പ്രതിപക്ഷത്തിരുന്നിരുന്ന സമയത്തു് കര്‍ഷകാത്മഹത്യകളൊരു കരുവാക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്ന അച്യുതാനന്ദന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോള്‍ ആത്മഹത്യ ചെയ്യുന്നവര്‍ക്കായി 50000ക പ്രോത്സാഹനം പ്രഖ്യാപിച്ചു, ആത്മഹത്യചെയ്യാതിരിക്കാനായി എന്തുചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയും ചെയ്യുന്നു.

ഇന്നത്തെ വാര്‍ത്തയില്‍ കണ്ടതു്: പ്രോത്സാഹനസമ്മാനം കൊടുത്തിട്ടും കടാശ്വാസം കൊടുത്തിട്ടും ആത്മഹത്യകള്‍ കുറയാത്തതു് എന്തുകൊണ്ടു്? ഇതിനെക്കുറിച്ചു പഠിക്കാന്‍ പുതിയ കമ്മറ്റി രൂപികരിച്ചിരിക്കുന്നുവത്രേ.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ എല്ലാം നേരിട്ടുപോയി കണ്ടു പഠിച്ച‍ അച്യുതാനന്ദനു് ഇപ്പോള്‍ കര്‍ഷകാത്മഹത്യയെക്കുറിച്ചൊരു പുനര്‍ഗവേഷണം വേണമെന്നു് തോന്നാന്‍ കാരണമെന്തു്?

ഭരണത്തിലേറിയപ്പോഴാണു് മനസ്സിലാകുന്നതു്, ഒരു മുഖ്യമന്ത്രിയുടെ പവറൊന്നും പോര ഈ നാടിന്റെ ശോച്യാവസ്ഥ മാറ്റിയെടുക്കാനെന്നു്. ഇനിയിപ്പോ ചെയ്യാവുന്നതു് മറ്റുള്ളവരെ പോലെ കണ്ണില്‍ പൊടിയിടുന്ന വിദ്യകള്‍ തന്നെ. സബ്കമ്മിറ്റി പഠനം, ജുഡീഷ്യറി അന്വേഷണം മുതലായ രാഷ്ട്രീയക്കാരുടെ സ്ഥിരം കലാപരിപാടികള്‍.

കാര്‍ഷികലോണുകള്‍ക്കു് മൊറട്ടോറിയം പ്രഖ്യാപിച്ചതു പോലും ഉദ്യോഗസ്ഥരെക്കൊണ്ടു നടപ്പിലാക്കിക്കാന്‍ ഇതുവരെ സര്‍ക്കാരിനു കഴിഞ്ഞില്ല. ഇന്നും ബാങ്കുദ്യോഗസ്ഥര്‍ ജപ്തിചെയ്യാന്‍ ബാക്കിയുള്ളവരെക്കൂടി ഓടിപ്പിച്ചിട്ടു പിടികൂടുന്നു. സര്‍ക്കാര്‍ ഉറക്കമെണീക്കുന്നതിനും മുമ്പു അവര്‍ക്കവരുടെ പണിതീര്‍ക്കണം.

അഴിമതി: എതെല്ലാം ഓഫീസുകളില്‍ ആരെല്ലാം ഏതെല്ലാം നിലകളില്‍ അഴിമതിക്കാരാണെന്നു് അവരുമായി ഇടപെടുന്ന പൊതുജനങ്ങള്‍ക്കു് നല്ല അറിവുണ്ടു്. ഈ പൊതുജനങ്ങളില്‍ സംശുദ്ധത കൊട്ടിഘോഷിക്കുന്ന എല്ലാവിഭാഗം രാഷ്ട്രീയക്കാരും പെടും. പക്ഷേ ഇന്നുവരെ ആരും രാഷ്ട്രീയശക്തിയുപയോഗിച്ചു് അഴിമതിക്കാര്‍ക്കെതിരെ ഒരു ചെറുവിരലുപോലും അനക്കിയതായി കേട്ടിട്ടില്ല. രക്തം തിളക്കുന്ന യുവജനസംഘടനകള്‍ പോലും. ഘോരഘോരം മുദ്രാവാക്യം വിളിച്ചു് നിര്‍വൃതിയടയാനേ യുവജനസംഘടനകളെക്കൊണ്ടു് ആവുന്നുള്ളൂ. അതിനപ്പുറം പോകാനുള്ള ത്രാണിയില്ലാതേയോ അതോ മേലേതലങ്ങളില്‍ നിന്നുള്ള അനുവാദത്തിനു വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പോ എന്നറിയില്ല.

അധികാരങ്ങളിലെത്തി കുടത്തില്‍ കൈയിടാന്‍ കഴിഞ്ഞവര്‍ക്കെല്ലാം പിന്നെ വീര്യം, വീരസ്മരണകളില്‍ മാത്രം. നാവിലെല്ലാം ചക്കരയുടെ മധുരം.

വേലി വിളവുതിന്നുന്നതു്, കാര്‍ഷികമേഖലയുടെ തകര്‍ച്ചയല്ല, ഈ സമൂഹത്തിന്റെ തന്നെ നാശത്തിലേയ്ക്കുള്ള കുതിപ്പിന്റെ ആയിരംലക്ഷണങ്ങളിലൊന്നു മാത്രമാണു്.

എങ്കിലും എന്തോ അച്യുതാനന്ദനു മാത്രമേ വല്ലതും ചെയ്യാന്‍ കഴിയുകയുള്ളൂ എന്നു് മനസ്സിനിയും പറയുന്നു. പ്രതീക്ഷയിനിയും ബാക്കിനില്ക്കുന്നു.

ഒരു ചര്‍ച്ച പ്രതീക്ഷിക്കുന്നതു് ചിന്തയില്‍.

ചിത്രത്തിനു കടപ്പാടു് ഹിന്ദു ദിനപത്രത്തോടു്: സ്വാശ്രയപ്രശ്നത്തില്‍ കേരളത്തിലെ വിദ്യര്‍ത്ഥികള്‍ വാങ്ങിച്ചു കൂട്ടിയ മര്‍ദ്ദനം.

Advertisements

3 thoughts on “കര്‍ഷകാത്മഹത്യകളെക്കുറിച്ചു് പഠിക്കാന്‍ കമ്മറ്റി

  1. ആത്മഹത്യയെക്കുറിച്ച് പഠിക്കാന്‍ വരുന്നവര്‍ ആത്മഹത്യ ചെയ്തവര്‍ ഉപയോഗിച്ച കയറിന്റെ ക്വാളിറ്റിയും, എവിടെ കുരുക്കിയാണ് തൂങ്ങിയതെന്നും, തൂങ്ങുന്നതിന്റെ മെത്തഡോളജികളെക്കുറിച്ചും ഒക്കെ പഠിക്കാനാകും വരുന്നത്!

  2. ആത്മഹത്യ ചെയ്യാത്ത ഒരു വിഭാഗമേയുള്ളൂ കേരളത്തില്‍ അതു രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും മാത്രം. എന്റെ ചെറിയ ഒരു പോസ്റ്റ്‌ ഉണ്ട്‌ ഇതേകുറിച്ച്‌. അച്യുതാനന്ദന്‍ സഖാവിനെ എന്തിനാ വെറുതെ പഴിക്കുന്നെ പാവം എങ്ങിനെയെങ്കിലും ആഗ്രഹം സാധിച്ച്‌ അല്‍പകാലം കൂടി ഇരുന്നോട്ടേ ആ കസേരയില്‍.ഭരണത്തിനു സ്പീഡില്ലാന്നു പറഞ്ഞു മറ്റൊരു കുഞ്ഞൂഞ്ഞിനെ ഇറക്കും കൂട്ടരെ കാത്തിരുന്നു കാണാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w