കുട്ടിക്കുരങ്ങന്മാരെക്കൊണ്ടു് ചുടുചോറു വാരിക്കുകയാണോ കമ്മ്യൂണിസ്റ്റ് നേതൃത്വം? ഭരണവും അധികാരവും കൈയിലുള്ളപ്പോള്‍, ഫലപ്രദമായ നിയമനിര്‍മ്മാണത്തിലൂടെ സ്വാശ്രയകോളേജുകളെ നിലയ്ക്കു നിര്‍ത്താമെന്നിരിക്കെ കുട്ടിക്കുരങ്ങന്മാരെക്കൊണ്ടു് കല്ലേറു നടത്തിയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നോ? നിയമാനുസൃതമല്ലാതെ ഏതു കോളേജുകള്‍ പ്രവര്‍ത്തിച്ചാലും നടപടിയെടുക്കാവുന്ന സര്‍ക്കാരിനു് അതിനുള്ള ത്രാണിയില്ലെന്നു് കരുതിയിട്ടാണോ കുട്ടിരാഷ്ട്രീയക്കാര്‍ നിയമം കൈയിലെടുക്കുന്നതു്?

ഏതായാലും ഞാന്‍ മുമ്പെഴുതിയതു പോലെ ഇതു റൌഡിസത്തിന്റെ ലക്ഷണമാണു്. അണികളുടെ മനസ്സില്‍ വിരോധം വളര്‍ത്തിയെടുത്തു്, മുന്നില്‍ കാണുന്നതെല്ലാം തച്ചു തകര്‍ക്കുന്ന റൌഡിസ്വഭാവം.

കോളേജുകളെ കേരളത്തില്‍ നിന്നടിച്ചോടിച്ചു് ചാണകവെള്ളം തളിച്ചാല്‍, കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തോടു് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും എസ് എഫ് ഐ ചെയ്യുന്നതു്. അതിര്‍ത്തി കടന്നാല്‍, കേരളം വിട്ടാല്‍ ഈ പുലികളെല്ലാം എങ്ങിനെ എലികളാവുന്നുവെന്നതു് ആര്‍ക്കുമറിയില്ല.

വിദ്യാര്‍ത്ഥികളേ, നിങ്ങളിവിടെ പതിനായിരങ്ങള്‍ കൊടുത്തു് പഠിക്കാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ല. നിങ്ങള്‍ക്കു് വേണമെങ്കില്‍ തമിഴ്നാട്ടിലോ ബാംഗ്ലൂരോ മണിപ്പാലിലോ പോയി ലക്ഷങ്ങള്‍ കൊടുത്തുപഠിക്കാം.

എന്താടോ നന്നാവാത്തേ?

Advertisements

11 thoughts on “കുട്ടിക്കുരങ്ങന്മാരുടെ റൌഡിസം

 1. എസ്.എഫ്.ഐ. ഇന്നലെ പ്രസ്താവന ഇറക്കിയത്, പ്രൈവറ്റ് കോളേജുകളില്‍ ഒരു വര്‍ഷം അടഞ്ഞ് കിടന്നാലും ഒരു കുഴപ്പവും ഇല്ലെന്നാണ്. വിദ്യാഭ്യാസത്തിന്റെ വില അറിയാത്ത കാടന്മാരാണല്ലോ ഇന്ന് വിദ്യാര്‍ത്ഥിസംഘടനകളില്‍ എന്ന് ഒരു നടുക്കത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.

 2. വിദ്യാഭ്യാസ കച്ചവടക്കാരെ ഒരു പരിധിവരെയെങ്കിലും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന ഒരു നിയമ നിര്‍മ്മാണമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്‌. പൈസയുള്ളവനുമാത്രം പഠിച്ച പാസകാന്‍ തക്കവണ്ണം തയാറാക്കിയിട്ടുള്ള എട്രന്‍സ്‌ പരീക്ഷെയെ തോട്ടില്ല, അവസാന നിമിഷം കൂടുതല്‍ ആനുകൂല്യങള്‍ സ്വാശ്രയ കച്ചവടക്കാര്‍ക്ക്‌ അനുവദിക്കുകയും ചെയ്തഉ. എന്നിട്ടും ഇതൊന്നും പോര എന്നു പറഞ് പ്രാധാനമത്രി,സോണിയാ ദേഹങളെ വരെ ക്കാണാന്‍ പോകുകയും, കോടതിയില്‍ ഞങള്‍ പ്രവേശനം നടത്തി കഴിഞിരിക്കുന്നു (ഏതടിസ്ഥാനത്തില്‍?) എന്നു വാദിച്ചാ മതത്തിന്റേയും ജാതിയുടേയും പേരില്‍ കച്ചവടം നടത്താന്‍ ഇറങി പുറപെട്ടവരുടെ ധാര്‍ഷ്ട്യത്തിനു നേരെയുള്ള ഒരു ചെറിയ താക്കിത്ഉ മാത്രമാണിത്‌.

  കലേഷേ, എങനെയാണ് “നന്നാവുക” എന്നൊന്നു പറഞു തരുമോ?
  ശ്രീജിത്തേ, “കഴിവുള്ള പാവപെട്ടവരെ പുറത്തിരുത്തി പൈസയുടെ പിന്‍ബലത്തില്‍ മാത്രം പഠിക്കാന്‍ ഇറങി പുറപെട്ടിട്ടുള്ളവര്‍ ഒരു വര്‍ഷം പഠിച്ചില്ലെങിലും ഒന്നുമില്ല” എന്നുകൂടീ പറ്ഞിട്ടുണ്‍ദ്‌ എസ് എഫ്‌ ഐ.

 3. എനിക്ക് ചില കോണ്‍‌സ്പിരസി തിയറിയൊക്കെയാണ് തോന്നുന്നത്. ശരിയാവില്ലായിരിക്കും. ഇനി ഇത് എസ്.എഫ്.ഐയുടെ മനഃപൂര്‍വ്വമുള്ള പരിപാടിയാണോ? ഒന്നുകില്‍ കോടതി വിധിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍, അല്ലെങ്കില്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി ഒരു വികാരം ഉണ്ടാക്കിയെടുക്കാന്‍. എന്തായാലും നല്ലൊരു ശതമാനം ജനവിഭാഗങ്ങളും എതിരായിരിക്കുന്ന സ്ഥിതിക്ക് ഇത്തരത്തിലൊരു അക്രമപരിപാടി മാനേജ്‌മെന്റിനും അനുകൂലമായെന്ന് തോന്നുന്നു. നാലോ നാല്‍‌പതോ ബസ്സ് പോയാലും അവര്‍ക്കൊന്നുമില്ല. കേരളകൌമുദി പ്രകാരം ഇരുനൂറു കോടി രൂപയോളമാണ് അവരുടെ ലാഭം. അപ്പോള്‍ പിന്നെ എസ്.എഫ്.ഐ ചിലവില്‍ ഒരു സിമ്പതി. ഇനി അത് അറിഞ്ഞുകൊണ്ടുതന്നെയാണോ ഈ അക്രമം എന്നാണ് അറിയേണ്ടത്. കാരണം കണ്ണില്‍ പൊടിയിടുക, വഴിതെറ്റിക്കുക, ശ്രദ്ധ തിരിക്കുക എന്നീ കലകളില്‍ ഇവര്‍ക്കൊക്കെ നല്ല പ്രാവീണ്യമുണ്ട്.

  ചിലപ്പോള്‍ അങ്ങിനെയൊന്നുമല്ലായിരിക്കും!

 4. SFI വലിയ പ്രകടനം നടത്തിയ തിരുവനന്ത പുരം സിറ്റിയില്‍ ഒരു പ്രശ്നവുമുണ്ടായില്ല. ഇതിന്‌ മുമ്പുണ്ടായിട്ടുള്ള സമരത്തോട്‌ ചേര്‍ന്നുള്ള വയലന്‍സുകള്‍ പോലെ അല്ലാതെ, ഇത്തവണ എല്ലാ സ്ഥലത്തും 5-6 പേര്‍ ഉള്ള സംഘങ്ങളാണ്‌ കോളേജ്‌ ബസുകള്‍ എറിഞ്ഞു തകര്‍ത്തത്‌. ഇങ്ങനെ ഒരു പ്ലാന്‍ഡ്‌ ആക്രമണം നടത്തിയാല്‍ അത്‌ മേനേജ്മെന്റുകളെയാണ്‌ സഹായിയ്ക്കുക എന്ന് അറിയാത്തവരാണ്‌ SFI എന്ന് വിശ്വസിയ്ക്കാന്‍ പ്രയാസം.

  തുളസി പറഞ്ഞപോലെ , എസ്‌.എഫ്‌.ഐ. പറഞ്ഞത്‌ “കാശുമാത്രം മാനദന്‍ഡമാക്കി ഇപ്പൊള്‍ മാനേജ്മെന്റുകള്‍ പ്രവേശിപ്പിച്ച കുട്ടികളുടെ ഒരു വര്‍ഷം പോയാലും കുഴപ്പമില്ല എന്നാണ്‌”

  ഇതിനോട്‌ ചേര്‍ത്ത്‌ വായിയ്ക്കേണ്ട ഒരു ന്യൂസ്‌(ഇന്നലെ ദീപികയില്‍ ഉണ്ടായിരുന്നു. ഇന്ന് കാണാനില്ല)… കഴിഞ്ഞ വര്‍ഷം 100 ശതമാനം സീറ്റിലും മാനേജ്‌മന്റ്‌ ക്വോട്ടയില്‍ പ്രവേശനം നടത്തിയ, അതായത്‌ ഇപ്പോഴത്തെ കോടതി നിലപാടനുസരിച്ച്‌ 50% മെറിറ്റില്‍(കൂടിയ ഫീ വാങ്ങി) നിന്നും പ്രവേശനം കൊടുക്കാന്‍ പോലും വിസമ്മതിച്ച, 7 കോളേജുകളുടെ അംഗീകാരം കോഴിക്കോട്‌ യൂണിവേര്‍സിറ്റി എടുത്ത്‌ കളഞ്ഞു ,ഇന്നലെ.

  മാനേജ്മെന്റുകളെ തോന്നിയപടി വിട്ടാല്‍ എങ്ങനെ ഇരിയ്ക്കുമെന്നതിന്‌ നല്ല സാമ്പിള്‍ അല്ലെ ഇത്‌?

 5. എന്തിനാ ഒരു വര്‍ഷമാക്കിയത്‌. അതേ ലോജിക്ക്‌ വച്ച്‌ രണ്ടെന്നോ അഞ്ചെന്നോ അല്ലെങ്കില്‍ അങ്ങനെ ആരും ഇനി പഠിക്കുകയേ വേണ്ട എന്ന്‌ ചങ്കുറപ്പോടെ പറയാഞ്ഞതെന്തേ SFI?

 6. സിബു, “സമരം തുടര്‍ന്നാല്‍ കോളേജുകള്‍ ഒരു വര്‍ഷത്തേക്ക്‌ അടച്ചിടും” എന്ന മാനേജ്‌മെന്റുകളുടെ ഭീക്ഷണിക്ക്‌ മറുപടിയായാണ് എസ് എഫ് ഐ അങനെ പറഞത്‌ .

 7. (പേരിനെങ്കിലും) ജനാധിപത്യമെങ്കില്‍, അതിന്റെ ചട്ടവട്ടങ്ങളെ മാനിച്ചേ മതിയാകൂ. തെരുവിലിറങ്ങാനുള്ള പ്രവണത ശരിയല്ല്ല. ഇത് മാറാത്തിടത്തോളം കേരളം നന്നാവുകയില്ല.

  ഇത്തരം കടുപ്പമേറിയ പ്രശ്നങ്ങളില്‍, ഭരിക്കുന്നവന്റെ സൌകര്യം മാത്രമല്ല, കോടതികളെന്തു പറയുന്നു, കേന്ദ്ര സര്‍ക്കാരിന്റെ നിയമം എന്തു പറയുന്നു എന്നതെല്ലാം നോക്കേണ്ടിയിരിക്കുന്നു.

  അതിനിടെ പന്തവും പിടിച്ച് കല്ലും വാരി പാവം വിദ്യാര്‍ത്ഥികളെ നിരത്തിലേക്ക് പറഞ്ഞു വിട്ട ആ വൃത്തികെട്ട രാഷ്ട്രീയ അടവുണ്ടല്ലോ, അതാണ് നശിക്കേണ്ടത്. ആഹ്വാനം ചെയ്ത്, അക്രമത്തിന് രേഖാചിത്രവും വരച്ചിറങ്ങിയ ഇവരുടെ പതിവു ശൈലി ഇതു തന്നെ.

  മണ്ഡല്‍ കമ്മീഷന്റെ കാലത്ത് ആത്മഹത്യ ചെയ്ത കുട്ടി – എന്തു ഫലം? ആര്‍ക്കു പോയി? അവന്റെ മാതാപിതാക്കള്‍ക്ക് പോയി. ആരെന്തു നേടി? ആവോ?

  അന്യ സംസ്ഥാന ലോബിയെ സഹായിക്കുകയാണ് ഇത്തരം നീക്കങ്ങള്‍ ചെയ്യുന്നത്. ചൂടു ചോറ് വാരിക്കുന്നവര്‍ അറിയാതെയാണോ എന്ന് ശങ്കിച്ച് പോവുക സ്വാഭാവികം. നാം കാണുന്ന രാഷ്ട്രീയമല്ലല്ലോ യഥാര്‍ത്ഥ്യം.

  ഇടതു പാര്‍ട്ടികള്‍ ഒരിക്കലും പുരോഗമന വാദികളല്ല, അവര്‍ വളര്‍ത്തുന്ന ഏക വ്യവസായം ചാരായവും വാറ്റലുമാണ് — ഈ ക്ലീഷേ സത്യമെന്ന് തന്നെ ഈ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.

  ന്യൂനപക്ഷങ്ങള്‍ ഭയക്കേണ്ടത് കാവിയെ മാത്രമെന്ന ധാരണ തിരുത്തപ്പെടുകയാണ്. ചുവപ്പിനേയും ഭയക്കേണ്ടിയിരിക്കുന്നു..

  മാര്‍പാപ്പയേക്കാള്‍ വലിയ മെത്രാന്‍ കളിക്കാനിറങ്ങിയ കുട്ടിക്കുരങ്ങന്മാരുണ്ടാകുന്നത് എന്ന് നിലയ്ക്കും?

 8. ആരോഗ്യം കച്ചവടവസ്തുവായിരിക്കുന്നതു് കേരളത്തിലെ ഒരു പുരോഗമനാശയക്കാരനേയും ചൊടിപ്പിക്കാത്തതെന്തേ? മനുഷ്യന്റെ ജീവന്‍ വച്ചു വിലപേശുന്ന കഴുത്തറപ്പന്‍ രീതിയേക്കാളും മോശമായിട്ടാണോ വിദ്യാഭ്യാസം കച്ചവടം ചെയ്യുന്നതു്. ഇന്നു് മൂന്നു് വയസ്സായ കുഞ്ഞിനു വരെ വിദ്യാഭ്യാസം കൊടുക്കാന്‍ പണംചെലവാക്കുന്ന മലയാളി സമൂഹം നിസ്സംഗതയോടെ നോക്കിനിക്കുകയാണു്. വിദ്യാഭ്യാസ കച്ചവടത്തെ മലയാളമണ്ണിന്റെ കാതലായ പ്രശ്നമാക്കി മാറ്റാന്‍ ഈ കാലഘട്ടത്തില്‍ സാദ്ധ്യമല്ല.
  ആയുഷ്ക്കാലവിദ്യാഭ്യാസം സൌജന്യമാക്കാന്‍ ഒരു കാലത്തും ഒരു സര്‍ക്കാരിനും സാദ്ധ്യമല്ല. അതിനു് ജപ്പാനിലെ പോലെ താഴോട്ടു വളരുന്ന ജനസംഖ്യാനിരക്കു വേണം. സൌദിയിലെ പോലെ അധികം ചെലവില്ലാതെ സര്‍ക്കാരില്‍ പണം കുന്നുകൂടണം. അങ്ങിനെയൊന്നും വിദ്യാഭ്യാസം സൌജന്യമായി നല്‍കാന്‍ ഭരണകൂടത്തിനു കഴിയാത്ത രാജ്യത്തു്, ആ ജോലി ചെയ്യാന്‍ അതില്‍ മിടുക്കുള്ളവരെ തന്നെ ഏല്പിക്കണം. ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം നിശ്ചയിക്കാന്‍ ഏതു രാജ്യത്തും ഭരണകൂടത്തിനു് അധികാരമുണ്ടു്. ആ അധികാരം പ്രയോഗിക്കാന്‍ ഭരണകൂടവും തയ്യാറാകണം. പ്രതിഫലം വാങ്ങി വിദ്യാഭ്യാസം കൊടുക്കുമ്പോള്‍ കൊടുക്കുന്ന സാധനത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ട ചുമതല ഭരണകൂടത്തിനാണു്, അതില്‍ തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരെ പിടിച്ചകത്തിടേണ്ട ചുമതല നല്ലവണ്ണം നിര്‍വ്വഹിക്കേണ്ടതിനു പകരം നിങ്ങളങ്ങനെ കച്ചവടം ചെയ്യുന്നതൊന്നു കാണട്ടേയെന്നു പറഞ്ഞു വെല്ലുവിളിക്കുന്ന ഭരണപാപ്പരത്തമാണു്, വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക പ്രതികരണമെന്ന പേരില്‍ sfi എസ് എഫ് ഐ അവതരിപ്പിച്ചത്.
  ഒരു വശത്തു് എത്ര കൊടുത്താലും പഠിക്കാന്‍ തയ്യാറെന്നും പറഞ്ഞു് പണക്കാര്‍. മറുവശത്തു് ഞങ്ങളുടെ കൈയില്‍ പണമില്ല, ഞങ്ങള്‍ക്കു് പതിനായിരങ്ങള്‍ ചിലവാക്കി പഠിക്കാന്‍ കഴിവില്ല എന്നു വിലപിക്കുന്ന ദരിദ്രര്‍. യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മിലൊരേറ്റുമുട്ടലിവിടെ നടക്കുന്നുണ്ടോ. രണ്ടു കൂട്ടരുടേയും പേരില്‍ വേറെ ചിലര്‍ നാടകമാടുകയല്ലേ ചെയ്യുന്നതു്?

 9. http://www.deepika.com/Archives/mainnews.asp?newsdate=07/25/2006

  ഇന്നത്തെ ദീപിക മുഖ്യ വാര്‍ത്ത. ഒരു പക്ഷേ, ആദ്യമായി എസ്‌.എഫ്‌.ഈ സമരം തെറ്റായെന്നു പറയാനുള്ള ആര്‍ജ്ജവം ഒരു സി.പി.എം. മുഖ്യമന്ത്രി കാണിച്ചിരിക്കുന്നു.

  കെവി പറയുന്നത്‌ ഒരു typical മുതലാളിത്ത ഭരണകൂടത്തിനു ചേര്‍ന്നതാവാം. വിദ്യാഭ്യാസം മുഴുവന്‍ ഫ്രീ ആയോ മുഴുവന്‍ പെയ്ഡ്‌ ആയോ നടത്താന്‍ പറ്റാത്ത ഒരു സാഹചര്യം ആണ്‌ നമ്മുടെ നാട്ടില്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌, മുതല്‍ മുടക്കുന്നതില്‍ നിന്ന് ഗവ: പടിപടിയായി പിന്തിരിയേണ്ടതും ഒരു മുതലാളിത്ത നയത്തിന്റെ ഭാഗം തന്നെ. ഇവിടെ, മുഴുവനായി പ്രൈവറ്റൈസ്‌ ചെയ്യുന്നതിന്‌ മുന്‍പുള്ള കുറെകാലം, അല്‍പ്പം ലാഭത്തില്‍ കുറവ്‌ വരുത്തുന്നതിന്‌ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക്‌ സമ്മതിച്ചാല്‍ എന്താണ്‌ കുഴപ്പം?

  കിരണ്‍ തോമസിന്റെ ബ്ലോഗില്‍ (http://kiranthompil.blogspot.com/2006/07/blog-post_115381055476329622.html ഉള്ള മാധ്യമം ലിങ്ക്‌ കൂടി നോക്കുക. കുട്ടിക്കുരങ്ങനെക്കൊണ്ട്‌ മുതലാളി ചുടുചോറ്‌ വാരിപ്പിക്കുന്നതാണോ അതോ നിനക്കും മുതലാളിക്കും കഴിക്കാന്‍ ഈ ചുടുചോറ്‌ മാത്രമേ ഉള്ളു, വേണമെങ്കില്‍ തിന്നിട്ടു പോ എന്ന് ഹോട്ടലുകാരന്‍ ധാര്‍ഷ്ട്യം കാണിക്കുന്നതാണോ ഇത്‌? അക്രമങ്ങളും അടിയും ക്ഷണിച്ചു വരുത്തുന്ന തരത്തിലാണ്‌ സ്വകാര്യ മാനേജ്‌മെന്റുകളുടെ തലതൊട്ടപ്പന്‍മാര്‍ പെരുമാറുന്നത്‌.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w