍ഗ്ഗരാജ്യം ലഭിച്ചവരെപ്പോലെ സന്തോഷിക്കുന്നവരായിരിക്കും. പക്ഷേ മുംബൈ, മദ്രാസ് പോലുള്ള വന്‍നഗരങ്ങളിലെ ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിലും വേശ്യാതെരുവുകളിലും തീപ്പെട്ടിക്കമ്പനികളിലും അതുപോലെ ഒരായിരം പാതാളങ്ങളില്‍ എത്തിപ്പെടുന്ന കുട്ടികളുടെ കാര്യമോ? ബാലവേല നിരോധനം നിയമമായെങ്കിലും അതു മൂലപ്രശ്നത്തെ കണക്കിലെടുത്തുകൊണ്ടുള്ളതല്ല. കാരണത്തെ ചികിത്സിക്കാതെ ഫലത്തെ ചികിത്സിച്ചിട്ടു വല്ല ഫലവുമുണ്ടോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w