എല്ലാരും ഓണം അടിച്ചു പൊളിച്ചൂ, അല്ലേ? ഇവിടേം ചെറുതായി അടിപൊളിയാക്കി. വ്യാഴാഴ്ച ഓഫീസിൽ ഉച്ചവരെയേ ഇരുന്നുള്ളൂ, വൈകുന്നേരത്തേയ്ക്കു മുതലാളി അവധി തന്നു. കിട്ടിയ നേരം കൊണ്ടു്, എല്ലാരേം കണ്ടു് ഓണാശംസ പറയാന്നു കരുത്യേങ്കിലും എല്ലാരടേം അടുത്തെത്താൻ പറ്റീല. ബാക്കിള്ളോരുക്കു് ഒരു ബിലേറ്റഡു്.

ഇവിടെ ഞങ്ങളു്, കൂട്ടുകാരെല്ലാരും കൂടി ഒരു സദ്യവച്ചു, അഞ്ചെട്ടുതരം കറീം ഒരു പായസോം ഉണ്ടാക്കി, (ദേവേട്ടനു നന്ദി), ഇലയിൽ വിളമ്പികഴിച്ചു. പിന്നെ രാവുവെളുക്കും വരെ ചീട്ടുകളിയും മറ്റുമായി നേരം പോയതറിഞ്ഞില്ല. ഇപ്പോ ഉറക്കം കൺകളിൽ ഊഞ്ഞാലു കെട്ടുന്നു.

14 thoughts on “അടിച്ചു പൊളിച്ചോ?

  1. ഭാഗ്യവാൻ! 🙂
    എനിക്ക് അന്ന് വൈകിട്ട് യാതൊരു കാര്യവും ഇല്ലാതെ ബോസ്സിന്റെ തെറിയും കേട്ടു!
    ആരോടോ ഉള്ള ദേഷ്യം മൂപ്പർ എന്നോടാ തീർത്തത്!

  2. ഇവിടെ വന്നപ്പോൾ എന്തേലും പറയാൻ ഉണ്ടോ എന്ന ചോദ്യം കണ്ടു. ഉണ്ട് ഒരു പരാതി പറയാൻ ഉണ്ട്. എല്ലാരുടേം ബ്ലോഗുകളിൽ ഓടി നടന്ന് ഓണാശംസ പറയുന്നത് കണ്ടു. എനിക്കെന്താ ഒരു ഓണാശംസ കിട്ടിയാൽ അതു ഞാൻ വേറെ ആർക്കേലും കൊടുക്കുമോ. മോശമായിപ്പോയി :((

  3. പറയാനുണ്ടേ….

    ഞാൻ ഒരു പുതുമുഖമാണേ..
    താങ്കളുടെ ബ്ലോഗിൽ ഇപ്പൊ സ്ഥിരമായി കയറി ഇറങ്ങാറുണ്ട്‌.. അപ്പൊ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ മോശമല്ലേ…

    ഞാനും എന്റെ സുഹൃത്തുക്കളും കൂടി ചെറിയ ഒരു ഓണ സദ്യ ഉണ്ടാക്കി.. മെയിൻ ഐറ്റം – കൈതച്ചക്ക പച്ചടി..!!(rediff ന്‌ നന്ദി–)

    അപ്പൊ കെവിനേ…. വീണ്ടും കാണാം..

    ഇതു പോലെ പലരുടേം ബ്ലോഗിൽ കയരി ആശംസകളും നന്ദിയും അർപ്പിക്കാനുണ്ട്‌.. അല്ലെങ്കിൽ ആരും എന്നെ തിരിഞ്ഞു നോക്കൂല്ലാ…

  4. എന്തു ചെയ്യാനാ സൂ, കിട്ടിയ കുറച്ചു സമയം കൊണ്ടു് എല്ലാരടേം അടുത്തെത്താനായില്ല. മൊതലാളി വിചാരിച്ചതിനേക്കാളും നേരത്തേ എത്തിയനാലാണു് ഇങ്ങനെ പറ്റിപോയതു്.

    പുല്ലൂരാനേ, എന്താ ഒരു പെശകുപിടിച്ച ലിങ്കാണല്ലോ കൊടുത്തിരിയ്ക്കണേ!

Leave a reply to chacko മറുപടി റദ്ദാക്കുക