എന്തൊരു ബോറാ ജീവിതം. മടുത്തെടോ ജീവിതം. ഇങ്ങനെ പോണൂന്നല്ലാണ്ടു്, ഒരു രസോമില്ല. ജീവിതത്തിനൊരു സൌന്ദര്യമൊക്കെയുണ്ടായിരുന്ന സമയങ്ങൾ ഇപ്പോ ഓർമ്മ പോലൂമില്ല. എത്രയോ നാളായിട്ടിങ്ങനെ ബോറടിച്ചു ജീവിയ്ക്കാണെന്നാ തോന്നണേ. ബോറടിയ്ക്കുമ്പോ തിരിച്ചടിയ്ക്കണംന്നു് കലാഭവൻ മണിയാ പറഞ്ഞതു്. ആരെ അടിയ്ക്കാനാ, തന്നെതാന്നെ അടിയ്ക്കണം, വേറേയാരേയെങ്കിലും അടിച്ചാ പിന്നെ ബോറടി അവരു മാറ്റിത്തരും. എന്തെങ്കിലും പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നെങ്കി ഒരു രസമൊക്കെയുണ്ടായിരുന്നു. ജീവിതത്തിൽ ഇടയ്ക്കിടയ്ക്കു് പ്രശ്നങ്ങളും പ്രതിസന്ധികളും വേണം. എന്നാലേ, സുപ്രധാനതീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങൾ വീണുകിട്ടൂ. ഇതു ഉറക്കം തൂങ്ങുന്ന മൂങ്ങയെ പോലെ ജീവിയ്ക്കാ. ഒരു വെല്ലുവിളികളുമില്ലാതെ.

Advertisements

19 thoughts on “ഒരു രസോം ഇല്ല്യ

 1. പ്രതിസന്ധികളും പ്രശ്നങ്ങളും ചോദിച്ചു വാങ്ങാതിരിക്കാം നമുക്ക്. ഈ, യാത്രയിൽ ഓരോന്നും ഓരോ തിരിവുകളിൽ ചുരമാന്തി ഇരിപ്പുണ്ട്. ചിലതൊക്കെ ചോദിച്ചു വാങ്ങിയവനായതുകൊണ്ട് എനിക്കു ഇത്രേങ്കിലും മൊഴിയാൻ പറ്റും.

 2. കുമാറേട്ടൻ പറയുന്നതു ശരിയാണു കെവിൻ‌കുട്ടാ…
  എനിക്കും ചിലപ്പോഴൊക്കെ ഇങ്ങനെ അബദ്ധചിന്തകൾ തോന്നാറുണ്ടായിരുന്നു…
  പിന്നെ മറവിൽ തിരിവും കഴിഞ്ഞു ചെല്ലുമ്പോളായിരിക്കും അതുവരെ കരുതിവെച്ച ത്വരണശക്തി മുഴുവൻ ചോർത്തിയെടുക്കാൻ വേണ്ടി ഭീമൻ കുഴികൾ പെട്ടെന്നു മുന്നിലെത്തിപ്പെടുക….
  പിന്നെപ്പിന്നെ ഇപ്പോഴൊക്കെ ആധിയാണ്- ഈയിടെയായി ഇതെന്തിനായാവോ ജീവിതം ഇങ്ങനെ ഇത്രയും സുഗമമായി ഒഴുകുന്നതെന്ന്! ഏതു വമ്പൻ കുഴികളാണ്‌ ഈ പഴഞ്ചൻ സമയരഥത്തെ കാത്തിരിക്കുന്നതെന്ന്‌….

 3. ഡാ‍, കെവിൻ പൊട്ടൻ ശങ്കൂ,
  ഒരു പ്രശ്നോം ഇല്ലാത്ത ജീവിതം ആണെന്നുറപ്പുണ്ടെങ്കിൽ നമുക്ക് ജീവിതങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറാം. ഞാൻ ഇവിടെ പ്രശ്നങ്ങൾ കൊണ്ട് പൊറുതി മുട്ടിയിരിക്ക്യാ. കാലനാണെങ്കിൽ എന്നെ പേടിച്ച് വിസ പോലും തരുന്നില്ല. അല്ല.. നിങ്ങളെയൊക്കെ അങ്ങനെ സ്വൈര്യമായി ഇരിക്കാൻ വിട്ട് പോകാൻ എനിക്കും കുറച്ച് വിഷമം ഉണ്ട്. ഇത്തിരി കുശുമ്പ്….
  പിന്നെ …എനിക്കിപ്പോ ഇവിടെ ഒരു പാട്ടു പാടണം. ഇഷ്ടായില്ലെങ്കിൽ മായ്ച്ചുകളഞ്ഞേക്ക്. ഒരു പ്രശ്നം വന്നൂന്ന് കരുതിയാമതി. ക്ഷണിച്ചുവരുത്തിയതല്ലേ. അനുഭവിക്ക്.

  എന്റെ ജന്മം നീയെടുത്തൂ…
  നിന്റെ ജന്മം ഞാൻ എടുത്തൂ‍…
  ……………..
  കൈകളിന്ന് തൊട്ടിലാക്കി പാടിടാം ഞാൻ ആരാരോ…

  നീയെനിക്ക് മോനായി…
  നീയെനിക്ക് മോളായി….

 4. മനുഷ്യവംശത്തെ ഇത്രത്തോളമെത്തിച്ചതു്, പ്രതിസന്ധികളുമായി പോരടിച്ചു നേടിയ ആത്മവിശ്വാസമല്ലേ? സോഫയിൽ കിടന്നു ടിവിസീരിയലും കണ്ടിരുന്നാലെങ്ങിനെ ജീവിതപ്രശ്നങ്ങളെ നേരിടാനുള്ള കരുത്തുകിട്ടും. അത്തരം മടിപിടിച്ച നമ്മുടെ ജീവിതശൈലിയല്ലേ നമ്മളെ അധീരരും അശക്തരുമാക്കിതീർക്കുന്നതു്?

 5. ഇവിടെ മഴയുമില്ല, ഒരു പാട്ടുമില്ല, പാട്ടുകേൾക്കാനുള്ള സമയം പോലുമില്ല. പിന്നെയാ സിനിമ കാണാൻ. ഒരു വെള്ളിയാഴ്ചയാണെങ്കി പൊള്ളീട്ടു പുറത്തോട്ടിറങ്ങാനായിട്ടു വേണ്ടേ.

 6. “if u don’t interfere in politics politics will interefere in ur life” thats wat lelin said abt politics…do u want to make a difference?
  Thers are lots of issues burning around you…get involved….if you think “somthing wrong’….make a noice abt it….

  this is a song abt the colors abt life by a pakistani singer ali noor….if you want to listen I will send teh song…

  Dhol ki taal pe gaa re
  Tar-e-dil choom ke gaa re
  Apnaa har dard chupaa ke
  Nach aur sub ko nachaa re

  Mukh pay ghunghat daalaaay
  Nainaa dou mat walaaay
  Aaj koi chalaa hai saj ke, piyaa nagarya re

  Yeh bandhan natay, saraay, toor ke manwa re
  Ho manwa re (x2)

  Ho manwa re, na tarpaa re
  Agan dil ki na sulgaa re
  Na bharka re, na chalka re, yeh naina re
  Ho manwa re

  Rait ka mehal banaya
  Haath tere kuch na aaya
  Chot meri dil ke ujree
  Aas ka diya bujhaya
  Bhichre yaadein de ke
  Piyaar sub se le ke
  Aaj koi chalaa hai saj ke, piyaa nagarya re
  Yeh bandhan natay, saraay, toor ke manwa re
  Ho manwa re (x2)

  Medaa sohnaa sadaa jeeway
  Kise shedaa na ghum theeway

 7. പിന്നെ പ്രശാന്തു്, വേഡു്പ്രസ്സു് ഞാൻ മൊത്തം മലയാളത്തിലാക്കിയൊന്നുമില്ല. ഈ തീമിന്റെ തൊലിയൊന്നു മലയാളീകരിച്ചൂന്നു മാത്രം, അതും മുഴുവനായും ചെയ്തില്ല. ഇതു ചെയ്യാൻ എളുപ്പാണു്. തീമിന്റെ ഫയലുകൾ മുഴുവൻ തുറന്നു്, അതിൽ ഉള്ള കോമായ്ക്കുള്ളിൽ കിടക്കുന്ന വാക്കുകളെല്ലാം വിവർത്തനം ചെയ്താൽ മതി.

 8. തുളസീ, എനിയ്ക്കു ഹിന്ദി തോടാ തോടാ നഹി മാലൂം. അതുകൊണ്ടു് കഷ്ടപ്പെട്ടെഴുതിയതു എനിയ്ക്കു വായിയ്ക്കാനൊക്കാത്തതിൽ പരിഭവം. പിന്നെ ചുമ്മാ കിടന്നൊച്ചപ്പാടുണ്ടാക്കുന്നതിലെനിയ്ക്കു യാതോരു ഇഷ്ടോല്ല്യ. എന്തെങ്കിലും നടക്കുന്ന കാര്യമുണ്ടോ, ഞാൻ റെഡി. നിശബ്ദമായിട്ടാണെങ്കിലും, ആരും അറിയാതെയാണെങ്കിലും! വെള്ളിവെളിച്ചത്തിൽ നിന്നു മിനുങ്ങുന്നതിന്റെ സുഖം എനിയ്ക്കു പിടിയ്ക്കില്ല.

 9. കെവിൻ അല്ലെങ്കിലും ആളൊരു ദുഷ്ടനാ, സ്വന്തമായി വേർഡ്പ്രസ്സിന്റെ തോലുരിച്ചതിനു പകരമായി ഉബുണ്ടുവിന്റെ റൊസെറ്റയിൽ ചെന്ന് അവിടെ ട്രാൻസ്ലേഷൻ പൂർണ്ണമാക്കിയിരുന്നെങ്കിൽ അടുത്തുവരുന്ന വേർഡ്പ്രസ്സ് റിലീസ് എങ്കിലും നമുക്ക് മലയാളം ലഭിക്കുമായിരുന്നല്ലോ. ഇവിടെ ചെന്ന് അല്പം മിനക്കെടൂ എന്റെ കെവിനേ: https://launchpad.net/products/wordpress/+series/1.5/+pots/wordpress-1.5
  ടിയാന്റെ സ്പാം ബ്ലോക്കർ എന്റെ ഈ കമന്റ് ബ്ലോക്കുവനുള്ള സകല ചാൻസുമുണ്ട് 🙂

 10. ഞാനവിടെ കെടന്നു കെണഞ്ഞു പിടിച്ചാലും അതു തീരണമെങ്കി ഒരു ഒന്നൊന്നരക്കൊല്ലമെങ്കിലും പിടിയ്ക്കും. എന്നാലും ഞാൻ കുറേ ചെയ്തിട്ടുണ്ടു്. 7% നിന്നു ഞാനതു 15% മുകളിൽ വരെയെത്തിച്ചു. പെരി പേരും വച്ചു പോയിരിയ്ക്കല്ലേ, തിരിഞ്ഞു നോക്കാണ്ടു്. ഒന്നുഷാറാവിഷ്ടോ.

 11. ഓണമായിട്ട് ആ അടിച്ച ബോറിന്റെ ബാക്കി വല്ലോം ഇരിപ്പുണ്ടോ കെവീ? കാണില്ലെന്ന് കരുതുന്നു!
  സിജി ഇന്ന് എന്തൊക്കെയാ ഉണ്ടാക്കുന്നത്?
  രണ്ടാൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w