ചൈനയില്‍ ഗൂഗിള്‍ സ്വയം നല്ലകുട്ടിയായി നടക്കുന്നു. ജനവികാരങ്ങള്‍ അടിച്ചമര്‍ത്തി ഭരിയ്ക്കുന്ന ചൈനാസര്‍ക്കാരിന്റെ സെന്‍സര്‍ നിയമങ്ങള്‍ വൃത്തിയായി അനുസരിക്കുന്ന ഒരു അച്ചടക്കമുള്ള നല്ലകുട്ടി. എന്തിനു വേണ്ടി എന്നാര്‍ക്കും സംശയമുണ്ടാവില്ലല്ലോ?

വന്‍മതിലിനുള്ളിലേയ്ക്കു കടത്തിവിടാതെ പുറത്തുനിര്‍ത്തിയിരിയ്ക്കുന്ന സ്വാതന്ത്ര്യത്തിന്റെ കാറ്റു് ഗൂഗിളത്തിന്റെ കൊച്ചുസെര്‍ച്ചുജാലകത്തിലൂടെ അകത്തേയ്ക്കു ചോര്‍ന്നു വരാതെ തടയുന്നതില്‍ ചൈനാസര്‍ക്കാര്‍ വിജയിച്ചിരിയ്ക്കുന്നു. ഗൂഗിളം മാത്രമല്ല, ടെക്നോരതി, യാഹൂ തുടങ്ങി പലതും ഈ പട്ടികയില്‍ പെടും. ചില അറബിരാജ്യങ്ങള്‍ ചെയ്യുന്നതിനു തുല്ല്യമോ, അതോ അവരെയും കടത്തിവെട്ടിയോ?

യാഹൂ, ഗൂഗിളത്തിനെയും കടത്തിവെട്ടി. ഒരു സ്വാതന്ത്ര്യപ്രവര്‍ത്തകനെ ജയിലിലടയ്ക്കാന്‍ യാഹൂ തെളിവുകള്‍ നല്‍കി ചൈനന്‍ സര്‍ക്കാരിനെ സഹായിച്ചു. എന്തു തെളിവുകള്‍? അയാളയച്ച മെയിലുകളും അറ്റാച്ചുമെന്റുകളും എല്ലാം യാഹൂ ചൈനാ സര്‍ക്കാരിനു കൈമാറി.
ഈ വിവരം കിട്ടിയിടത്തു നിന്നും നിങ്ങള്‍ക്കു കൂടുതല്‍ വായിയ്ക്കാം.

Advertisements

One thought on “പണത്തിനു മീതെ ഗൂഗിളും പറക്കില്ല

  1. കഷ്ടം തന്നെ. ചൈന എന്ന വമ്പന്‍ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയിട്ടാകും അവര്‍ ചൈനീസ് സര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നത്!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )