ഇപ്പോള്‍ കിട്ടിയ വിവരം:

മരണം ഇരുപത്തിനാലായെന്നു കേള്‍ക്കുന്നു.

മൂന്നു നില കെട്ടിടം, മേലേയ്ക്കു മേലെ മൂന്നും നാലും കട്ടിലുകള്‍ അട്ടിയിട്ടു് ഒറ്റ മുറിയില്‍ മുപ്പതു് തൊഴിലാളികളെ വരെ താമസിപ്പിച്ചിരുന്നു. അങ്ങിനെയുള്ള മുറികളിലൊന്നിന്റെ ഏസിയുടെ കംപ്രസ്സര്‍ പൊട്ടിത്തെറിച്ചു് തീപിടിച്ചുവെന്നാണു് അറിവു്, എത്രത്തോളം ശരിയാണെന്നറിയില്ല. ആ മൂന്നു നില കെട്ടിടത്തില്‍ 300-ല്‍ കൂടുതല്‍ ആളുകളുണ്ടെന്നാണു് സ്ഥലവാസികള്‍ പറയുന്നതു്.

തമിഴ്നാട്ടിലെ കടലൂര്‍ സ്ഥലവാസികളാണു് കൂടുതലും ആ മുറിയില്‍ ഉണ്ടായിരുന്നതെന്നാണു് കേള്‍വി. റോയല്‍ ടവേര്‍ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ ജോലിക്കാരാണു് ആ കെട്ടിടത്തിലെ താമസക്കാര്‍ എന്നു് കേള്‍ക്കുന്നു.

ഒരു മുറിയില്‍ മുപ്പതുപേര്‍ എന്നതു് സങ്കല്‍പിക്കാന്‍ വിഷമമുണ്ടെങ്കില്‍, തമിഴ്നാട്ടില്‍ നിന്നു കോഴികളെ കൊണ്ടുവരുന്ന പാണ്ടിലോറികളെ ഓര്‍ത്താല്‍ മതി. ചെറിയ ചെറിയ കോഴിക്കൂടുകള്‍ അടുക്കിവച്ചതുപോലെ തന്നെയാണിതും. ജോലിതേടി ഗള്‍ഫില്‍ പോകുമ്പോള്‍ ഫുഡ് ആന്റ് അക്കമഡേഷന്‍ വലിയ കാര്യം തന്നെയാണു്. പക്ഷേ അതു് ഉഴവുകാളകള്‍ക്കുള്ള തൊഴുത്തുപോലെയേ കമ്പനികള്‍ കണക്കാക്കിയിട്ടുള്ളൂവെന്നു് ആരറിയുന്നു, തൊഴിലാളികളെ വെറും ഭാരംചുമക്കാന്‍ മാത്രമുള്ള കഴുതകളായും.

Advertisements

5 thoughts on “ബഹ്രൈന്‍ ദുരന്തം, മരണം ഇരുപത്തിനാലായെന്നു കേള്‍ക്കുന്നു.

  1. കഷ്ടം!
    ഇങ്ങനത്തെ ദുരന്തങ്ങള്‍ ആ‍വര്‍ത്തിക്കാതിരിക്കാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കാം!

    വിവരങ്ങള്‍ക്ക് നന്ദി കെവി!

  2. “ബെഹരിനല്ല” ചെട്ട ബഹ്രൈന്‍ ആണു. അതാണു താങ്കള്‍ താമസിക്കുന്ന ആ രാജ്യത്തിന്റെ അറബിയിലും ഇം‌ഗ്ലീഷിലുമുള്ള പേരിന്റെ ശെരിയായ ഉച്ചാരണം. ബഹ്രൈന്‍ എന്നാല്‍ രണ്ടു കടലുകള്‍ എന്നാണു. അറബിയിലുള്ള ഉച്ചാരണാമാണു മിക്ക യുറോപ്യന്‍ ഭാഷകളും സ്വീകരിച്ചിട്ടുളത്തു. മലയാളത്തില്‍ മാത്രം എങ്ങിനെ ഈ ഉച്ചാരണം വന്നു എന്നു മനസിലാകുന്നില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w