അവർക്കിന്നുറങ്ങാനിടമില്ലാതായിരിയ്ക്കുന്നു. കിടപ്പാടം നഷ്ടപ്പെട്ടലയുന്ന ജനകോടികൾക്കിടയിലേയ്ക്കിതാ, ഒരു കുടുംബം കൂടി.

എന്തു ചെയ്യും? അവരെ നമുക്കിങ്ങോട്ടു വിളിയ്ക്കാം. ഇവിടെ ഉള്ള സ്ഥലത്തു, ഉള്ളതു കൊണ്ടോണം പോലെ നമ്മൾക്കു കഴിയാം. രണ്ടാളു കിടക്കുന്ന മുറിയിൽ കുറച്ചു ദിവസത്തേയ്ക്കു നാലാളു കിടന്നാലും വലിയ കുഴപ്പമൊന്നും വരാനില്ല.

എത്ര ദിവസത്തേയ്ക്കെന്നു കരുതീട്ടാ. എന്തായാലും ഇനി കറന്റു ശരിയായിട്ടു് അങ്ങോട്ടു പോകാന്നു കരുതണ്ട. പുതിയ റൂമെടുക്കാനാണെങ്കി, ആ പൈസയ്ക്കാ കറന്റു ബില്ലു കെട്ട്യാ മതിയായിരുന്നു.

എത്ര ദിവസത്തേയ്ക്കെങ്കിലുമാകട്ടെ. അതെല്ലാം പിന്നത്തെ കാര്യം, തല്ക്കാലം ചൂടേറ്റു കരിയാതെ തല ചായ്ക്കാൻ ഒരിടം മാത്രമാണവരുടെ പ്രശ്നം.

അപ്പോ അങ്ങനെയാവട്ടെ. അലയേണ്ടി വരുന്ന കാലത്തു നമ്മൾക്കും എന്നെങ്കിലും കയറിക്കിടക്കാനിതു പോലെ ആരെങ്കിലും വാതിൽ തുറന്നു തരാതിരിയ്ക്കില്ല.

Advertisements

29 thoughts on “കിടപ്പാടം

  1. കറന്റ് ബില്ല് അടയ്ക്കൻ, വാടക അടയ്ക്കൽ, ക്രെഡിറ്റ് കാർഡ് ബില്ല് അടയ്ക്കൽ – ഇവയൊന്നും ഇല്ലായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പഴും ആലോചിച്ചിട്ടുണ്ട്!

  2. ഇങ്ങനെയൊന്നും ആയാൽ ശരിയാവില്ല കേട്ടോ കെവിനേ… കുറച്ച് ഉത്തരവാദിത്തത്തിൽ ജീവിക്കാൻ പഠിച്ചാട്ടെ ഇനിയെങ്കിലും.

  3. അതു ശരി, അപ്പോ കിടക്കാനിടമില്ലാത്തവരുക്കു സ്ഥലം കൊടുക്കുന്നതാണോ ഉത്തരവാദിത്വമില്ലായ്ക? സു എന്താ എന്നെ ഇങ്ങിനെ കുറ്റപ്പെടുത്തുന്നതു്?

    ഇതിലു് ഞങ്ങളു് കഥാപാത്രങ്ങളല്ല. ഇതു കഥയുമല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )