എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിമുതല്‍ പിയെസ്സി വഴി നിയമനം നടത്തും എന്ന പ്രഖ്യാപനം അല്ലെങ്കില്‍ വാഗ്ദാനം, അല്ലെങ്കില്‍ സ്വപ്നം ഞാന്‍ സ്വാഗതം ചെയ്യുന്നു. പഠിപ്പിക്കാനുള്ള യോഗ്യത, എവിടുന്നോ എങ്ങിനെയോ സംഘടിപ്പിച്ച ഒരു സര്‍ട്ടിഫിക്കറ്റും ചോദിയ്ക്കുന്നത്ര കൊടുക്കാനുള്ള സമ്പത്തും മാത്രമാകുമ്പോള്‍ നമ്മുടെ നാടിന്റെ ഭാവിമുകുളങ്ങളുടെ പഠനം എത്രമാത്രം സമ്പന്നമാകും എന്നു നമുക്കൂഹിക്കാമല്ലോ. ഗവണ്‍മെന്റച്ചടിച്ച പാഠപുസ്തകങ്ങളിലെ വരികള്‍ വിട്ടു് വായന പുറത്തേയ്ക്കു പോകാത്ത അദ്ധ്യാപകരാണു് ഇന്നു് വിദ്യവിളമ്പുന്നതു്.

അവരെയും അടച്ചു കുറ്റം പറയാന്‍ പറ്റില്ല. ജീവിയ്ക്കാനുള്ള തത്രപ്പാടില്‍ മുന്നില്‍ കാണുന്ന ന്യായമായ ഏതു വഴി സ്വീകരിയ്ക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടു്. ഞാന്‍ സ്വന്തം നാടും വീടും വിട്ടു് മരുഭൂമിയില്‍ വന്നതും ഇവിടെയിരുന്നു് നൊസ്റ്റാള്‍ജിയ കാണിക്കുന്നതും ഒരുപാടു പണമുണ്ടാക്കാന്‍ വേണ്ടിയാണല്ലോ. അപ്പോള്‍ ഒരുപാടൊന്നും ഉണ്ടാക്കാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ടു തന്നെ നാലും അഞ്ചും ലക്ഷങ്ങള്‍ ചെലവാക്കി സ്ക്കൂളില്‍ അദ്ധ്യാപകരാവുന്നതും വലിയ തെറ്റായി നമ്മള്‍ കാണരുതു്.

എന്നാലും…..

Advertisements

3 thoughts on “എയ്ഡഡില്‍ പിയെസ്സി വഴി നിയമനം

 1. യോജിക്കുന്നു.

  പക്ഷേ പി.എസ്.സി വഴിയുള്ള നിയമനവും അവകാശധ്വംസനമാണെന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്. അത് എങ്ങിനെയെന്ന് മനസ്സിലാവുന്നില്ല.

  അതുപോലെ നിലവാരം കാണിക്കാന്‍ മാനേജ്‌മെന്റ് നിരത്തുന്നത് നൂറുശതമാനം വിജയമാണ്. പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ ഉത്തരം കാണാതെ പഠിപ്പിച്ച്, പുസ്തകം മുഴുവന്‍ കാണാതെ പഠിപ്പിച്ച് പിള്ളേരെ പരീക്ഷയ്ക്കിരുത്തിയാല്‍ നൂറല്ല, നൂറ്റമ്പതു ശതമാനം വിജയം കിട്ടും. ഇടയ്ക്ക് ആരുമറിയാതെയുള്ള ചോദ്യം ചോര്‍ത്തല്‍ മുതലായ സഹായപരിപാടികളും. പക്ഷേ അതാണോ നിലവാരസൂചിക.

  ഗ്രേഡിംഗ് വന്നപ്പോള്‍ തന്നെ പല നൂറു ശതമാനക്കാരുടേയും കള്ളികള്‍ വെളിച്ചത്തായിക്കൊണ്ടിരിക്കുന്നതായും പല സര്‍ക്കാര്‍ സ്കൂളുകളും നല്ല റിസള്‍ട്ട് കാ‍ണിക്കാന്‍ തുടങ്ങിയതായും കേള്‍ക്കുന്നു.

  എന്തായാലും സത്യമേവ ജയതേ. കുറച്ചുനാളുകളോ, കുറച്ച് കൂടുതല്‍ നാളുകളോ ഒരു പുകമറയൊക്കെയിട്ട് കുറച്ചുപേരെയൊക്കെ പറ്റിക്കാന്‍ പറ്റും. പക്ഷേ ഒരുനാള്‍….

  ഇന്നത്തെ മാതൃഭൂമിയില്‍ സ്വാശ്രയമാനേജ്‌മെന്റിന്റെ വരവുചിലവുകളെപ്പറ്റി ഒരു കണക്കുണ്ട്. അതില്‍ സാറന്മാരുടെ നിയമനം കണക്കുകൂട്ടാതെ തന്നെ സംഗതി പൊരിഞ്ഞ ലാഭം. എങ്കില്‍ പിന്നെ നിയമനമെങ്കിലും പി.എസ്.സിയ്ക്ക് വിട്ടുകൂടെ.

 2. എയഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ PSC നിയമനം വന്നാല്‍ ഇവിടെ ചോരപ്പുഴ ഒഴുകും. സ്വയാശ്രയ കോളേജ്‌ പ്രശ്ന്മായതുകൊണ്ട്‌ മാത്രമാണ്‌ ഇപ്പോള്‍ മതമേലദ്ധ്യക്ഷന്മാര്‍ വാളെടുക്കാന്‍ പറയാത്തത്‌. പിന്നെ വേറേ ചില പ്രശ്നങ്ങള്‍ കൂടീ നാം കണക്കിലെടുക്കേണ്ടതുണ്ട്‌.
  1 ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന പല എയഡഡ്‌ സ്ഥാപനങ്ങലും താരതമ്യേന നല്ല കെട്ടിടങ്ങളും ചുറ്റുപാടുകളും ഉണ്ട്‌.( പോസ്റ്റ്‌ പോകും എന്ന് ഭീഷീണീ ഉള്ള അദ്ധ്യാപകരേകൊണ്ട്‌ എന്തും സാധിക്കാന്‍ മാനേജര്‍ക്കു കഴിയും.)

  2 സ്കൂള്‍ നടത്താന്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ്‌ ചോക്കു വാങ്ങാന്‍ പോലും തികയില്ല.

  3 ലാഭം ഇല്ലാതാകുന്നതോടുകൂടി മാനേജ്‌മെന്റിന്‌ ഇപ്പോള്‍ ഉള്ള തത്പര്യം നഷ്ടപ്പെടും. മൊത്തം നിരുത്തരവാദിത്തമയിരിക്കും പിന്നെ ഉണ്ടാവുക

  4 തീരെ പാവപ്പെട്ടാവരോ അല്ലെങ്കില്‍ ഇഗ്ലിഷ്‌ മീഡിയം അടുത്തില്ലാത്തവരോ മാത്രമാണ്‌ ഇപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നത്‌.അതുകൊണ്ടുതന്നേ വേറേ ആരും ഈ സ്ഥാപനങ്ങളുടെ കാര്യങ്ങളിലില്‍ ശ്രദ്ധിക്കില്ല.

  അപ്പോള്‍ വലരെ കാര്യശ്രമമായാ ഒരു പദ്ധതിയിലൂടെ മാത്രമേ ഇത്‌ നടപ്പിലാക്കന്‍ കഴിയൂ. ഇത്‌ കാര്യശ്രമമായി നടത്താന്‍ സര്‍ക്കരിന്‌ താത്പര്യം ഉണ്ടാകും എന്ന് പ്രതിക്ഷിക്കാമോ

 3. പി.എസ്.സി വഴി നിയമനം കിട്ടി എന്നതൊന്നുകൊണ്ടു മാത്രം കാര്യക്ഷമത വര്‍ദ്ധിക്കണമെന്നുമില്ല എന്നു തോന്നുന്നു. പക്ഷേ നിയമനം പി.എസ്.സി വഴിയാണെങ്കില്‍ കാശുകൊടുക്കാന്‍ കഴിവില്ലാത്ത കുറെ പാവങ്ങള്‍ക്കും കൂടി ജോലി കിട്ടും. പക്ഷേ സ്കൂള്‍ നേരാംവണ്ണം നടത്താനുള്ള ചിലവ് കണ്ടെത്തണം. ഗ്രാന്റായോ അല്ലെങ്കില്‍ വേറേ ഏതെങ്കിലും വഴിയോ. അന്യായമായ കാര്യങ്ങള്‍ ചെയ്യുന്നതാണ് പ്രശ്‌നം.

  പക്ഷേ പ്രൈവറ്റ് സ്കൂളുകളുടെ നിലവാരത്തിന്റെ കാര്യം- നൂറു ശതമാനം വിജയം മാത്രമല്ല നിലവാരത്തിന്റെ മാനദണ്ഡം എന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )