ഇന്റർനെറ്റിലെ അതിവിശാലമായ മേച്ചിൽ പുറങ്ങളിൽ അലഞ്ഞു തിരിഞ്ഞും, അവിടവിടെ കാണുന്ന കൊച്ചു കൊച്ചു ബൂലോഗങ്ങളിൽ കയറിയിറങ്ങിയും, മേഘസന്ദേശങ്ങളയച്ചും വായിച്ചും ഇക്കാലമെന്റെ ഓഫീസു് സമയം ഞാൻ വകമാറ്റി ചെലവാക്കികൊണ്ടിരിയ്ക്കയാണു്.

ട്രേയും കവിഞ്ഞെന്റെ മേശപ്പുറത്തു കടലാസുകൂനയുയരുമ്പോൾ, മുതലാളിയുടെ ചോദ്യങ്ങൾക്കെന്നിലുത്തരം മുട്ടുമ്പോൾ, എന്തേ നിനക്കിത്തിരി ഉത്തരവാദിത്വത്തോടെ ജോലിയെടുത്താലെന്നു ഞാൻ സ്വയം ചോദിയ്ക്കയും, ജോലിയാദ്യം പിന്നെയുള്ളൂയെന്തും എന്നു ഞാൻ തീരുമാനിയ്ക്കയും സ്ഥിരമായി ചെയ്തു പോരുന്നു.

പക്ഷേ, മുതലാളി പുറത്തു കടക്കേണ്ട താമസം, എലിമൂക്കു നീട്ടി തീക്കുറുക്കനെ തോണ്ടി, മനോജിന്റെ ബൂലോഗച്ചുരുൾ നിവർത്തുന്നു. വരിയൊപ്പിച്ചിരുന്നെന്നെ മാടിവിളിയ്ക്കും കൂട്ടുകാരേ, ഞാനിതാ എത്തിപ്പോയു്.

Advertisements

6 thoughts on “സമയം

 1. കെവി, സേം പിച്ച്‌ ..സേം പിച്ച്‌..
  (same pinch എന്നും പറഞ്ഞ്‌ കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും നുള്ളില്ലേ?)

 2. കെവിനേ ശമ്പളം വാങ്ങാൻ ചെല്ലുമ്പോൽ മുതലാളിയും ഇന്റർനെറ്റിൽ തലയും പൂഴ്ത്തി ഇരിക്കുമേ. പറഞ്ഞില്ലാന്നു വേണ്ട. കലേഷും കൂടെ കേൾക്കാനാ പറഞ്ഞത്.

 3. ഇതൊരു ബുദ്ധിമുട്ടിക്കുന്ന സമസ്യയായി എന്റെയും മുന്നിൽ ഉണ്ട്. അതുകൊണ്ട് ഒറ്റയടിയ്ക്ക് ബാങ്കിൽ നിന്ന് ശമ്പളം എടുക്കാറില്ല. എങ്കിലും വലയ്ക്കകത്തിരുന്ന് പാട്ടുകേൾക്കുന്നവരുടെ പോലും മീഡിയാ പ്ലെയറുകൾ മറക്കാതെ റിമൂവ് ചെയ്യാനും മെസഞ്ജറുകൾ ബ്ലോക്ക് ചെയ്യാനും മറക്കുകയേയില്ല.

 4. സത്യം വിളിച്ചു പറയരുത് കെവിനേ, സ്വർണ്ണ പാത്രം കൊണ്ട് മൂടിവെയ്ക്കണം.
  ഇതുമായി നൂൽ‌ബന്ധമില്ലാത്ത ഒന്നു കൂടി പറയട്ടേ? ഇവിടെ വരുന്ന കമന്റുകൾ ഗൂഗിൾ ഗ്രൂപ്പിൽ വരണ്ടാ എന്നു വച്ചിട്ടാണോ? മാത്രമല്ല ഇവിടം വിസിറ്റിനു വരുമ്പോൾ അധികവും ഡാറ്റാബേസ് കണക്ഷൻ പ്രൊബ്ലം എന്ന സന്ദേശം വരുന്നു. പൽ‌പ്പോഴും സീസൺ ടിക്കറ്റ് എടുക്കണം ഇവിടെ വരാൻ (ന്ന് വച്ചാൽ രണ്ടുമൂന്നു പ്രാവശ്യം വന്നു നോക്കിയാൽ ഒരു വട്ടം കാണാം ന്നർഥം)

 5. കലേഷു്, സൂ, അനിൽ, ഏവൂ, സൂനിൽ, നന്ദി.
  കമന്റുകൾ എന്റെ പോലും ഈമെയിലിലേയ്ക്കു വരുന്നില്ലെന്നുള്ളതാണു് സത്യം. ഈ വേഡുപ്രസിനെ കൊണ്ടന്നു കുടിയിരുത്തിയതിൽ പിന്നെയാണീ പൊല്ലാപ്പു്. അതു ശരിയാക്കാനായി തപ്പിതിരയാനിതു വരെ സമയം കിട്ടീല, ഓർമ്മയും ഉണ്ടായില്ല. അതു ചെയ്യണം. പിന്മൊഴികൾ ഞാൻ ഇടയ്ക്കെല്ലാം ഓടിച്ചു നോക്കി പോകാറുണ്ടു്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w