നിങ്ങളെന്തൊക്കെ പറഞ്ഞാലും ശരി, ഇംഗ്ലീഷ് കഴിഞ്ഞാല്‍ പിന്നെ ലോകത്തേറ്റവും അധികം രാജ്യങ്ങളില്‍ സംസാരിക്കപ്പെടുന്ന ഭാഷയേതെന്നു ചോദിച്ചാല്‍, മലയാളമാണെന്നാണു് എന്റെ ഉത്തരം.

ബഹ്രൈനില്‍ ഏതോ കാലം മുതല്‍ തന്നെ പെഡസ്ട്രിയന്‍ ക്രോസിങ്ങുകളിലെ ട്രാഫിക്‍ സിഗ്നല്‍ കാലുകളില്‍ “ബട്ടണ്‍ അമര്‍ത്തൂ, പച്ചമനുഷ്യനു് വേണ്ടി കാത്തുനില്ക്കൂ” എന്നു് മലയാളത്തിലും പിന്നെ ഇംഗ്ലീഷിലും എഴുതിയിരിക്കുന്നു.

Call-India.jpg“കോള്‍ ഇന്ത്യ” എന്ന ഈ കാര്‍ഡിന്റെ പിന്‍വശം നോക്കൂ. ആംഗലത്തിന്റെ അതേ സ്ഥാനമാണു് മലയാളത്തിനും നല്‍കിയിരിക്കുന്നതു്. കൂടാതെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു സംഗതിയുമുണ്ടു്. ഈ മലയാളം രചന ഫോണ്ടാണു് ഉപയോഗിച്ചിരിക്കുന്നതു്. അതായതു്, യുണീക്കോഡു് മലയാളം അച്ചടിയുടെ പ്രായോഗികതലങ്ങളിലേയ്ക്കു് എത്തിതുടങ്ങിയിരിക്കുന്നു.

മലയാളമുപയോഗിച്ച ഇനിയും കാര്‍ഡുകളുണ്ടു്, പക്ഷേ യുണീക്കോഡിന്റെ പ്രയോഗം കൂടിയുള്ളതിനാലാണു് ഈ കാര്‍ഡു് തന്നെ ഞാന്‍ എടുത്തുകാണിക്കാന്‍ കാരണം.

മലയാളത്തിന്റെ ഭാവി ശോഭനമാണെന്നുള്ള തിരിച്ചറിവില്‍ ഞാന്‍ സന്തോഷിയ്ക്കുന്നു.
Advertisements

5 thoughts on “മലയാളമെന്ന അന്തര്‍ദേശീയഭാഷ

 1. ഗള്‍ഫിലല്ലാതെ മറ്റു രാജ്യങ്ങലില്‍ മലയാളികള്‍ ഉണ്ടെങ്കിലും ഇങ്ങനെ മലയാളം ഉപയോഗിക്കുന്നുണ്ടോ എന്നു സംസയമാണ്‌. പാരീസിലെ തമിഴന്മാര്‍ കിട്ടുന്നേടത്തെല്ലാം തമിഴ്‌ അടിച്ചു വിടും. അതിന്റെ ഗുനവും ദോഷവും അവര്‍ക്കുണ്ട്‌.

 2. ലോകത്തെവിടെയെല്ലാം പ്രവാസിയുണ്ടോ, അവിടെയെല്ലാം മലയാളിയുണ്ട്, മലയാളവുമുണ്ട്. അവരിലാണ്‌ മലയാളത്തിന്റെ ഭാവി. അവര്‍ക്കിടയില്‍ ചില ‘മല്യാലി’കളുമുണ്ട്, ഇല്ലത്തൂന്ന് ഇറങ്ങുകയും അമ്മാട്ടൊട്ട് എത്തുകയും ചെയ്തിട്ടില്ലാത്ത ഒരു കൂട്ടര്‍!

 3. ഏന്റെ ഒരായിരം “ഓണാശംസകള്‍” 🙂

  what all programs for onam ?

  പെഡസ്ട്രിയന്‍ ക്രോസിങ്ങുകളിലെ ട്രാഫിക്‍ സിഗ്നല്‍ കാലുകളില്‍ “ബട്ടണ്‍ അമര്‍ത്തൂ, പച്ചമനുഷ്യനു് വേണ്ടി കാത്തുനില്ക്കൂ” ….this sentence surprised me also when i saw it for the first time in a pedestrian crossing…. 😀

 4. മലയാള ഭാഷക്ക് കേരളത്തിലല്ലാതെ വെറെ ഒരു പ്രദേശത്തിലും ഒന്നാം സ്ഥാനം ഇല്ല. അതിന് രണ്ടാം സ്ഥാനം മറ്റൊരു രാജ്യത്തിലും ഇല്ല.

  മലയാളം ലോകഭാഷകളുടെ കൂട്ടത്തില്ല പെടില്ല.
  35 ലക്ഷം ജനം മാത്രമാണ് കഷ്ടിച്ചു ഉപയോഗിക്കുന്ന ഭാഷ ലോകഭാഷ ആവില്ല.

  ഒരു മാപ്പില്‍ പോലും കാണാത്ത ദ്വയീപ് “ലോകം” അല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )