പൂന്തേനരുവീ,
പൊന്മുടിപുഴയുടെ അനുജത്തീ,
നമുക്കൊരേ പ്രായം,
നമുക്കൊരേ മോഹം,
നമുക്കൊരേ ദാഹം.

ഒരു താഴ്വരയിൽ ജനിച്ചൂ,
നമ്മൾ
ഒരു പൂന്തണലിൽ വളർന്നൂ
പൂനിലാവലക്കിയ, പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു
നമ്മൾ
പൂക്കളിറുത്തു നടന്നു

ഓർമ്മകൾ മരിയ്ക്കുമോ, ഓളങ്ങൾ നിലയ്ക്കുമോ

ആഹാ, ആഹാ, ഓഹോ, ഓഹോ

പൂന്തേനരുവീ……
………………………
…………………….ദാഹം.

മടിയിൽ പളുങ്കു കിലുങ്ങീ, നീല-
മിഴികളിൽ കനവു തിളങ്ങീ
കാമിനി മണിമാറിൽ പുളകങ്ങളുണർത്തുന്ന
കഥകൾ പറഞ്ഞു മയങ്ങി, നമ്മൾ
കവിതകൾ പാടി മയങ്ങി

ഓർമ്മകൾ മരിയ്ക്കുമോ, ഓളങ്ങൾ നിലയ്ക്കുമോ

പൂന്തേനരുവീ……
………………….
…………………..ദാഹം.

പൂന്തേനരുവീ………….

രചന:
സംഗീതം:
ആലാപനം:

Advertisements

10 thoughts on “പൂന്തേനരുവീ………….

 1. ഓർമ്മകൾ നമ്മൾ മർക്കുമ്പോ കൂടെ മരിക്കും. ഓളങ്ങൾ വല്ല തടയും വെച്ചുകൊടുത്താൽ നിലയ്ക്കും. ഇത്രേം അറിയില്ലേ കെവിനേ 😉

 2. കെവി പറയുന്നത് ഈ പാട്ടിന്റെ വിവരങ്ങൾ അറിയില്ല എന്നാണോ?
  വെണ്ണയുണ്ടെങ്കിൽ നറുനെയ്യ്
  വേറിട്ടുകരുതണോ കെവീ.
  ഇന്റർനെറ്റിൽ തന്നെ കിട്ടാത്ത ഇനം വിവരങ്ങളാണോ ഇവ?
  പക്ഷേ ഒരു തമാശയുള്ളത് പലയിടത്തും പലതരത്തിലാണ് വിവരങ്ങൾ എന്നതാണ്.
  http://www.musicindiaonline.com/l/20/s/director.709/
  Movie Name : Oru Penninte Katha (1971)
  Singer : Susheela P
  Music Director : Devarajan
  Lyrics : Sree Kumaran Thambi
  ഒരിടത്തു കണ്ടു ഇത് ഓ.എൻ.വി. എഴുതിയതാണെന്ന്. മറ്റൊരാൾ പറയുന്നു പാടിയത് മാധുരിയെന്ന് !!!

  ഈ പാട്ടിന്റെ ലിറിക്സ് വേണമെങ്കിൽ http://www.malayalamsongslyrics.com നോക്കുക.

 3. അല്ലെങ്കിലും എനിയ്ക്കു നെയ്യിനേക്കാളും പ്രിയം വെണ്ണ തന്നെ. പാട്ടു കേൾക്കുമ്പോളൊരിയ്ക്കലും പിന്നണിക്കാരെ അന്വേഷിയ്ക്കാറില്ല. ഇതിപ്പോ ഇവിടെ എഴുതിയിടാൻ തുടങ്ങിയപ്പോ തുടങ്ങിയ സൂക്കേടാ.
  സുനിലിന്റ പഴയ LP-കൾ ഇതു വരെ പൊടിതൂത്തെടുത്തു കിട്ടിയില്ലേ.

 4. സുനിലേ……………………
  ദാ ഇവിടെ കെവിൻ ചോദിക്കുകയാ താങ്കൾ ഇതുവരെ ആ LP-കൾ സർവീസിങ്ങിനു കൊടുത്തില്ലേന്ന്? അതോ അവ ബൽദിയ പിടിച്ചോണ്ടു പോയോ?
  (ഞാനൊന്നും പറഞ്ഞില്ലേ…)

 5. എനിക്കു തോന്നണതു വയലാറാണ് ഇതെഴുതിയതെന്നാണ്. ദേവരാജൻ സംഗീതം. അപ്പോൾ സാധാരണഗതിയിൽ മാധുരിയാവണം പാടിയത്. കാടൻ ഊഹങ്ങളാണ്ട്ടോ (wild guesses)…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w