ഒന്നുകില്‍ കമ്മ്യൂണിസം നടപ്പാക്കണം, അല്ലെങ്കില്‍ മുതലാളിത്തം നടപ്പാക്കണം. ഇതു രണ്ടിനും തയ്യാറാവാതെ ജനങ്ങളെ പറ്റിക്കുന്ന ‘പുല്ലുകൂട്ടിലെ പട്ടി’യായി കാലം കഴിയ്ക്കുകയാണു് കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍. വിപ്ലവം നടത്താനോ, കമ്മ്യൂണിസം കൊണ്ടുവരാനോ ഉള്ള കെല്പ് ഒട്ടുമില്ലതാനും, എന്നാല്‍ മൂലധനമിറക്കി കച്ചവടം ചെയ്തു ജീവിക്കാനൊട്ടു ജനങ്ങളെ സമ്മതിക്കുകയും ഇല്ല.

ബൂര്‍ഷ്വാ, മുതലാളിത്തം, കുത്തകമുതലാളിത്തം, ആഗോളകുത്തകമുതലാളിത്തം എന്നൊക്കെ ലേബലൊട്ടിച്ചു, ജീവിതമാര്‍ഗ്ഗവും വരുമാനവും ഉണ്ടാക്കുന്ന ഏതു സ്ഥാപനത്തേയും അണികളുടെ മനസ്സില്‍ വര്‍ഗ്ഗശത്രുവായി ചിത്രീകരിക്കും. തരം കിട്ടിയാല്‍ ചാടിവീണു് ആക്രമിക്കാന്‍ സന്നദ്ധമാണു് ഓരോ അണിയുടേയും മനസ്സു്. ഒരു സമരം നടത്തുകയാണെങ്കില്‍​ കൈയില്‍ കിട്ടുന്ന ബസും കാറുമെല്ലാം തകര്‍ത്തു കത്തിക്കുകയെന്നതു് വര്‍ഗ്ഗശത്രുവിനോടു ചെയ്യുന്ന അവസാനിക്കാത്ത യുദ്ധത്തിലെ ഒരിനം മാത്രം.

ഗവണ്‍മെന്റു് സ്ഥാവരജംഗമങ്ങള്‍ നശിപ്പിക്കുന്നതിലെ വര്‍ഗ്ഗപരമായ നിലപാടു് മനസ്സിലാക്കണമെങ്കില്‍ വേറൊരു കാര്യം ആദ്യം പഠിക്കണം. റൌഡികളുടെ മനഃശാസ്ത്രം. ഗവണ്‍മെന്റു് വസ്തുവകകള്‍ പൊതുജനങ്ങളുടെ മുതലാണെന്ന അറിവും ഓര്‍മ്മയും ഇല്ലാതല്ല, അടിതുടങ്ങിയാല്‍ പിന്നെ കണ്ണുകാണില്ല. പിന്നെ പ്രത്യയശാസ്ത്രങ്ങളില്ല, അടവുനയങ്ങളില്ല, അടിമാത്രം, കത്തിക്കല്‍ മാത്രം. റൌഡികളുടെ മനഃശാസ്ത്രം എന്ന മനഃശാസ്ത്രശാഖയിലെ ഏറ്റവും പ്രധാന തിയറി ഇതാണു്, ‘വെട്ടാന്‍ വരുന്ന പോത്തിനോടു വേദമോതിയിട്ടു കാര്യമില്ല’. അതുതന്നെയാണു് ഇവിടെയും പ്രസക്തം. പിന്നെ ഞാനൊരു കമ്മ്യൂണിസ്റ്റു വിരോധിയാണെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഞാനൊരു കോണ്‍ഗ്രസ് വിരോധികൂടിയാണു്, പിന്നെ കോണ്‍ഗ്രസിനെപ്പറ്റി ഒന്നും പറയാഞ്ഞതെന്തേന്നു ചോദിച്ചാല്‍, അവരു നല്ലവരായതു കൊണ്ടാണോ? പോക്കറ്റടിക്കാരേ പറ്റി കുറ്റം പറയുമ്പോള്‍, തീവെട്ടിക്കൊള്ളക്കാരേ പറ്റി എന്തു പറയാന്‍?

Advertisements

6 thoughts on “പുല്ലൂട്ടിലെ നായ

 1. 🙂

  പാരഗ്രാഫൊന്നു നേരേ ചൊവ്വേ തിരിച്ചുകൂടേ കെവിനേ? ബൂര്‍ഷ്വാ, ഗവണ്മെന്റ് സ്ഥാവരജംഗമങ്ങള്‍, പിന്നെ എന്നു തുടങ്ങുന്ന വാക്യങ്ങള്‍ പുതിയ ഖണ്ഡികയാക്കാം എന്നാണെന്റെ അഭിപ്രായം.

  അവസാനത്തെ വാക്യം വളരെ ഇഷ്ടപ്പെട്ടു.

 2. 🙂 കലക്കീ കെവിന്‍‌ജീ.
  എലഷന്റെ അന്നെഴുതിയതുകൊണ്ട് …
  “മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ഞാന്‍ വോട്ടുചെയ്യുമായിരുന്നെങ്കില്‍ ആര്‍ക്കു ചെയ്യുമായിരുന്നു” എന്നുകൂടി എഴുതാമായിരുന്നു.

 3. ഒരു ഇന്ത്യാക്കാരന്റെ ഏറ്റവും വലിയ ധര്‍മ്മസങ്കടം ഏതു കള്ളനു വോട്ടുചെയ്യണം എന്നുള്ളതാണു്!

 4. ദൈവവും ചെകുത്താന്മാരും കൂടി ഒരുമിച്ച് സഹായിച്ചതുകൊണ്ട്,
  നമ്മളെപ്പോലെയുള്ള ജിപ്സികള്‍‌‍ക്കൊന്നും അങ്ങനെ ‘ആര്‍ക്കു വോട്ടുചെയ്യേണ്ടിവരുമോ ആവോ’ എന്നൊരു ധര്‍മ്മസങ്കടം വേണ്ടല്ലോ!

 5. ഒരു സംശയം.

  തിരഞ്ഞെടുപ്പില്‍ ആരും വോട്ട് ചെയ്തില്ല എങ്കില്‍ (പൂജ്യം വോട്ട് — നടക്കില്ല, എങ്കിലും തീയററ്റിക്കലി പോസിബിള്‍ അല്ലേ?) എന്തു സംഭവിക്കും?

  അല്ലെങ്കില്‍, ഒരേ സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട് ഏറെപ്രാവശ്യം എണ്ണിയ ശേഷവും സമമാണെന്നു വന്നാലോ?

 6. കെവി, സംഭവങ്ങളൊക്കെ ശരിതന്നെ. പക്ഷേ, കോണ്‍ഗ്രസ്സ് മന്ത്രി സഭ ഇനി വരുന്ന അഞ്ച് വര്‍ഷം കേരളം ഭരിക്കുമോ? ഈ കമ്യൂണിസ്റ്റുകാര് തന്നെയല്ലേ ഭരിക്കുക? പൊതുജനം എങ്ങനെയാ ചിന്തിക്കുന്നത്? എന്തുകൊണ്ട് ഒരു മുന്നണി മാത്രം വരുന്നില്ല – ബംഗാ‍ളിലെപോലെ? പ്രതിപക്ഷത്തിരിക്കുന്ന ആരായാലും സ്ഥാവരവും ജംഗമവും ഒക്കെ എറിഞ്ഞു പൊട്ടിക്കും. അടുത്ത ഇലക്ഷന്‍ വരുമ്പോള്‍ പൊതുജനം ഈ എറിഞ്ഞു പൊട്ടിച്ച ടീമുകള്‍ക്ക് വോട്ട് ചെയ്ത് അവന്മാരെ അധികാരത്തിലേറ്റും – അപ്പം മറ്റവന്മാര്‍ തെരുവിലിറങ്ങി എറിഞ്ഞു പൊട്ടിക്കും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w