ആരോഗ്യം കച്ചവടവസ്തുവായിരിക്കുന്നതു് കേരളത്തിലെ ഒരു പുരോഗമനാശയക്കാരനേയും ചൊടിപ്പിക്കാത്തതെന്തേ? മനുഷ്യന്റെ ജീവന്‍ വച്ചു വിലപേശുന്ന കഴുത്തറപ്പന്‍ രീതിയേക്കാളും മോശമായിട്ടാണോ വിദ്യാഭ്യാസം കച്ചവടം ചെയ്യുന്നതു്. ഇന്നു് മൂന്നു് വയസ്സായ കുഞ്ഞിനു വരെ വിദ്യാഭ്യാസം കൊടുക്കാന്‍ പണംചെലവാക്കുന്ന മലയാളി സമൂഹം നിസ്സംഗതയോടെ നോക്കിനില്‍ക്കുകയാണു്. വിദ്യാഭ്യാസ കച്ചവടത്തെ മലയാളമണ്ണിന്റെ കാതലായ പ്രശ്നമാക്കി മാറ്റാന്‍ ഇങ്ങനെയുള്ള ഈ കാലഘട്ടത്തില്‍ സാദ്ധ്യമല്ല.

ആയുഷ്ക്കാലവിദ്യാഭ്യാസം സൌജന്യമാക്കാന്‍ ഒരു കാലത്തും ഒരു സര്‍ക്കാരിനും സാദ്ധ്യമല്ല. അതിനു് ജപ്പാനിലെ പോലെ താഴോട്ടു വളരുന്ന ജനസംഖ്യാനിരക്കു വേണം. സൌദിയിലെ പോലെ അധികം ചെലവില്ലാതെ സര്‍ക്കാരില്‍ പണം കുന്നുകൂടണം. അങ്ങിനെയൊന്നും വിദ്യാഭ്യാസം സൌജന്യമായി നല്‍കാന്‍ ഭരണകൂടത്തിനു കഴിയാത്ത രാജ്യത്തു്, ആ ജോലി ചെയ്യാന്‍ അതില്‍ മിടുക്കുള്ളവരെ തന്നെ ഏല്പിക്കണം. ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം നിശ്ചയിക്കാന്‍ ഏതു രാജ്യത്തും ഭരണകൂടത്തിനു് അധികാരമുണ്ടു്. ആ അധികാരം പ്രയോഗിക്കാന്‍ ഭരണകൂടവും തയ്യാറാകണം. പ്രതിഫലം വാങ്ങി വിദ്യാഭ്യാസം കൊടുക്കുമ്പോള്‍ കൊടുക്കുന്ന സാധനത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ട ചുമതല ഭരണകൂടത്തിനാണു്, അതില്‍ തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരെ പിടിച്ചകത്തിടേണ്ട ചുമതല നല്ലവണ്ണം നിര്‍വ്വഹിക്കേണ്ടതിനു പകരം നിങ്ങളങ്ങനെ കച്ചവടം ചെയ്യുന്നതൊന്നു കാണട്ടേയെന്നു പറഞ്ഞു വെല്ലുവിളിക്കുന്ന ഭരണപാപ്പരത്തമാണു്, വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക പ്രതികരണമെന്ന പേരില്‍ sfi എസ് എഫ് ഐ അവതരിപ്പിച്ചത്.

ഒരു വശത്തു് എത്ര കൊടുത്തിട്ടായാലും പഠിക്കാന്‍ തയ്യാറെന്നും പറഞ്ഞു് പണക്കാര്‍. മറുവശത്തു് ഞങ്ങളുടെ കൈയില്‍ പണമില്ല, ഞങ്ങള്‍ക്കു് പതിനായിരങ്ങള്‍ ചിലവാക്കി പഠിക്കാന്‍ കഴിവില്ല എന്നു വിലപിക്കുന്ന ദരിദ്രര്‍. യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മിലൊരേറ്റുമുട്ടലിവിടെ നടക്കുന്നുണ്ടോ. രണ്ടു കൂട്ടരുടേയും പേരില്‍ വേറെ ചിലര്‍ നാടകമാടുകയല്ലേ ചെയ്യുന്നതു്? സ്വന്തം നിലനില്പിനു വേണ്ടിയുള്ള അവരുടെ നാടകങ്ങള്‍ക്കിടയില്‍ ശരിയായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങളെ കുറിച്ചിവിടെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇല്ലാത്തവര്‍ക്കെല്ലാം സൌജന്യമായി നേടിക്കൊടുക്കുന്നതിനാണിവിടെ സമരങ്ങളെല്ലാം. ഇല്ലാത്തവരെ അല്പമെങ്കിലും ഉള്ളവരാക്കുന്നതെങ്ങിനെ എന്നു ചിന്തിക്കാനോ അതിനു വേണ്ടി പ്രവര്‍ത്തിക്കാനോ ആര്‍ക്കും ഇവിടെ സമയമില്ല, അങ്ങിനെയൊരു ചിന്തയുമില്ല. ഇല്ലാത്തവരില്ലാതായാല്‍ പിന്നെ കൊടിപിടിക്കാന്‍ മുഴുവനാളെയും വാടകയ്ക്കു വിളിയ്ക്കേണ്ടി വരുമല്ലോ എന്ന ചിന്തയായിരിയ്ക്കും ഇപ്പോള്‍ നേതാക്കളുടെ മനസ്സിലുള്ളതു്.

Advertisements

9 thoughts on “ഇല്ലാത്തവര്‍ക്കു് സൌജന്യങ്ങള്‍

 1. പറഞ്ഞത് പാതി സത്യം.തലവരി വാങ്ങരുത് എന്നു സുപ്രീം കോടതി പറഞ്ഞ ഭാഗം സ്വാശ്രയക്കാര്‍ കേട്ടില്ല.ഏല്ലാവരുടെയും കൈയ്യില്‍ നിന്ന് ഉയര്‍ന്ന ഫീസ് വാങ്ങാം എന്നു പറഞ്ഞതു കേട്ടു.തലവരി കൊടുക്കുന്നവനും വാങ്ങുന്നവനും വെളിയില്‍ മിണ്ടില്ല.പിന്നെ സര്‍ക്കാര്‍ കച്ചവടം എങ്ങനെ തടയും.NRI സീറ്റിന്റെ കാര്യത്തില്‍ ഇവിടെ ഉന്നയിക്കപ്പെട്ട വാദങ്ങള്‍ ശരിയല്ല.5 ഇരട്ടി ഫീസ് ബാധകം ആകുന്നത് സ്പെഷ്യല്‍ കോട്ടായില്‍ മാത്രമാണ്.അല്ലാതെ ഏത് NRIയുടെ കുട്ടി ചെന്നാലും 5 ഇരട്ടി കൊടുക്കേണ്ടി വരില്ല.ഉദ:പിന്നോക്കകാരനാ‍യ വിദേശ മലയാളിയുടെ കുട്ടിക്ക് ഗവണ്മെന്റ് ഫീസില്‍ പ0നം നടത്താം.പിന്നെ 5 ഇരട്ടി കൊടുക്കാന്‍ പറ്റുന്നവര്‍ ഹാര്‍വര്‍ഡിലോ മറ്റോ പോകില്ലെ എന്ന ചോദ്യം ന്യായം

 2. കൈക്കൂലി വാങ്ങരുത്, കൊടുക്കരുത്, കുറ്റകരമാണ്. എത്രയോ പാവപ്പെട്ടവര്‍ പലതരം സര്‍ക്കാര്‍ സേവനങ്ങളിലും പിന്തള്ളപ്പെടുന്നു.
  സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്, കുറ്റകരാമാണ്. എത്രയോ പെണ്‍പിള്ളേര്‍ കണ്ണീരു കുടക്കുന്നു.
  എന്നാല്‍ കേരളസമൂഹം ഈ നിയമങ്ങളെ എങ്ങിനെ കാണുന്നു എന്നുള്ളത് എല്ലാവര്‍ക്കും അറിയാം, ഈ നിയമങ്ങള്‍ തങ്ങള്‍ക്കു വേണ്ടിയല്ലെന്ന രീതിയാലാണ് എല്ലാവരും ജീവിക്കുന്നതും, തങ്ങളുടേതായ അലിഖിതനിയമങ്ങള്‍ നടപ്പാക്കുന്നതും. മാനേജുമെന്റുകള്‍ക്കിഷ്ടമുള്ളവരെ ചേര്‍ക്കാമെങ്കില്‍ പിന്നെ, അവര്‍ക്കിഷ്ടമുള്ളവര്‍ ഏറ്റവുമധികം കാശുകൊടുക്കുന്നവര്‍ തന്നെയാവില്ലെ (മേശയുടെ അടിയിലൂടെ കൊടുത്താലും കാശു കാശു തന്നെയല്ലേ).

 3. “ഇല്ലാത്തവരെ അല്പമെങ്കിലും ഉള്ളവരാക്കുന്നതെങ്ങിനെ എന്നു ചിന്തിക്കാനോ അതിനു വേണ്ടി പ്രവര്‍ത്തിക്കാനോ ആര്‍ക്കും ഇവിടെ സമയമില്ല, അങ്ങിനെയൊരു ചിന്തയുമില്ല. ”

  ഇല്ലാത്തവരെ (പഠിയ്ക്കാന്‍ കാശില്ലാത്തവരെ) സഹായിയ്ക്കലല്ലേ അവരെയും,കുടുംബത്തെയും, വരും തലമുറയേയും ഉള്ളവരാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം?.. അത് കുറെയൊക്കെ ഈ ഗവര്‍മെന്റിന്റെ നയം ലക്ഷ്യമിടുന്നുമുണ്ട്.

  “5 ഇരട്ടി കൊടുക്കാന്‍ പറ്റുന്നവര്‍ ഹാര്‍വര്‍ഡിലോ മറ്റോ പോകില്ലെ എന്ന ചോദ്യം ന്യായം“

  ഹാവാര്‍ഡില്‍ പ്രവേശനം കിട്ടാന്‍ നമ്മുടെ സ്വാശ്രയ കോളെജുകള്‍ പോലെ, കാശു വീശിയെറിയാനുണ്ടായാല്‍ മാത്രം പോര.. മെറിറ്റ് റ്റെസ്റ്റ് ചെയ്യാനുള്ള പല കടമ്പകള്‍ കടക്കേണ്ടതുണ്ട്..

 4. “ഇല്ലാത്തവരെ പഠിയ്ക്കാന്‍ സഹായിയ്ക്കലല്ലേ“ എന്ന് വായിയ്ക്കാന്‍ അപേക്ഷ .. 🙂 typo!

 5. വേണ്ടെന്നാണ് സ്വാശ്രയക്കാരുടെ മനസ്സിലിരിപ്പ്. ഗവര്‍മെന്റിന്റെ പൊതു പ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ നിന്നും വേണം (ലിസ്റ്റില്‍ എവിടെയെങ്കിലും വന്നാല്‍ മതി) പേമെന്റ് സീറ്റില്‍ ആളെ എടുക്കാന്‍ എന്ന നിയമത്തിലെ വ്യവസ്ഥയെ തള്ളി ഓരോ കോളേജും സ്വയം പരീക്ഷ നടത്തുകയേ ഉള്ളൂ എന്ന് സ്വാശ്രയക്കാര്‍ കടുമ്പിടിത്തം പിടിയ്ക്കുന്നതെന്തിന്?.

  ഗവര്‍മെന്റ് പരീക്ഷ വഴി അറ്റ്ലീസ്റ്റ് ബേസിക് ക്വാളിഫിക്കേഷന്‍ എങ്കിലും ഉറപ്പ് വരുത്തുമല്ലൊ.

 6. ഗവണ്മെന്റ് പരീക്ഷയിലും എത്രമാത്രം കാര്യമുണ്ടെന്ന് അറിയില്ല. കട്ട്-ഓഫ് ഉണ്ടോ എന്നൊരു സംശയം. അവസാന റാങ്കുകാരനും ലിസ്റ്റില്‍ കടന്നുകൂടും എന്ന് പണ്ടേതോ പത്രവാര്‍ത്തയില്‍ വായിച്ചതായി ഓര്‍മ്മ. അങ്ങിനെയെങ്കില്‍ ഗവണ്മെന്റ് പരീക്ഷയുടെ ലിസ്റ്റില്‍ കടന്നു കൂടി എന്നുള്ളതും കണ്ണില്‍ പൊടിയിടലാവുമെന്ന് തോന്നുന്നു.

  ദീര്‍ഘവീക്ഷണമുള്ള ഒരു വിദ്യാഭ്യാസ നയം നമ്മുടെ നാട്ടിലില്ല. ഡോക്‍ടര്‍മാ‍രേയും എഞ്ചിനീയര്‍‌മാരേയും മാത്രമല്ല നാടിന്നാവശ്യം എന്നു തോന്നുന്നു. ആ ദിശയിലുള്ള ചിന്ത വല്ലതും ഉണ്ടോ ആവോ സര്‍ക്കാരിന്.

 7. ഗവര്‍മെന്റ് പരീക്ഷയ്ക്ക് പോരായ്മകളുണ്ടായേക്കാമെങ്കിലും , ഓരോ മാനേജ്മെന്റും സ്വയം നടത്തുന്ന (നടത്തും എന്ന് പറയുന്ന) പ്രവേശന പരീക്ഷയേക്കാളും എന്തുകൊണ്ടും ക്രെഡിബിള്‍ ആവില്ലേ?.. (സൂപ്പി റാങ്ക് ലിസ്റ്റ് തിരുത്താന്‍ പറഞെന്ന വിവാദം മറക്കുന്നില്ല). പുതിയ നിയമത്തില്‍ സ്വാശ്രയക്കാര്‍ ഏറ്റവും അധികം എതിര്‍ക്കുന്ന ഒരു ഭാഗമാണ് ഇത് എന്ന് കൂടി ഓര്‍ക്കുക. 🙂

  എല്ലാരേയും ഡോക്‍ടര്‍മാരും എങ്ചിനീയറും ആക്കാനുള്ള ഈ ഓട്ടം ഒരു സാമൂഹിക പ്രശ്നം തന്നെ.. പക്ഷേ ഈ നിയമം സ്വാശ്രയ പ്രവേശനത്തെപറ്റി മാത്രം ഉള്ളതല്ലെ വക്കാരി? ..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )