ആ, എനിയ്ക്കറിയില്ല. അവരെന്തൊക്കെയാ കാട്ടിക്കൂട്ടണേന്നു്. ചില്ലിനെതിരായി ആരെങ്കിലും ശക്തിയായി വാദിയ്ക്കാതെ ഇങ്ങിനെ സംഭവിയ്ക്കാൻ തരമില്ല. എന്തെങ്കിലും ഗുണകരമായ മാറ്റത്തിനായിരിയ്ക്കുംന്നൊള്ള ആശയേ ഉള്ളൂ. മറ്റു വിവരമൊന്നും എനിയ്ക്കില്ല.

Advertisements

11 thoughts on “എനിയ്ക്കറിയില്ല!!!!

 1. വാദിച്ചത് രചന അക്ഷരവേദിയെന്ന് കണ്ടു ഇൻഡിക് ലിസ്റ്റിൽ; പക്ഷെ പ്രസ്തുത വാദങ്ങൾ ഏതെല്ലാമാണെന്ന് ഒരു സൂചനയുമില്ല. അല്ല, ഈ യൂണികോഡ് ഫോറത്തിന് കാര്യകാരണങ്ങളൊന്നും വിശദീകരിക്കുന്ന പതിവില്ലേ? “i feel totally lost in indic list” എന്തൊരു ലോകം 😐

 2. കെവി, രാജ്‌,
  നമ്മുക്ക്‌ വാദിക്കാൻ പറ്റില്ലേ?
  എന്താ ചെയ്യുക?
  മാറ്റം ഗുണകരമായിരിക്കുമോ?
  രചന അക്ഷരവേദിക്കാർക്കെങ്ങിനെ യുണീകോഡിനെ convince ചെയ്യാൻ പറ്റി?

 3. ഇൻഡിക് ലിസ്റ്റിൽ നിന്നുള്ള ഒരു മെയിലിനുവേണ്ടിയുള്ള എന്റെ “തലപുകച്ചുള്ള” ഇരുപ്പ് വേൾഡ് കപ്പ് സീസണിൽ‌പ്പോലും ഉണ്ടായിട്ടില്ല 🙂

  കെവിനേ,
  അതിശയകരമായി തോന്നുന്നത് ഇൻഡിക് ഗ്രൂപ്പിൽ ഡിസ്കഷനൊന്നും കൂടാതെ രചന അക്ഷരവേദിക്ക് ചില്ലുകളെ നിരാകരിക്കുവാൻ കഴിഞ്ഞതെങ്ങിനെയെന്നതിലാണ്. virama model & subjoined model എന്നൊരു ആർട്ടിക്കിൾ സിബുവിന്റെ ബ്ലോഗിൽ കാണുവാനാകും (indic list -ൽ പ്രത്യക്ഷപ്പെട്ടതാണിത്) അത് വായിച്ച് റിലേറ്റ് ചെയ്യുവാൻ ശ്രമിക്കുകയാണ് ഞാനിപ്പോൾ; അതൊട്ടും മനസ്സിലാവുന്നുമില്ല. “തോട്ടി മാത്രമുണ്ടായാൽ ആനയെ വാങ്ങുവാൻ കഴിയില്ലെന്ന് ഇപ്പോൾ മനസ്സിലായി.”

 4. ചില്ലുകൾക്കെതിരെ ജിൻയുക്കാർ പണ്ടേ മുതൽ വാദിയ്ക്കുന്നതാ. പിന്നെ ചില്ലുകൾക്കു സ്വന്തം കോഡുകൊടുക്കാൻ ഒരുപാടു വലിയ ന്യായങ്ങളൊന്നുമില്ല. കോഡുണ്ടെങ്കിൽ കുറച്ചുകാര്യങ്ങൾക്കു് എളുപ്പമുണ്ടെന്നുള്ള വാദത്തിന്റെ പുറത്താണു് യൂണീക്കോഡു വീണതു്. പക്ഷേ രചനയുടെ വാദങ്ങളെ ഖണ്ഡിയ്ക്കാനായില്ല എന്നാണറിയുന്നതു്. ചില്ലുകൾ സ്വതന്ത്രമായുള്ള അക്ഷരങ്ങളല്ല എന്നതു സത്യം. ആ സത്യം പരിപൂർണ്ണമായി അംഗീകരിച്ചാൽ ചില്ലുകൾക്കു കോഡു കൊടുക്കാൻ പാടില്ല.

  പിന്നെന്താ എന്നാണു് ചോദ്യം? അതെ, പിന്നെന്തു്?

  ഉത്തരം: അതു വരും, വഴിയേ അറിയാം. വിവരമുള്ളവർ സംസാരിയ്ക്കുന്നേടത്തു പൂച്ചയ്ക്കെന്തു കാര്യംന്നു് ചോദിയ്ക്കും പോലെ, എനിയ്ക്കെന്തു കാര്യം? ഞാനിടയ്ക്കെല്ലാം ചുമ്മാ മ്യാവൂ, മ്യാവൂ ന്നു് കരയുംന്നല്ലാണ്ടു് സത്യത്തിൽ ………………..

 5. മോനേ രാജാ,
  ഇൻഡിക്ക ലിസ്റ്റിൽ പടപടാന്നു ഡിസ്ക്കഷൻ നടന്ന ചില സമയങ്ങളുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞിട്ടാ, ഇങ്ങളു് വന്നു് കേറീതു്. ഇങ്ങളു് വന്നോടൂടി ആരും മിണ്ടാണ്ടായി. പിന്നെ രചനയ്ക്കു ചില്ലിനെ എതിർക്കാൻ ഡിസ്ക്കഷനൊന്നും വേണ്ട. ഒരു പ്രൊപോസൽ അങ്ങടു അയച്ചു കൊടുത്താൽ മതി, ആർക്കു് ? utc യ്ക്കു്. അവർക്കു് ബോധിച്ചതോണ്ടു് അവരതു സ്വീകരിച്ചു. ചില്ലിനു പ്രത്യേകം കോഡു വേണംന്നു് വാദിയ്ക്കാനുള്ള ന്യായങ്ങളെക്കാളും വലിയ ന്യായങ്ങൾ, ചില്ലിനു പ്രത്യേകം കോഡുകൊടുത്താൽ ഉണ്ടാകുന്ന കുഴപ്പങ്ങളായി ചൂണ്ടിക്കാട്ടിയിരിയ്ക്കാം.

 6. അവന് എന്നും അവൻ എന്നും എഴുതുന്നതിലെ പാകപ്പിഴകൾ ഒഴിവാക്കുവാനുള്ള വഴികളും രചന കണ്ടുപിടിക്കുമെന്ന് പ്രത്യാശിക്കാം അല്ലേ?

 7. കെവിനേ,
  മിണ്ടാണ്ടിരുന്നിട്ടൊന്നും കാര്യമില്ല. ആരോടാ വാദിക്കേണ്ടത് എന്നുവെച്ചാൽ ഇങ്ങോട്ട് പറ. എനിക്കങ്ങനെ ദേഷ്യം വന്നിരിക്ക്യാ. ഞാൻ ഇപ്പോ ഏതു ഭാഷയിൽ വേണേലും വാദിക്കാൻ തയ്യാറാ. 😦

 8. സൂ,വാദിയ്ക്കണതൊക്കെ കൊള്ളാം, പക്ഷേ അടിയുണ്ടാക്കരുതു്. സത്യം പറയാലോ, എനിയ്ക്കടികൊള്ളാനേ, തീരെ ഇഷ്ടല്ല്യ.

 9. രചനയുടെ വാദങ്ങൾ http://www.unicode.org/~emuller/iwg/p28/index.html -ൽ http://www.unicode.org/~emuller/iwg/p28/05210-malayalam.pdf എന്ന ഡോക്കുമെന്റായി ഇട്ടുകണ്ടല്ലോ. വായിച്ചിട്ട് വളരെയൊന്നും മനസിലായില്ല. അറിവില്ലായ്മ തന്നെ കാരണം. 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )