മുസ്ലീം ജമാഅത്തെ കൌണ്‍സില്‍ എന്താണ് കരുതിയതു്? കേരളം സൌദിഅറേബ്യയാണെന്നോ? തസ്ലീമ നസ്രീനെ അന്ധമായി എതിര്‍ക്കുന്ന മുസ്ലീങ്ങള്‍ക്കു് സ്വന്തമാണു് കേരളമെന്നോ?

തസ്ലീമയുടെ ചിന്തകളും കൃതികളും മുസ്ലീം യാഥാസ്ഥിതികനേതൃത്വത്തെ വെറിപിടിപ്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ യഥാര്‍ത്ഥകാരണം തേടേണ്ടതു് മുസ്ലീം പൌരോഹിത്യം ഇസ്ലാമില്‍ വളര്‍ത്തിയെടുത്ത കൊള്ളരുതായ്മകളിലാണു്. അതിന്റെ പേരും പറഞ്ഞു് കേരളത്തില്‍ വന്ന ഒരെഴുത്തുകാരിയെ നാടുകടത്തണമെന്നു് സര്‍ക്കാരിനോടു് ഉത്തരവിടാന്‍ എന്തു ചങ്കൂറ്റമാണു് ജമാഅത്തെ കൌണ്‍സിലിനുള്ളതു്. കേരളത്തെക്കുറിച്ചു് ജമാഅത്തെ കൌണ്‍സിലിന്റെ വിചാരമെന്താണു്? തങ്ങളുടെ ആജ്ഞകള്‍ അക്ഷരംപ്രതി അനുസരിയ്ക്കുന്ന ജനങ്ങളും സര്‍ക്കാരുമാണു് കേരളത്തിലേതെന്നു കരുതിയോ ഈ സമുദായനേതാക്കന്മാര്‍. ഇതു് സൌദിയല്ല, ഇന്ത്യയാണെന്നുള്ള ബോധം ഇവര്‍ക്കിനിയും ഉണ്ടാവേണ്ടതായിട്ടാണു് ഇരിയ്ക്കുന്നതു്.

Advertisements

22 thoughts on “തസ്ലീമയെ കേരളത്തില്‍ നിന്നു് നാടുകടത്തണോ?

 1. ഞാന്‍ തുലസിയെ സപ്പൊര്‍ട്‌ ചെയ്യുന്നു. എന്റെ നാട്ടില്‍,
  ഒരു മുസ്ലിം പള്ളിയില്‍, പുരോഹിതന്‍ എന്നു നടിഛു വന്ന ഒരാള്‍, ആയിരകണക്കിനു ആളുകളെ പറ്റിഛു സ്വര്‍ണവും പൈസയും തട്ടിയെടുത്തപ്പോള്‍ ച്യോദ്യം ചെയ്യന്‍ ഒരു ജമാത്ത്‌ ഇസ്ലാമി ഗ്രൗപ്പും ഉണ്ടായിരുന്നില്ല. അവസാനം, പോലീസ്‌ വന്നു അയാളെ അറെസ്റ്റ്‌ ചെയ്തപ്പോള്‍ മാത്രമാണു ആളുകള്‍ പറ്റിയ അബധം അറിഞ്ഞതു. സാധരണക്കരയ ആളുകള്‍ അബധതില്‍ ചെന്നു ചാടതിരിക്കാന്‍ വേണ്ടി ഇവര്‍ ഒന്നും തന്നെ ചെയ്യുന്നില്ല എന്നതാനു സത്യം.

 2. എന്റെ സുഹൃത്തുക്കള്‍ക്കു തെറ്റി . തസ്ലീമയേപ്പോലൊരാള്‍ മുസ്ലിം ന്യൂനപക്ഷത്തേ കാടടച്ച്‌ വെടിവെയ്ക്കുന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിന്‌ നോക്കി നില്‍ക്കാന്‍ കഴിയുമോ ? അവരെന്തൊക്കായാ പറഞ്ഞുകൂട്ടുന്നത്‌ കമലാ സുരയ്യാ മണ്ടത്തരം കാണിച്ചു. ഇന്ത്യയില്‍ കോമണ്‍ സിവില്‍ക്കോഡു വേണം. കമ്യൂണിസ്റ്റ്കാര്‍പ്പോലും പറയയാത്തതല്ലേ അവര്‍ പറഞ്ഞു കളഞ്ഞത്‌. ന്യൂനപക്ഷാവകാശം ക്രൈസ്തവര്‍ക്കുമാത്രമല്ലല്ലോ മുസ്ലിമുകള്‍ക്കും ആകാം പ്രത്യേകിച്ച്‌ ആഗോളമായി മുസ്ലിം സമൂഹം സാമ്രാജ്യത്ത ഭീകരതയുടേ നിഴലില്‍ കഴിയുമ്പോള്‍. പിന്നെ ഈ തസ്ലിമ ഒക്കെ അമേരിക്കന്‍ ചാരയല്ലന്നാരു കണ്ടു

 3. സറ്വ്വ മേഘലകളിലും ഉയര്ന്ന് കെണ്ടിരിക്കുന്ന ഇന്ത്യയെ വറ്ഗ്ഗീയ വിശം കുത്തിവെച്ച് അതിലൂടെ ഭിന്നപ്പിച്ച് തകറ്ക്കാന് ശ്രമിക്കുന്ന അമേരിക്കയുടെ പണിയാളാണോ തസ്ലീമയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

 4. ഇന്ത്യയില്‍ കാര്യങ്ങള്‍ ബി ജെ പി യല്ലേ തീരുമാനിക്കേന്ണ്ടത്? പിന്നെ ഇങ്ങനെയുള്ള കാര്യങ്ങളില്‍ പ്രതികരിക്കാനല്ലേ ഈ ജമാ അത്ത് എന്നൊക്കെ പറഞ്ഞിവരിവിടെ നടക്കുന്നത്. വേറെന്തു പണിയാണിവര്‍ക്കുള്ളത്? ഞങ്ങളുടെ അച്ചന്മാരെ കണ്ടു പഠിക്ക്, ക്രിസ്തുവിനെ കുറിച്ച് ആരെന്തെല്ലാമ്ം പറഞ്ഞു, സിനിമ ഇറക്കി, അവരു പറഞ്ഞോ ഇവരെ എല്ലാം നാടുകടത്തണമെന്ന്, അതിനു നമുക്കെവിടാ നേരം, ആ നേരം കൊണ്ട് സ്വാശ്രയകോളേജ് സ്ഥാപിച്ചു പണമുണ്ടാക്കാന്‍ നോക്കട്ടെ. ഇവിടുത്തെ കമ്മറ്റിക്കാരെ എല്ലാം (സകല മതത്തിലേയും) നാടുകടത്തിയാല്‍ കേരളം രക്ഷപെടും, കൂട്ടത്തില്‍ ആ കരുണാകരനേയും.

  Can you please increase the font size, it is very difficult to read this letters.

 5. തസ്ലീമ ഭീകരവാദിയാണ്. ലോകത്തെ പ്രമുഖ ഭീകര സംഘടനകളുടെ സ്ഥാപകാംഗമാണ് അവര്‍. പല ഭീകര സംഘടനകളില്‍ പ്രവര്‍ത്തിച്ച് നല്ല “തയക്കവും പയക്കവും“ ഉള്ളവളാണ്.

  കമലാ സുരയ്യയുമായി ചേര്‍ന്ന് കേരളത്തിലുടനീളം ബോംബുകള്‍ ഇടുവാന്‍ വേണ്ടിയാണവര്‍ കേരളത്തില്‍ വന്നേക്കുന്നത്.

  അതുകൊണ്ട് അപ്പീലൊന്നുമില്ല.

  അവരെ എത്രയും പെട്ടന്ന് നാടുകടത്തണം!

  (ദൈവമേ, കലേഷ് ഭീകരനാണ്, കലേഷിനെ തട്ട് എന്നും പറഞ്ഞ് ആരേലും ഫത്‌വ വല്ലോം ഇറക്കുമോ?)

 6. വെറുതെയല്ല തസ്ലീമയെ ബംങ്ലാദേശില്‍ നിന്നോടിച്ചത്.കമല സുരയ്യയെപ്പൊലൊരാള്‍ കാര്യങ്ങള്‍ പുറത്തു പറയാന്‍ പേടിക്കുകയാണത്രെ.ജമാ‍അത്തു കൌണ്‍സിലെന്നല്ല ഒരു നിരീശ്വര വാദിക്കു പോലും അംഗീകരിക്കാന്‍ പട്ടാത്ത വാദങ്ങള്‍.യെവര്‍
  ആര്‍ എസ് എസ്-ന്റെ പിന്തുണക്കു വേണ്ടി ഓരോന്നു തട്ടുന്നതാണെന്നു കേട്ടപ്പൊള്‍ തോന്നി.പിന്നെ ഈ പോസ്റ്റും ചിലരുടെ കമെന്റുകളും (പ്രത്യേകിച്ചു കലേഷിന്റെ) തസ്ലീമയുടെ കമന്റുകള്‍ മുഴുവന്‍ സ്രദ്ധിക്കാതെ ആണെന്നു തോന്നുന്നു.

 7. ഇന്നലെ വരെ തസ്ലീമ എതിര്‍ക്കപ്പെടേണ്ടവള്‍ ആണെന്ന് തോന്നിയിട്ടില്ല. പക്ഷേ ഇന്ന്…
  ഒരു പ്രതിസന്ധിയില്‍ അഭയം കൊടുത്ത ഒരു രാജ്യത്ത് വന്ന് ആ രാജ്യത്ത് നിലനില്‍ക്കുന്ന രീതികളെ കുറ്റപ്പെടുത്തുകേം കുത്തിതിരിപ്പ് ഉണ്ടാക്കുകേം ചെയ്യുന്നത് കാണുമ്പോള്‍ ഇവര്‍ അവരുടെ ജന്മ ദേശത്ത് നിന്നും പിണ്ഡം വെച്ച് പുറത്താക്കപ്പെട്ടെതെന്തിനെന്നുള്ള ചോദ്യത്തിനുത്തരമായി. പുകഞ്ഞ കൊള്ളി എന്നും പുറത്ത് തന്നെ. അതൊരു ലോക നിയമമാണ്. അലിഖിത നിയമം…നാനാത്വത്തില്‍ ഏകത്വം എന്ന ആണിക്കലില്‍ അരക്കിട്ടുറപ്പിച്ചിരിക്കുന്ന ഭാരത സംസ്കാരത്തെ കുറിച്ചു വിമര്‍ശനമുതിര്‍ക്കാന്‍ തസ്ലീമക്ക് എന്തവകാശമാണുള്ളത്…

 8. പതം കാണുന്നീടം പാതാളം കുഴിക്കുകയാ തസ്ലീമ…സമാധാനത്തോടെ ഓണം ആഘോഷിക്കാന്‍ പോകുന്ന നമ്മളുടെയ്‌ ഇടയില്‍ എന്തിനാണിത്തരം എടാകൂടം വലിച്ചിടുന്നെയ്‌…പണ്ടാറടങ്ങാന്‍.. കെവിനെയും തസ്ലീമയെയും താലി കെട്ടി സൗദിയിലേക്കു അയച്ചാല്‍ അവര്‍കു നമ്മളുടെയ്‌ ആരുടെയും ബുദ്ധിമുട്ടില്ലാതെയ്‌ ഓണം ആഘോഷിക്കമല്ലോ !!!! – ഇങ്ങനെ യുള്ളവര്‍കു സൗദിയാ നല്ലതു -അവരാകുബോള്‍ കണ്ടറിഞ്ഞു കൈകാര്യം ചെയ്തോളും – അല്ലെങ്കിലും ഇതൊന്നും ഒരു വെടിക്കു തീരുന്നതല്ല – ഏല്ലാവര്‍കും എന്റെ ഓണാശംസകള്‍ –

 9. ………..സത്യത്തില്‍ ആരാ ഈ കെവി? ഇന്ത്യ സൗദിയാണോ, അല്ലയോ എന്നു വരെ ചിന്തിക്കാന്‍ അവര്‍ക്കെന്താണ്‍ പ്രചോദനമായത്‌? ഈ കെവി തസ്ലീമയുടെ ചാരയല്ലെന്നാരു കണ്ടു?കെവിയെപ്പോലുള്ളവര്‍ ബ്ലോഗിലൂടെ കുത്തിവെക്കാന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു ആര്‍ക്കെങ്കിലും വല്ല നിശ്ചയവുമുണ്ടോ? തസ്ലീമയെപ്പോലുള്ളവര്‍ അമേരിക്കയില്‍ നിന്നും മാസപ്പടി പറ്റുന്നില്ലെന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? കെവി തസ്ലീമയപ്പോലുള്ളവരെ സപ്പോര്‍ട്ട്‌ ചെയ്ത്‌ ഇത്തരം പ്രസ്ഥാവനകളിറക്കുമ്പോള്‍ ജോര്‍ജ്‌ ബുഷ്‌ എന്ന മനുഷ്യക്കുരങ്ങിനാല്‍ മരിച്ചു വീഴുന്ന ഇറാക്കിലേയും പലസ്റ്റീനിലേയും പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം ഒന്നു മനസ്സിലോര്‍ക്കുന്നത്‌ നന്ന്. sangi പറഞ്ഞ പോലെ ഇത്തരത്തിലുള്ളതിനെയെല്ലാം കെട്ടിപ്പൂട്ടീ കടലില്‍ തഴ്‌ത്തുകയാ വെണ്ടത്‌…ലോക രക്ഷക്ക്‌ വേണ്ടി….ജയ്‌ ഹിന്ദ്‌

 10. ഇറാക്കിലും പാലസ്തീനിലും മാത്രമല്ല കുഞ്ഞുങ്ങല്‍ ഉള്ളത്….
  മുംബയിലും,ലണ്ടനിലും, ന്യുയോര്‍ക്കിലും, ജിഹാദിന്റെ പേരില്‍ ബൊംബ് പൊട്ടിയ എല്ലായിടത്തും കുഞ്ഞുങ്ങളുണ്ട്.
  ഇന്നത്തെ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇസ്ലാം തീവ്രവാദമാണ്(ഇസ്ലാം എന്ന് പറയപ്പെടുന്ന) അതിന് വിളയൊരുക്കിയത് നാം കാണുന്ന ടോണി ബ്ലയറിന്റെയും ബുഷിന്റെയും മുന്മുറക്കാറ്്..ആലോചിക്കുക..ഇന്ത്യയെ വെട്ടി മുറിക്കാനാണ് ബ്രട്ടീഷുകാറ് ആദ്യം മുസ്ലിം തീവ്രവാദം വളം വച്ചു തുടങ്ങിയത്..ഇതിന്റെയൊക്കെ അവസാന ഫലം നമ്മള്‍ മൂന്നാം ലോകം അനുഭവിക്കണം..
  ഈ കൊലപാതകികളെ ഒറ്റപ്പെടുത്തേണ്ടത് എല്ലാവരേയും പോലെ സമാധാനം കാംക്ഷിക്കുന്ന മുസ്ലിംങ്ങളുടേയും കടമയാണ്..
  പിന്നേയും ഒരു വശം മാത്രം കണ്ടുകൊണ്ടിരുന്നാല്‍ ..വീണ്ടും പാലസ്തീനും, ഇറാക്കും മാത്രമേ ലോകത്തുള്ളൂ എന്നു പറഞ്ഞിരുന്നാല്‍…
  അവസാനം നമുക്കു വെണ്ടി പറയാന്‍ ആരും ബാക്കിയില്ലായിരുന്നു…..
  എന്നു പറയേണ്ടി വരും…
  കേരളത്തിലെ കമ്യുണിസ്റ്റ്കാറ് ഏറ്റവും വലിയ അവസരവാദികളായാണ് ഇന്ന് പെരുമാറുന്നത്..
  ബുഷിനെ എതിര്‍ക്കേണ്ടത് ഏതോ ആവശ്യമായിപ്പോയത് കൊണ്ട് മുസ്ലിം തീവ്രവാദത്തിനെ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു
  മുസ്ലിം വോട്ട് ബാങ്ക് ആണല്ലൊ വലുത്..

  പിന്നെ അഞ്ചല്‍കാരാ തസ്ലീമയൊട് എനിക്ക് പ്രേമമൊന്നുമില്ല..എങ്കിലും പറയട്ടെ..അവരും ഭാരതീയയാണ്..ഇതൊക്കെ രണ്ട്മൂന്നായിട്ട് പത്തന്‍പത് കൊല്ലമായതല്ലേയുള്ളൂ..ഈ നാനാത്വതിലൊക്കെ അയ്യായിരം കൊല്ലം മുതലേ ഉള്ളതാണ് നമ്മള്‍ ഭാരതീയറ്ക്ക്..

  കിരണ്‍ തോമസേ ഈ ജനാധിപത്യമൊക്കെ ന്യുനപക്ഷം എന്നു പറയപ്പെടുന്ന കുറേ പക്ഷത്തിനു ബൊംബ് പൊട്ടിച്ചും, മറ്റുള്ളവരെ വിരട്ടിയും കാര്യം സാധിക്കാനുള്ളതല്ല..അതു എല്ലാ ജനസമൂഹത്തിന്റെയും സ്വസ്ഥജീവിതതിനു ഉണ്ടാക്കിവച്ച നിയമങ്ങളാണ്..
  സൌദി അറേബ്യ പോലൊരു ഭ്രാന്താന്‍ രാജ്യത്തെ..മാനുഷികമൂല്യങ്ങള്‍ക്കു പുല്ലുവില നല്‍കാത്ത നിയമങ്ങളെ ..മതത്തിന്റെ പേരിലായാലും ..ന്യായീകരിക്കാന്‍ ശ്രമിക്കുന്ന കമന്റുകള്‍..അതെന്തിന്റെ പേരിലായാലും..കാണുമ്പോള്‍ ചിരി വരുന്നു..
  ഗാന്ധിജി പറഞ്ഞത് ഒന്നു കൂടെ പറയാം..എന്ത് വന്നാലും നാം ഇതിനെയൊക്കെ എതിര്‍ക്കണം..ഇല്ലാതാക്കണം..
  I am ready to die for that…but I am not ready to kill

 11. ഈ ഒരു രീതി പണ്ടു മുതലേ ഉള്ളതാണ്‍..സകല തെണ്ടിത്തരങ്ങളും പറഞ്ഞതിന്ന് ശേഷം സര്‍വ്വ സമ്മതനായ ഒരാളുടെ ഒരു (ഇവിടെ ഗാന്ധിജി) ക്വോട്ട്‌..എല്ലാം ശുഭം
  താങ്കളുടെ ഉദ്ദേശം എന്തണെന്ന് താങ്കളുടെ ഈ കമ്മെന്റില്‍ നിന്ന് തന്നെ തലയെന്ന സാധനവും അതില്‍ ആള്‍ത്താമസവും ഉള്ളവര്‍ക്ക്‌ മനസ്സിലാവും.50 വര്‍ഷമായി ഇന്ത്യയിലുള്ള മതേതരത്വവും 5000 വര്‍ഷമായി ഭാരതത്തിലുള്ള മതേതരത്വവും തമ്മില്‍ ഒരു വ്യത്യാസവും അങ്ങുന്ന് കാണുന്നില്ലെങ്കില്‍ ഈ കമന്റിനെയൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തലയുള്ളവര്‍ തള്ളിക്കളയും..താങ്കള്‍ക്കൊക്കെ ജീവിക്കാന്‍ നല്ലത്‌ തൊഗാഡിയകളുടെയും സിംഗാളുകളുടെയും നാടാണ്‍..വിവരമുള്ളവരുടെ കേരളം താങ്കള്‍ക്ക്‌ വളം പിടിക്കുന്ന മണ്ണല്ല (അതവാ പിടിച്ചാല്‍ മുളയിലേ നുള്ളിക്കളയാന്‍ അവിടെ ആണ്‍പിള്ളേരുണ്ട്‌-മറക്കണ്ട)

 12. രണ്ട് ദിവസമായി നോക്കുന്നു..ഷാജിയെ കാണുന്നില്ല..അദ്ദേഹം ഒന്നു കൂടി വായിച്ചു നൊക്കി ബോധിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു.
  ചെറിയ ഒരു വിശദീകരണം കൂടി കെവിന്‍ ജീ..ക്ഷമിക്കൂ..
  ഷാജീ..ഗാന്ധിജിയാണ് അലര്‍്ജിയെങ്കില്‍ അതു വായിക്കേണ്ട..പിന്നെ “തെണ്ടിത്തരം“..ഇതിലും വികാരപരമായി എഴുതാന്‍ അറിയാന്‍ വയ്യാഞ്ഞല്ല….ഇതു കെവിന്‍ ജി ടെ സ്ഥലം.

  അമ്പതു കൊല്ലം മുന്‍പ് ഭാരതത്തില്‍ ഒരു സുപ്രഭാതത്തില്‍ മുളച്ചു പൊന്തിയതല്ല,മതേതരത്വം…അതിനു അയ്യായിരം കൊല്ലത്തെത്തന്നെ ചരിത്രമുണ്ട് ഷാജീ..അല്ലെങ്കിലെന്ത് കൊണ്ട് ഇതുവരെ ലോകത്തെ ഒരു ഭീമനും ജനാധിപത്യം തോന്നിയിട്ടും മതേതരത്വം തോന്നുന്നില്ല?..ആലോചിച്ചുണ്ടോ?
  അതു മറക്കുന്നതു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ “ഉത്തരോത്തരം “കീഴോട്ട് പോകുന്നത്..

  തൊഗാഡിയകളുടേയും സിംഗാളൂമാരുടേയും നാട്ടിലല്ല..കുഞ്ഞാലിക്കുട്ടിയുടേയും, പാണക്കാടിന്റേയും, അഹമ്മദിന്റെയും, റ്റിക്കേപ്പിയുടേയും , ജയരാജന്റേയും, കൊടിയേരിയുടേയും ഒക്കെ നാട്ടില്‍ തന്നെ നട്ടെല്ലൂ നല്ല നിവര്‍ത്തിത്തന്നെ ശരിയെന്നു തോന്നുന്നത് ചെയ്റ്റ് ജീവിക്കുന്നു..
  ആരും ഇതുവരെ “ഞുള്ളാന്‍“ വന്നിട്ടില്ല.
  ഇനി തെറി കൂടുതല്‍ പറയണമെന്നുണ്ടെങ്കില്‍ കെവിന്‍ ജിയെ ബുദ്ധിമുട്ടിക്കണമെന്നില്ല.മെയില്‍ ചെയ്യാം.
  അതല്ല ഞുള്ളണം എന്നു തോന്നുന്നെങ്കില്‍ പറഞ്ഞാല്‍ മതി..സ്ഥലവും കാലവും അറിയിക്കാം…

 13. ന്യൂനപക്ഷങ്ങളെ മുതലെടുക്കാന്‍ എല്ലാവരും എന്നും ശ്രമിച്ചിട്ടുണ്ടെന്നത്‌ സത്യം തന്നെ. പക്ഷെ കേരളത്തിലെ മതേതരത്ത്വം സംരക്ഷിക്കാന്‍, മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ നടത്തിയ ശ്രമങ്ങളെ ചെറുതായി കാണരുത്‌…. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമ്പോള്‍ പലര്‍ക്കും അതൊരു ബുദ്ധിമുട്ടായി തോന്നാം… പ്രത്യേകിച്ച്‌ ഭൂരിപക്ഷ വര്‍ഗ്ഗീയവാദികള്‍ക്ക്‌…

  ന്യൂനപക്ഷവര്‍ഗ്ഗീയതയായാലും ഭൂരിപക്ഷവര്‍ഗ്ഗീയതയായാലും സമൂഹത്തിന്‌ ദോഷം തന്നെ…

 14. ഈ പോസ്റ്റ്‌ രണ്ടാമതും തനിമലയാളത്തിലേക്ക്‌ വരുത്തിയവര്‍ക്ക്‌ നന്ദി, കെവിയോട്‌ പ്രത്യേകം മുന്‍കൂര്‍ ജാമ്യമെടുത്തു കൊണ്ട്‌ തെണ്ടിത്തരം പറഞ്ഞ ഒരുവന്ന് മറുപടി കൊടുക്കട്ടെ..ക്ഷമിക്കുമല്ലോ?

  പ്രിയ നരന്‍ കുഞ്ഞാടേ..എനിക്ക്‌ താങ്കള്‍ ഉദ്ദേശിക്കുന്ന പോലെ ഒരു കാര്യം മനസ്സിലാവാന്‍ രണ്ടോ മൂന്നോ തവണ വായിക്കണമെന്നില്ല..കാള വാലു പൊക്കുന്നത്‌ കണ്ടാലറിഞ്ഞൂടെഡോ….?
  പിന്നെ താന്‍ പറഞ്ഞല്ലൊ അങ്ങു വാ മെയില്‍ ചെയ്ത്‌ നമുക്ക്‌ ‘ഞുള്ളി’ക്കളിക്കാമെന്ന് അതും മെയില്‍ അഡ്രെസ്സ്‌ മെന്‍ഷന്‍ ചെയ്യാതെ..ഒരു മാതിരി “താന്‍ വൈകിട്ട്‌ അങ്ങാടീലോട്ട്‌ വാ കാണുച്ചു തരാം” എന്ന ഒരു രീതി..ഏതങ്ങാടി?..ഏതു സമയത്ത്‌?..ഇതു കൂടെ പറയെഡൊ!! മെയില്‍ അഡ്രെസ്സ്‌ തരാതെ ഞാന്‍ ഏത്‌ തറവാട്ടിലോട്ടാണെഡെയ്‌ വരേണ്ടൂ?..വഴിയില്‍ കാണുന്ന ……കളെ കല്ലെറിഞ്ഞ്‌ ‘ഞുള്ളി’ക്കളിക്കാനുള്ള സമയമുണ്ടെങ്കില്‍ ഞാന്‍ പോയി 4 വാഴ വെക്കും..അല്ല പിന്നെ!!…ഇവിടെ ഞാന്‍ ‘ഞുള്ളും’ എന്നല്ല, എന്റെ മനസ്ഥിതിയുള്ള വേറെയും ആണ്‍പിള്ളേര്‍ ഞുള്ളാനുണ്ട്‌ എന്നാണ്‍ ഞാന്‍ ഉദ്ദേശിച്ചത്‌ എന്ന് മനസ്സിലാക്കാനുള്ള സാമാന്യ………ഞാനാരോടാ ഇപ്പറയുന്നെ? ഈ സമയത്ത്‌ പോയി വല്ല ….

  കേവി ഇത്‌ തനിമലയാളത്തില്‍ നിന്ന് മാറ്റിയതിനാല്‍ മറുപടി തരാനിത്തിരി വൈകി..അതിനിടയില്‍ നീ കേറി ‘ഞുള്ളി’ക്കളിക്കുവായിരുന്നൂന്ന് ഇന്നല്ലേ മനസ്സിലാവുന്നത്‌!!

  മോനേ നരാ..നല്ലോണം സമയമെടുത്ത്‌ നരച്ചു തന്നെ കാലപുരത്തേക്ക്‌ പോകണമെന്നുണ്ടെങ്കില്‍ മോന്‍ അല്‍പ്പം ഒന്നു മയപ്പെടുന്നത്‌ നന്ന്…ഇത്‌ ഗുജറാത്തല്ല കേരളമാ..ഫ്യൂസടിച്ച്‌ പോകും…

  ഞുള്ളി= നുള്ളി

  (കേവിയേ ഒരിക്കല്‍ കൂടി മാപ്പ്‌)

 15. ഞാനെഴുതിയത് ഒന്നുകൂടെ അക്കമിട്ട് പറയാം
  1)ഇന്നത്തെ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന തീവ്രവാദമാണ്
  2)ഇസ്ലാം തീവ്രവാദം തുടങ്ങിവച്ചത് പാശ്ചാത്യ സാമ്രാജ്യത്ത ശക്തികളാണ്
  3)മുസ്ലീം വോട്ട് ബാങ്കിന്റെ കാരണത്താല്‍ കേരളത്തിലെ കമ്യുണിസ്റ്റ്കാര്‍ ഏറ്റവും വലിയ അവസരവാദികളായാണ് ഇന്ന് പെരുമാറുന്നത്..
  4)നാനാത്വത്തില്‍ഏകത്വമൊക്കെ അയ്യായിരം കൊല്ലം മുതലേ ഉള്ളതാണ്
  ഭാരതീയര്‍ക്ക്.
  5)എല്ലാ ജനസമൂഹത്തിന്റെയും സ്വസ്ഥജീവിതതിനു ഉണ്ടാക്കിവച്ച നിയമങ്ങളാണ് ജനാധിപത്യം.
  7)മുസ്ലീം തീവ്രവാദത്തെ ഒറ്റപ്പെടുത്തേണ്ടത് എല്ലാവരേയും പോലെ സമാധാനം കാംക്ഷിക്കുന്ന മുസ്ലിംങ്ങളുടേയും കടമയാണ്..
  6)സൌദി അറേബ്യയിലെ നിയമങ്ങള്‍ മാനുഷിക മൂല്യത്തിനോ യുക്തിക്കോ അല്‍പ്പം പോലും വില നല്‍കുന്നതല്ല.
  8)അമ്പതു കൊല്ലം മുന്‍പ് ഭാരതത്തില്‍ മുളച്ചു പൊന്തിയതല്ല മതേതരത്വം.
  അതിനു അയ്യായിരം കൊല്ലത്തെത്തന്നെ ചരിത്രമുണ്ട്

  ഇതിലെവിടെയാണ് ഹിന്ദുത്വ തീവ്രവാദം..ഇതിലേതാണ് തെറ്റ്?

  ഇതൊക്കെ അതിനു മുകളിളെഴുതിയിരുന്ന ചില കമന്റുകളുടെ സ്വാഭാവിക പ്രതികരണമായിരുന്നതിനാല്‍ മറ്റ് കാര്യങ്ങള്‍ പറയേണ്ട വേദിയായല്ല എനിക്ക് തോന്നിയത്.
  എന്തു കന്മന്റ് ? തസ്ലീമയെ കേരളത്തില്‍ നിന്ന് പുറത്താക്കണം എന്നു പറഞ്ഞവരെ വിമര്‍ശിച്ച രീതി കണ്ടുള്ള പ്രതികരണം.
  (എല്ലാം ഓ.ടോ ആയിരുന്നല്ലൊ..എന്നാലും അതിലുമില്ലേ ഒരു അന്തമൊക്കെ)

  മതന്യുനപക്ഷങ്ങളെ സംരക്ഷിക്കാന്‍ എന്തു കര്‍മ്മമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടത്തിയത്?
  വര്‍ഗ്ഗീയത എന്തായാലും അതു സമൂഹത്തിന് ദോഷം തന്നെ.
  പക്ഷേ എന്തുകൊണ്ടാണ് ഇസ്ലാം എന്നു പറയപ്പെടുന്ന വര്‍ഗ്ഗീയത ലോകമെങ്ങും ബുദ്ധിമുട്ടാകുന്നത്?
  അതിന്റെ അന്താരാഷ്ട്ര മാനമാണതിനു കാരണം.
  ഹിന്ദു അന്താരാഷ്ട്രമായാലും ഇതൊക്കെ തന്നെ സംഭവിക്കും.
  ഗുജറാത്തില്‍ നരേന്ദ്രമോഡി ചെയ്തുകൂട്ടിയതൊക്കെത്തന്നെയാണ് പലയിടങ്ങളിലായി ഇസ്ലാം തീവ്രവാദി ഗ്രൂപ്പുകള്‍ എന്നു പറയുന്നവരൊക്കെ ചെയ്യുന്നത്.
  മദനിയും താക്കറേയും ഞാനൊരു പോലെ തന്നെയാണ് കാണുന്നത്.
  ഒന്നുകൂടിപ്പറയാം..ഒ രു പോ ലെ..അല്ലാതെ താക്കറെ വര്‍ഗ്ഗീയവാദിയും മദനി പരിശുദ്ധാത്മാവും എന്ന മട്ടിലല്ല.
  ഹിന്ദു വര്‍ഗ്ഗീയവാദം ഭാരതം നേരിടുന്ന ഭീകരമായ ഒരവസ്ഥയാണ്.
  എങ്ങനേയാണ് ഹിന്ദുക്കള്‍ തീവ്രവാദികളാകുന്നത്?
  ഹിന്ദു സമൂഹത്തില്‍ ഒരു ശതമാനം പോലും സംഘ് പരിവാരത്തിനെ അനുകൂലിയ്ക്കുന്നവരല്ല.
  മുസ്ലീം മതത്തിലുമില്ല വളരെയധികം ആള്‍ക്കാര്‍ തീവ്രവാദത്തെ അനുകൂലിയ്ക്കുന്നവരായി.

  പക്ഷേ എന്തു കൊണ്ട് മുന്‍പെങ്ങുമില്ലാത്തവിധം വര്‍ഗ്ഗീയവാദികള്‍ക്ക് ആളേക്കൂട്ടാന്‍ കഴിയുന്നു.?

  ഒന്ന് ,ഹിന്ദു സമൂഹത്തില്‍ വന്നുപെടുന്ന ആശങ്കയാണതിനു കാരണം.സംഘപരിവാരത്തിന്റെ വളര്‍ച്ച ഒന്ന് കണ്ട് നോക്കൂ.
  ഭാരതത്തില്‍ വിഭജനത്തിനു വേണ്ടി ബ്രട്ടീഷുകാര്‍ തുടങ്ങിവച്ച വര്‍ഗ്ഗീയവാദത്തിനെ പിന്‍പറ്റി വളര്‍ന്ന രണ്ട്തരം മൌലികവാദവും പിന്നീടീ നാട്ടിന്റെ പിളര്‍ച്ചയിലേയ്ക്കും കണ്ടുനിന്ന മഹാത്മാവിന്റെ കൊലയിലേയ്ക്കുമാണ് ചെന്നെത്തിയത്.അന്നതെ ഭാരത മുസ്ലീങ്ങള്‍ ആഗ്രഹിച്ചതാണോ ആ വിഭജനം…വേറോരു രാഷ്ട്രം?.അല്ല
  അവരെല്ലാം-ഹിന്ദുവും മുസ്ലീമും, എന്നെത്തേയും പോലെ ഇരുഭാഗത്തുമുള്ള സമ്പന്നരുടെ അധികാരമോഹങ്ങള്‍ക്ക് വളമാകുകയായിരുന്നു.
  പക്ഷേ ഞാന്‍ മേല്‍പ്പറഞ്ഞ ഒരു സംസ്കാരം…എല്ലാവരും ഒരുപോലേയാണ് എന്നൊരു ഭാവം എവിടെയൊക്കെയോ കിടന്നതിനാലല്ലേ അതിലൊന്ന് ഒരു മത രാഷ്ട്രമായപ്പോഴും ഭൂരിഭാഗവും പരിവാരത്തിന് കൂടെ നില്‍ക്കാതെ മതേതരത്വത്തിന് കൂടെ നിന്നത്.അല്ലങ്കിലെന്തു കൊണ്ട് പാകിസ്ഥാനു പകരം ഒരു ഹിന്ദു(മത..)സ്ഥാന്‍ ഇവിടെയുണ്ടായില്ല
  അതുണ്ടാകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിയ്ക്കുന്നത് മുസ്ലീം (എന്നു പറയപ്പെടുന്ന) തീവ്രവാദികളാണ്.
  എന്നാലേ… മുസ്ലീമും, ക്രിസ്ത്യനും, ബൌദ്ധനും, ജൈനനും, ശിഖനും…………………..ഒന്നുമല്ലാത്ത ഒരു ജനതതി(കോടതി വിധി പ്രകാരം) അരക്ഷിതാവസ്ഥ ഭയന്ന് സംഘപരിവാരമായാലേ.
  .ലോകത്തിന്റെ മുന്നില്‍ , സ്വന്തം നാട്ടിലെ മുസ്ലീം തന്നെയായ ജനങ്ങളുടെ മുന്നില്‍ പാകിസ്ഥാനുണ്ടായതിന് അവനിന്നും സമാധാനം പറയാനാകൂ.
  അതൊരു കാരണം മാത്രം
  ഞാന്‍ പറഞ്ഞല്ലോ വെറുപ്പെപ്പോഴും തിന്മയിലേയ്ക്കും നാശത്തിലേയ്ക്കുമേ നയിയ്ക്കുകയുള്ളൂ.

  രണ്ട്, മുസ്ലീം സമൂഹത്തിലുണ്ടാകുന്ന ആശങ്ക, അരക്ഷിതാവസ്ഥ അതിനേക്കാള്‍ വലിയ പ്രശ്നമാണ്.
  ഹിന്ദുവെന്നു പറയപ്പെടുന്ന കൊലപാതകികള്‍ ഗുജരാത്ത് വരെയെത്തിനില്‍ക്കുന്ന പരമ്പരകളിലൂടെ ശ്രമിയ്ക്കുന്നത് അധികാരത്തിനായാണ്.മറ്റൊന്നും അവന്റെ അജണ്ടയിലില്ല..
  ഇസ്ലാം തീവ്രവാദം പേടിപ്പിച്ച് ഹിന്ദുവിനെ അവന്റെ പോക്കറ്റിലാക്കിയാലേ അവന് അധികാരമുള്ളൂ…
  അതുകൊണ്ട് അവനും കാത്തിരിയ്ക്കുന്നു..സ്ഫോടന പരമ്പരകള്‍ക്കായി.
  രക്തസാക്ഷികള്‍ക്കായി.(ഓ..അതൊരു കമ്മ്യൂണിസ്റ്റ് പദമാണല്ലോ)
  ഇതൊരു ദൂഷിതവലയമാണ്.പരസ്പരം തിന്നു തീരുന്നത് വരെ ഇതു കൊണ്ട്പോകാനാണ് ഇരുകൂട്ടര്‍ക്കും താല്‍പ്പര്യം.

  ഈപ്പറഞ്ഞതിലേതാണ് തെറ്റ്..

  ഇനി കമ്യൂണിസ്റ്റ്കാരുടെ കാര്യം..ഞാന്‍ പറയുന്നത് ഒന്നുകൂടെ വായിയ്ക്കുക.
  കേ ര ള ത്തി ലെ കമ്മ്യൂണിസ്റ്റ്കാരുടെ കാര്യം..
  മറ്റൊന്നുമല്ല..പണ്ടൊരു ചെന്നാ‍യയിങ്ങനെ ആട്ടിന്‍ ചോര കുടിച്ച് ..കുടിച്ച്……അത്രേയുള്ളൂ.

  ഇത്രയും ഷാജി വായിക്കാനല്ല…എന്നെപ്പോലെ രണ്ട് മൂന്ന് തവണ വായിച്ചാല്‍ മാത്രം മനസ്സിലാവുന്ന ചില മണ്ടന്മാരും കാണുമല്ലോ..അവര്‍ക്കാണ്
  മെയില് ചെയ്യാന്‍ പറാഞ്ഞതൊരു ആലങ്കാരികമായാണ്. അതെന്റെ തറവാട്ടിലോട്ട് വന്ന് ഗൊ ഗ്വാ വിളിയ്ക്കാനല്ല.
  പിന്നെ എന്റെ ഈ മെയില്.. naradhi@googlemail.com
  തൂക്കിയെടുത്ത് ചവട്ടുകൊട്ടയിലിടാന്‍ ഗൂഗിളേട്ടന്‍ അനുവാദം തരുന്ന വരെ താങ്കള്‍ക്ക് പുലയാട്ടം നടത്താം.അത് കുറച്ച് മാനസികോല്ലാസം താങ്കള്‍ക്ക് തരുമെങ്കില്‍ ..
  അതെന്റെ ചിലവിലല്ലാത്തിടത്തോളം യാതൊരു വിരോധവുമില്ല.
  പിന്നെയീ വാഴവയ്ക്കുന്നതൊക്കെ നല്ലതാണ്.സ്വന്തമായി ചെയ്താല്‍ നല്ല ആയാസമുണ്ടാകും.വ്യായാമമാകും.മസ്സിലൊക്കെ ഇങ്ങ് പോരും…

  നരച്ച് തന്നെ കാലപുരിയ്ക്ക് പോകുമെന്ന് എന്താ ഉറപ്പ്?
  ഒരു വാഴ വീണാലും മതി..എന്തിന്? ഒരു കൊതുക് കടിച്ചാലും മതി.
  പറയാന്‍ തോന്നുന്നതും ചെയ്യാന്‍ തോന്നുന്നതും ചെയ്തു തന്നെ ജീവിയ്ക്കണം..
  നാളെ നമ്മുടെ കൈയിലല്ല.

  ഇതു ഞാനെന്റെ ബ്ലോഗിലും ഇടാം.

  പിന്നെ കെവിന്‍ ജീ….ഒരു തവണ കൂടി ഇതൊന്ന് അദ്ദേഹം പറയുന്നയിടത്തൊന്നെത്തിയ്ക്കണം(തനി മലയാളം)
  അതിന്റെ ഒരു ടെക്നോളജി എനിയ്ക്കറിയാന്‍ മേലാഞ്ഞിട്ടാണ്.പറഞ്ഞു തന്നാലും മതി.
  എന്തായാലും കുറച്ച് വെട്ടി ഞാന്‍ പിന്മൊഴിയിലിട്ടേക്കാം.
  ഇനി താമസിച്ച് പോയെന്നു പറഞ്ഞൊരു ബഹളാം വേണ്ട.

  പിന്നെ എന്തിനാ ഈ മറയുദ്ധം…നേരിട്ട് വന്നാ ഞാന്‍ നല്ലൊരു ചായ തരാം..കളിയാക്കിയതല്ല കേട്ടോ..
  കൊല്ലം-നെടുമ്പന-മീയണ്ണൂര്‍-പൂയപ്പള്ളി-അമ്പലംകുന്ന് പിടിച്ചാല്‍ മതി..
  പേര് നരേന്ദ്രന്‍.
  വരൂ..വേണമേങ്കില്‍ എനിക്ക് നാലു തല്ലും തരാല്ലോ…ഇരുട്ടടിയ്ക്കരുത്….ആളു തെറ്റിയാലോ..
  ഒറപ്പായും ഒന്നുറപ്പിയ്ക്കാം..ഫ്യൂസടിച്ച് പോകും വരെ ഇവിടൊക്കെത്തന്നെയുണ്ടാകും.
  നന്ദി കെവിന്‍ ജീ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )