e.jpgമലയാളത്തിലെ ചില്ലുപ്രശ്നം എന്നത്തേയ്ക്കുമായി പരിഹരിച്ചിരിക്കുന്നു എന്നു പറയാം. പക്ഷേ ഞങ്ങള്‍ (ഞാന്‍, സിബു, പെരി അങ്ങനെ പലരും) അതു നടപ്പിലാക്കാന്‍ അടുത്ത യുണീക്കോഡ് വേര്‍ഷന്‍ പ്രസിദ്ധീകരിയ്ക്കുന്നതു് വരെ കാക്കുകയാണു്, കാരണം, കഴിഞ്ഞ പ്രാവശ്യം ചില്ലുകള്‍ക്കു പുതിയ കോഡുകള്‍ ഏര്‍പ്പെടുത്തിയതിനേറ്റ തിരിച്ചടി മൂലം ഉണ്ടായ കൊളാബ്രിക്കേഷനുകള്‍ ഇനിയും വേണ്ടെന്നു കരുതിയാണു്. ചുരുക്കി പറഞ്ഞാല്‍ ചില്ലിനെ സംബന്ധിച്ചു് ഇനി യാതൊരു പ്രശ്നങ്ങളുമില്ല. ഇപ്പോള്‍ നടപ്പിലിരിക്കുന്ന ചില്ലടിക്കുന്ന രീതി മാറും, പുതിയ യുണീക്കോഡ് രീതി അവലംബിക്കുമ്പോള്‍. പക്ഷേ അതു് സാധാരണ ഉപയോക്താവിനെ സംബന്ധിക്കുന്ന പ്രശ്നമല്ല. ഞങ്ങള്‍ ഇടക്കാലത്തു് വച്ചു് ചില്ലിനു പുതിയ കോഡു കൊടുത്തതു് ഓര്‍ക്കുന്നുണ്ടാവും, ആ കോഡുകള്‍ തിരിച്ചു വരും. എവിടെയും എങ്ങിനെയും ചില്ലുകള്‍ നല്ല മര്യാദക്കാരായി തന്നെ ഇനി വാഴും.

a.jpgഇതുകൂടാതെ ഇനിയൊരു പ്രശ്നം ബാക്കി നില്ക്കുന്നതു്, രേഫത്തെ സംബന്ധിച്ചാണു്. അതിനു കോഡ് വേണമെന്നു് സിബുവും മറ്റും വാദിക്കുമ്പോള്‍ വേണ്ടെന്നാണു് എന്റെ നിലപാടു്. ഇതുവരെ തീരുമാനം ആയിട്ടില്ല. പക്ഷേ ഇതും മലയാളം കമ്പ്യൂട്ടിങ്ങിനെ കാര്യമായി ബാധിക്കുന്ന പ്രശ്നമല്ല.

പിന്നെ കൊള്ളേഷന്‍, ഒന്നുകൂടി മിനുക്കാനുണ്ടെന്നു മാത്രം.

മലയാളം കമ്പ്യൂട്ടിങ്ങിനു് യുണീക്കോഡ് സര്‍വ്വതന്ത്രപരമായി ഒരുങ്ങിക്കഴിഞ്ഞു എന്നു പറയാം. ഇനി വേണ്ടതു് പബ്ലിഷിങ് സോഫ്റ്റവെയറുകള്‍ യുണീക്കോഡ് ഇംപ്ലിമെന്റ് ചെയ്യുകയാണു്. അഡോബിയുടെ മിക്ക സോഫ്റ്റുവെയറുകളും യുണീക്കോഡിനെ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തിയിട്ടില്ല. ഉദാഃ അക്രോബാറ്റ്, ഫോട്ടോഷോപ്പ്, തുടങ്ങിയവ. കൂടാതെ ലിനക്സ് റെന്‍ഡറിങ് എഞ്ചിനുകളും(പാങ്കോ മുതലായവ) ഫോണ്ടുകളും കുറച്ചു പിന്നാക്കമാണു്. മൈക്രൊസോഫ്റ്റിന്റെ റെന്‍ഡറിങ്ങും സമ്പൂര്‍ണ്ണമായി എന്നു പറഞ്ഞുകൂടാ. പിന്നെ നല്ല പ്രൊഫഷണല്‍ ഫോണ്ടുകളുടെ ലഭ്യത. ഇതെല്ലാം ചുരുങ്ങിയ കാലം കൊണ്ടു് തന്നെ നീങ്ങിപോകുന്ന പ്രശ്നങ്ങളാണു്.

ഇതിലും വലിയ വേറൊരു പ്രശ്നം‍ മലയാളം കമ്പ്യൂട്ടിങ് നേരിടുന്നുണ്ടു്. മലയാളത്തോടു് ആഭിമുഖ്യമില്ലത്ത മലയാളിജനത. ആ പ്രശ്നവും പതുക്കെ, വളരെ പതുക്കെ മാറുന്നുണ്ടെന്നാണു് എന്റെ വിശ്വാസം. അതിനു വേണ്ടി നമുക്കു പ്രയത്നിക്കാം.

Advertisements

14 thoughts on “മലയാളം കമ്പ്യൂട്ടിങ് എവിടെയെത്തി?

 1. കെവി, എല്ലാം ഓക്കെ. പക്ഷേ, അവസാനം പറഞ്ഞ “മലയാളത്തോടു് ആഭിമുഖ്യമില്ലത്ത മലയാളിജനത“ – ആണ് ഏറ്റവും വല്യ പ്രശ്നം!

  മലയാളി എത്ര തലേം കുത്തി നിന്നാലും സായിപ്പാകുമോ?

 2. അഡോബിക്കും മറ്റും നല്ല ബുദ്ധി തോന്നിക്കാന്‍ പ്രാത്ഥിക്കാം…അല്ലാതെന്തു ചെയ്യാന്‍.
  അതു മാത്രം പോരാ, കൂടുതല്‍ ശൈലിയിലുള്ള മലയാളം ഫോണ്ടുകള്‍ കൂടി ഉണ്ടാവണം.
  കെവി, സിബൂ, പെരിങ്ങോടര്‍(അങ്ങിനെ പലര്‍ക്കും ) എല്ലാ ഭാവുകങ്ങളും 🙂

 3. ചില്ലിന്റെ കാര്യത്തില് എവിടെയാണ‍് തീരുമാനമായത്? എന്റെ അറിവില് ഇതിന്റെ ചര്ച്ചകള് നടക്കുന്നതേ ഉള്ളൂ. കേരള ഗവണ്‍മെന്റ് ചില ചര്ച്ചകള് നടത്തി വരുന്നു

 4. പ്രിയ സജിത്തു്, എവിടുന്നു കിട്ടിയതാണു് ഈ വിവരം? കേരളസര്‍ക്കാര്‍ ആരുമായിട്ടാണു് ചര്‍ച്ചകള്‍ നടത്തുന്നതു്? യുണീക്കോഡുമായിട്ടാണോ? എന്റെ അറിവില്‍ പെട്ടിടത്തോളം, യുണീക്കോഡ് ടെക്നിക്കല്‍ കമ്മറ്റി അംഗീകരിച്ചു, ഇപ്പോള്‍ ഐ.എസ്.ഓ വിന്റെ ചടങ്ങുകളില്‍ നാലമത്തേതിലെത്തിയിരിക്കുന്നു. ഇനിയും ഈ തീരുമാനം പിന്‍വലിക്കപ്പെടാന്‍ എല്ലാ സാധ്യതകളുമുണ്ടു്. ഐ.എസ്.ഓ വിന്റെ അവസാനതീരുമാനം വന്നുകഴിഞ്ഞാല്‍ പിന്നെ ഒരു മാറ്റം സാധ്യമാണെന്നു തോന്നുന്നില്ല.

 5. പ്രിയ കൈപ്പള്ളി, അടുത്തകാലത്താണ് മലയാളം യൂണികോഡ് ഫോണ്ടുകള്‍ എന്‍റെ ശ്രദ്ധയെ ആകര്‍ഷിക്കുന്നത്. അങ്ങിനെയല്ല, യൂണികോഡിന്‍റെ സാധ്യതകള്‍ എന്‍റെ ശ്രദ്ധയില്‍ പെടുന്നത്. യൂണികോഡിനെ കുറിച്ച് കൂടുതല്‍ അറിയാനല്ല, പഠിക്കാന്‍ താല്‍പര്യമുണ്ട്. സഹായിക്കാമോ?

  അനൂപ് . എ. എസ്

 6. തൂലിക ട്രഡീഷണല്‍ യൂണികോഡ് തരക്കേടില്ലാത്ത ഒരു ഫോണ്ടല്ലേ?
  പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിയുമ്പോള്‍ മലയാളം കമ്പ്യൂട്ടിങ്ങ് ഉപഭോക്താക്കള്‍
  ഓപ്പറേറ്റിങ്ങ് സിസ്റ്റം എല്ലാ ആപ്ലിക്കേഷ്ന്‍സുമടക്കം പുതുക്കേണ്ടി വരും എന്നു തോന്നുന്നു

 7. തൂലിക ഒരു നല്ല ഫോണ്ടാണു്. പിന്നെ ജൂലിയാ, എല്ലാ ബാല്യത്തിനും അതിന്റേതായ ചില പ്രശ്നങ്ങളുണ്ടാവും. ഇതു് മലയാളം യുണീക്കോഡിന്റെ ബാല്യമാണു്.

 8. സീഡാകിൻന്റെ ഇൻസ്ക്രിപ്റ്റ് ലേ ഔട്ടും രചന പുതിയ വേർഷൻ ഫോണ്ടും ഉപയോഗിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം.

 9. കെവിന്‍, സിജി, ഹിരണ്‍ വേണുഗോപാല്‍ എന്ന പേരു് എനിക്കു് സുപരിതമാണു്.

  എന്നെ നീങ്ങള്‍ ആരും അറിയില്ല. ഞാന്‍ ഒരു ഐ റ്റി പ്രഫഷനലോ മലയാളം പണ്ഡിതനോ അല്ല. എന്നാലും മലയാളം റ്റൈപ്പിംഗിനായി വിന്‍ഡോസില്‍ മലയാളം ആക്റ്റിവേറ്റു് ചെയ്തു് അഞ്ജലി പഴയ ലിപിയും ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡും വളരെ നാളുകളായി ഉപയോഗിച്ചു് തൃപ്തനാണു്.

  എനിക്കു് കുറച്ചു് വിവരങ്ങള്‍ അറിയാന്‍ താല്പര്യം ഉണ്ടു്.

  ൧. യൂണിക്കോഡു് കൊണ്ടുവരാനിരിക്കുന്ന പഴയ മലയാള അക്ഷരങ്ങള്‍ പ്രത്യേകിച്ചും വത്സ്യവര്‍ഗ്ഗത്തിലെ 5 വ്യഞ്ജനങ്ങളും മലയാള അക്കങ്ങളിലെ ഭിന്നസംഖ്യകളും അടങ്ങിയ ഫോണ്ടു് ലഭ്യമാണോ?

  ൨. അവ ലഭ്യമായാല്‍ ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് പഴയതു തന്നെ മതിയാകുമോ? പോരയെങ്കില്‍ പുതിയ വര്‍ഷന്‍ ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് എന്നൊന്നു് ഉണ്ടോ?

  ൩. CDACന്റെ ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് ലേഔട്ടു് തന്നെയാണോ Windows 7 ല്‍ ഉള്ളതു്? അതോ ലേഔട്ടു് വ്യത്യാസമുണ്ടോ?

  ചോദ്യങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക

  എന്നു്,
  drbhadranortho@gmail.com

 10. പലരും പലതായി ഇവിടെ പറഞ്ഞുപോകുമ്പോള്‍ വായിച്ചു പഠിക്കുവാന്‍ അല്‍പസമയം ഞാനും ഇവിടെ ചിലവഴിചു…..നന്മകള്‍ നേരുന്നു ……ഈ സദ് ഉദ്ദ്ദ്യമത്തിനു…….

 11. Dear Kevin & Siji
  AnjaliOldLipi 2011 – ന്റെ ശ്രമങ്ങള്‍ക്ക് നന്ദി പറയട്ടെ. പക്ഷെ നിങ്ങള്‍ ഈ ഫോണ്ട് പരീക്ഷിച്ചു നോക്കിയ ശേഷമാണോ പ്രസിദ്ധീകരിച്ചത് എന്നു എനിക്ക് സംശയമുണ്ട്. ദയവായി MS Word – ല്‍ പരിശോധിക്കുക. Word – ല്‍ കൂട്ടക്ഷരങ്ങള്‍ ഒന്നും തന്നെ കാണിക്കുന്നില്ല. AnjaliOldLipi 2011 – install ചെയ്ത ശേഷം MS Word – ല്‍ “ബെയ്സ്മെന്റ്, മനസ്സോടെ … എന്നീ വാക്കുകള്‍ എഴുതി നോക്കുക.
  Inscript keyboard – ല്‍ (MSWord- ല്‍) ചില്ലക്ഷരങ്ങള്‍ കാണിക്കുന്നില്ല. ‘ന്‍’ – എന്ന ചില്ലക്ഷരം മാത്രമേ കാണിക്കുന്നുള്ളൂ. അതായത് ZWJ work ചെയ്യുന്നില്ല. Cpnplete problems. താങ്കളുടെ e-mail id എന്താണ്? എന്റെ rewiew അയയ്ക്കാനാണ്. സഹായിക്കുക. Thank You.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w