കല്ലുകെട്ടിയ മതില്‍, ഗേറ്റൊന്നും ഇല്ല. ഒരു പൊളിവിലൂടെ അകത്തു കടക്കാം. ഒന്നുകൂടി ഓര്‍ത്തുനോക്കി, അതൊരു തീവണ്ടിയാപ്പീസു തന്നെയായിരുന്നോ? തീവണ്ടികളോ പാളങ്ങള്‍ തന്നെയോ കണ്ടതായി ഓര്‍ക്കുന്നില്ല. പക്ഷേ തീവണ്ടി പിടിക്കാനായിരുന്നല്ലോ, അവിടേയ്ക്കു കാറോടിച്ചു പാഞ്ഞുചെന്നതു്.അവിടെ ചെന്നപ്പോ കേട്ടതോ, ഇനി അടുത്ത മാസമേ തീവണ്ടിയുള്ളത്രേ. എവിടേയ്ക്കു പോകാനാണു്, ഒരോര്‍മ്മയും കിട്ടുന്നില്ല. ഒരു മാസം കഴിഞ്ഞിട്ടു വരുന്ന വണ്ടി, അതെവിടേയ്ക്കുള്ളതായിരിക്കും? അങ്ങിനെയൊരു വണ്ടിയും അങ്ങിനെയൊരു ലക്ഷ്യവും ഇതുവരെ കേട്ടിട്ടുകൂടിയില്ല. പക്ഷേ അവിടെ കാത്തുകിടന്നുവല്ലോ, എത്രദിവസം, അറിയില്ല. എവിടേയും പോകാതെ, അവിടെ, ആ ചെത്തിതേയ്ക്കാത്ത പ്രാകൃതത്വം തോന്നിപ്പിയ്ക്കുന്ന ചെങ്കല്‍മതിലിനുള്ളില്‍, കാറു നിര്‍ത്താതെ, അതെ ഇപ്പോഴത്ഭുതം തോന്നുന്നു, എഞ്ചിന്‍ നിര്‍ത്താതെ അതിനകത്തിരിയ്ക്കുകയായിരുന്നു.

എന്നിട്ടു തീവണ്ടി വന്നോ? ആര്‍ക്കറിയാം, അപ്പോഴേയ്ക്കും നേരം വെളുത്തെന്നു തോന്നുന്നു.

ഇതെങ്ങിനെ അവളോടു പറയും? അവളെന്നും ഉറക്കത്തില്‍ കിടന്നു പിച്ചും പേയും പറയുമ്പോള്‍, കാലത്തെണീറ്റുടന്‍ രാത്രികണ്ട സ്വപ്നത്തെക്കുറിച്ചു പറയുമ്പോള്‍ പുച്ഛമായിരുന്നു. അനാവശ്യചിന്തകള്‍ കുറേകൂടുന്നുണ്ടു് അല്ലാതെ വേറൊന്നുമല്ല എന്നെല്ലാം. പിന്നെപിന്നെ സ്വപ്നങ്ങളില്‍ നിന്നേല്ക്കുന്ന മുറിവുകള്‍ അവള്‍ പുറത്തുകാട്ടാതായി.

അതുപോലെയല്ലല്ലോ, ഇതാദ്യമായിട്ടാണല്ലോ, ഒരു സ്വപ്നം, അതും വിചിത്രമായതു്. അവള്‍ പറയാറുള്ള സ്വപ്നകഥകളും വിചിത്രമായിരുന്നില്ലേ.

ഇതെങ്ങിനെ അവളോടു പറയും? സ്വപ്നം കണ്ടുവെന്നു പറകയോ, മോശമാവില്ലേ.

ഒരു കാര്യം ചെയ്യാം, ബ്ലോഗാം, അവള്‍ ചിലപ്പോള്‍ വായിയ്ക്കയുണ്ടാവില്ല. എന്നാലും എന്നെങ്കിലും ആരെങ്കിലും ഈ സ്വപ്നത്തെക്കുറിച്ചു പറഞ്ഞേക്കും….

തീര്‍ച്ചയായും………………

Advertisements

5 thoughts on “അനാവശ്യചിന്തകള്‍

  1. സ്വപ്നം… ദുഃസ്വപ്നം…

    അതിലൊന്നും ഒരര്‍ത്ഥവുമില്ലേന്ന് ചോദിച്ചാല്‍…

    ഉണ്ട്.

    അതെന്താന്നു ചോദിച്ചാല്‍ പറയാന്‍ ഞാനില്ല…

    കാരണം ഒരു ദുഃസ്വപ്നത്തില്‍ നിന്നുണര്‍ന്നില്ല ഇനിയും…

    അതിവിടെ എഴുതിയാല്‍ വേദനിക്കുന്ന മനസ്സുകള്‍ ഉണ്ട്…

    അതുകൊണ്ട് വേണ്ട…

    സ്വപ്നങ്ങള്‍ കാണരുതേന്ന് പ്രാര്‍ത്ഥിച്ച് ഉറങ്ങാന്‍ തുടങ്ങി ഞാന്‍…

    കഥ നന്നായി കെവീ 🙂

  2. എന്നും നല്ല സ്വപ്നങ്ങള്‍ മാത്രം കാണണേ!

    നല്ലതോ മോശമോ എന്നറിയാത്ത സ്വപ്നങ്ങള്‍ക്ക് നല്ല അര്‍ത്ഥങ്ങള്‍ മാത്രം കണ്ടെത്തണേ!

    അതെല്ലാം സത്യമായും വരേണമേ!

    ഉറങ്ങിയെണീറ്റു വരുമ്പോള്‍‍ കൂടെ ഒരുപിടി നല്ല സ്വപ്നങ്ങള്‍ കൂടി മനസ്സില്‍ കരുതണേ!

    ഉറങ്ങാന്‍ പോലും വിധിയില്ലാത്ത ഞങ്ങള്‍ ഇവിടെ കാത്തിരിക്കും….

  3. എപ്പോഴോ വരുന്ന ഒരു രാത്രിവണ്ടിയും പ്രതീക്ഷിച്ച്‌ പേരറിയത്ത ഏതോ ഒരു സ്‌റ്റേഷനില്‍ ഏകനായിരിക്കുന്ന ഞാന്‍.. പലപ്പോഴും എന്റെ സ്വപ്നങ്ങളിലും കടന്നു വന്നിട്ടുണ്ട്‌ ഇങ്ങനെയൊരു രംഗം… ഒരു പക്ഷേ എന്റെ മാത്രമല്ല മറ്റു പലരുടേയും… ഈ കാത്തിരിപ്പിന്റെ അര്‍ത്ഥം എന്താകാം?.. അറിയില്ല…

    വളരെ നന്നായിരിക്കുന്നു…

  4. ഞാനും ഈയിടെ ഇതിനു സമാനമായൊരു സ്വപ്നം കണ്ടു. ചേട്ടനോട് പറഞ്ഞപ്പം എന്നെ കളിയാക്കി – “നിനക്ക് കുറവില്ലേടാ”ന്നും പറഞ്ഞ്!

    നന്നായിട്ടുണ്ട് കെവി!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )