ഉറങ്ങികിടക്കുന്ന നാടിന്റെ പ്രജ്ഞയ്ക്കേറ്റ കനത്ത ആഘാതമാണു് തട്ടേക്കാടു് ഇന്നലെ സംഭവിച്ച ദുരന്തം. ദുരന്തങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ മാത്രം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ധര്‍മ്മബോധവും നീതിബോധവും രോഷവും എല്ലാം ഇന്നലെയും പൊതുജനങ്ങള്‍ പ്രകടിപ്പിച്ചു. മന്ത്രിമാര്‍ക്കെതിരെയും പോലീസുകാര്‍ക്കെതിരെയും എല്ലാം ഈ രോഷപ്രകടനവും കണ്ടു. ഏതാനും ദിവസങ്ങള്‍ക്കകം എല്ലാം കെട്ടടങ്ങും. എല്ലാവരും പതിവുപോലെ അവരവരുടെ ഉറക്കത്തിലേയ്ക്കു കൂപ്പുകുത്തും.

നഷ്ടപ്പെട്ടവര്‍ പോലും വീണ്ടും നാടിന്റെ സഹജമായ മൌഢ്യത്തിലേയ്ക്കു ഒഴുകിച്ചേരും.

ഇവിടെ ഒന്നും സംഭവിയ്ക്കുന്നില്ല. കൈക്കൂലിയും അഴിമതിയും ഇഴുകിച്ചേര്‍ന്ന സമൂഹത്തില്‍ സാധാരണ സംഭവിക്കാവുന്ന ദുരന്തമായി മാത്രം ഇതിനെ കാണണം. ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. ബോട്ടുകള്‍ മാത്രമല്ല, നിരത്തില്‍ അമിതമായി ജനത്തെ കുത്തിനിറച്ചോടുന്ന ബസ്സുകളും, കൊച്ചുകുഞ്ഞുങ്ങളെ കോഴികളെയെന്ന വണ്ണം പെറുക്കിനിറച്ചു കൊണ്ടു പായുന്ന ആട്ടോറിക്ഷകളും എല്ലാം എല്ലാം നമ്മെ കാത്തിരിക്കുന്ന അനിവാര്യമായ ദുരന്തങ്ങളാണു്.

ഉത്തരവാദപ്പെട്ട ഒരുദ്യോഗസ്ഥന്‍ ദുരന്തസമയത്തു് ടിവിക്കാര്‍ക്കു ഫോണിലൂടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതു്, ഇത്തരത്തില്‍ സ്വകാര്യബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്ന കാര്യം അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലത്രേ. ശ്രദ്ധയില്‍ പെടാതിരിക്കുന്നതിനു വേണ്ട നിരക്കു് എത്രയായാലും, അതിനു പിഞ്ചുകുഞ്ഞുങ്ങള്‍ കൊടുക്കേണ്ടി വന്ന വില അമിതമായിപ്പോയി.

കൈക്കൂലി അമിതമായി ഗ്രസിച്ച നാട്ടില്‍ ജീവന്റെ സുരക്ഷിതത്വത്തിനു യാതൊരു വിലയുമില്ല. പൊതുജനങ്ങളുടെ ജീവന്‍ സംരക്ഷിയ്ക്കേണ്ടവര്‍ സ്വധര്‍മ്മം മറന്നു മണിമാളികകള്‍ പണിയുന്നതിനു എന്തു വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകുമ്പോള്‍, ഇത്തരം ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. അമിതവേഗതയിലോടിയ ബസ്സു് കത്തിയമരുന്നു, സ്കൂള്‍ കെട്ടിടം തകര്‍ന്നു വീഴുന്നു, ബോട്ടുകള്‍ മുങ്ങുന്നു, പാലം തകര്‍ന്നു ട്രെയ്നുകള്‍ മറിയുന്നു, ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങള്‍ ഇവിടെ നടന്നു കഴിഞ്ഞു, നടന്നുകൊണ്ടിരിക്കുന്നു.

പക്ഷേ, ഇതൊന്നും യാതൊരു ഗുണപരമായ പ്രതികരണവും സമൂഹത്തില്‍ വരുത്തുന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴാണു ദുഃഖം. എല്ലാ വേദനകളും കെട്ടടങ്ങുമ്പോള്‍, എല്ലാവരും പതിവുപോലെ സമൂഹത്തിന്റെ ജീര്‍ണ്ണതയില്‍ ലയിക്കുന്നു. നിയമങ്ങള്‍ മറികടക്കാനായി എത്ര കൈക്കൂലിയും കൊടുക്കാന്‍ തയ്യാറാകുന്നു. സുരക്ഷിതത്വത്തിന്റെ ആവശ്യകത ഒരിക്കല്‍ പോലും ചിന്തയിലുദിക്കാത്ത, എപ്പോഴും പരമാവധി പണം മാത്രം ലക്ഷ്യം വെയ്ക്കുന്ന ഒരു ജീവിതശൈലിയായിരിക്കുന്നു സമൂഹത്തിനു പഥ്യം.

ഒരു മാറ്റം ഉണ്ടാകുമോ?

Advertisements

One thought on “തട്ടേക്കാടു് ദുരന്തം: ഒരു പാഠം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )