കേട്ടില്ലേ ഇന്നത്തെ വിശേഷം? സുനാമിദുരിതാശ്വാസഫണ്ടു് വകമാറ്റിയതന്വേഷിയ്ക്കാന്‍ കമ്മീഷനെ വച്ചു അച്ചുമ്മാമന്‍, പക്ഷേ റവന്യൂബ്യൂറോക്രസി ആ കമ്മീഷനെ മലര്‍ത്തിയടിച്ചു തറപറ്റിച്ചു. മൂപ്പരിപ്പോള്‍ ആയുധംവച്ചു കീഴടങ്ങുന്ന കാഴ്ചയാണു് ഇന്നു കാലത്തു തന്നെ ഏഷ്യാനെറ്റ് കാണിച്ചതു്. അത്ര ബലവത്താണു് ഉദ്യോഗസ്ഥദുഷ്പ്രഭുത്വം. ആരെക്കൊണ്ടാകും എതിര്‍ത്തുതോല്പിക്കാന്‍. അച്ചുമ്മാമനു കഴിയുമോ? ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കു കഴിയുമോ? എങ്ങനെ നടക്കാനാ അല്ലേ, രണ്ടും ഒരു നുകത്തില്‍ പൂട്ടിയ കാളകളെപ്പോലെയല്ലേ.

ചിന്തയിലാണു് ചര്‍ച്ച.

Advertisements

6 thoughts on “ഉദ്യോഗസ്ഥദുഷ്പ്രഭുത്വം

 1. അമ്മിണീ, സിവില്‍സര്‍വീസുകാരും മറ്റുള്ളവരും എല്ലാം ഒരുപോലെ, സ്വന്തം കാര്യം നേടാന്‍ അതിസാമര്‍ത്ഥ്യമുള്ളവരാണു്. അപവാദങ്ങളില്ലെന്നിതനര്‍ത്ഥമില്ല കേട്ടോ. സ്വന്തം കാര്യത്തിനതിസാമര്‍ത്ഥ്യം കാട്ടേണ്ടി വരുമ്പോള്‍, പൊതുഖജനാവില്‍ നിന്നല്ലേ കൈയിട്ടുവാരാനെളുപ്പം. അങ്ങിനെ ഏറ്റവും മുകളില്‍ സിവില്‍സര്‍വീസുകാര്‍ തൊട്ടു താഴേതലങ്ങളിലെ തൂപ്പുകാര്‍ വരെ ഭരിക്കുന്ന, അവര്‍ കാത്തുസൂക്ഷിക്കുന്ന ഭരണക്കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ശേഷിയുള്ള ആരുണ്ടിവിടെ?

 2. എന്തു കൊമ്പറ്റീറ്റീവ് ആണ് അമ്മിണീ…
  ബുദ്ധിയും മറ്റ് ചില കഴിവുകളും ആണ് മനുഷ്യസ്നേഹത്തിന്റെ അളവുകോലുകളെന്ന് തോന്നുണ്ടോ?
  എനിക്ക് തോന്നുന്നത് അങ്ങനെയല്ല..ബുദ്ധിമാന്മാര്‍ എപ്പൊഴും നല്ല ഭരണകര്‍ത്താക്കള്‍ ആകണമെന്നില്ല.മനുഷ്യസ്നേഹികളും.
  അതു കൂടുമ്പോള്‍ തങ്കാര്യത്തിനും ബുദ്ധി കുടും.
  പിന്നെയീ മനുഷ്യസ്നേഹികളായ ഐയെയെസ്സുകാര്‍ എന്ന പ്രതിഛായയൊക്കെ സിനിമയില്‍ മാത്രമല്ലേ ഉള്ളൂ…തന്‍കാര്യം നോക്കികളാണ് എല്ലാം
  രാഷ്ട്രീയക്കാര്‍ എത്രയോ ഭേദം..

 3. കെവിന്‍, ഞാന്‍ ഇന്നാണ് അഞ്ജലി download ചെയ്ജത്. എന്റെ അച്ഛനും ഇന്‍സ്റ്റാള്‍ ചെയ്തുകൊടുത്തു. Its simply great ! പക്ഷേ വേഡില്‍ ഇതിനൊന്നും ചില്ലക്ഷരം കിട്ടുന്നില്ലല്ലോ. what is the solution ? I want to use Malayalam font in word in old lipi, which i can’t get in karthika. but, no chillu in anjali or rachana.

 4. രേണു രാമനഥന്‍: ഓര്‍മ്മയുണ്ടൊ ഈ മുഖം…
  ഓര്‍മ്മ കാണില്ലായിരിക്കും. ഇങ്ങനെ ഒരുപാട് കഥാ ക്യാമ്പുകളും ചര്‍ച്ചയുമായി കയറി ഇറങ്ങിയതല്ലേ..
  അന്നു ഞാന്‍ യുവകലാസാഹിതി പയ്യന്നൂര്‍ ക്യാമ്പില്‍ നിങ്ങള്‍ക്കൊപ്പം ഒരു കൂട്ടുകാരന്‍. ഒപ്പം ജോതിഷ് കുമാരി, പിന്നെ ഞങ്ങള്‍ അനില്‍, ബിജു അങ്ങിനെ..
  വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ പേര് കണ്ടപ്പോള്‍ സന്തോഷം തോന്നി. ഓര്‍ക്കുന്നുവെങ്കില്‍ മറുകുറി പ്രതീക്ഷിക്കുന്നു.
  സ്നേഹത്തോടെ
  രാജു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w