പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ, പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ, പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ

കാലക്കടലിന്റെ അക്കരെയക്കരെ, മരണത്തിൻ മൂകമാം താഴ്‍വരയിൽ
കാലക്കടലിന്റെ അക്കരെയക്കരെ, മരണത്തിൻ മൂകമാം താഴ്‍വരയിൽ
കണ്ണുനീർകൊണ്ടു നനച്ചു വളർത്തിയ കല്ക്കണ്ടമാവിന്റെ കൊമ്പത്തു്,
കല്ക്കണ്ടമാവിന്റെ കൊമ്പത്തു്

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ, പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ

ആബാലതാരത്തിൻ നീല വെളിച്ചത്തിൽ
ആത്മാഭിനാഥനെ കാത്തിരുന്നു
ആബാലതാരത്തിൻ നീല വെളിച്ചത്തിൽ
ആത്മാഭിനാഥനെ കാത്തിരുന്നു

സമയത്തിൻ ചിറകടി കേൾക്കാതെ ഞാനെന്റെ
അകലത്തെ ദേവനെ കാത്തിരുന്നു
അകലത്തെ ദേവനെ കാത്തിരുന്നു.

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ, പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ

രചന: പി. ഭാസ്ക്കരൻ
സംഗീതം: എം. എസു്. ബാബുരാജു്
ആലാപനം: എസു്. ജാനകി

Advertisements

6 thoughts on “പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു

  1. വിട്ടഭാഗം പൂരിപ്പിക്കുന്ന പരിപാടി സ്ഥിരമാകാം എന്നുവച്ചിട്ടാണോ സഹോദര? എങ്കില്‍ ഒരു മിനുട്ട് ഞനെന്‍റെ പഴയ പാട്ടുകളുടെ LP കള്‍ പൊടിതൂര്‍ത്തെടുക്കട്ടെ.-സു-

  2. അനിൽ, നന്ദി.
    കലേഷു്, ചുമ്മാ ഇരുന്നപ്പോ പാട്ടു കേട്ടു. കേട്ടപ്പോ തോന്നി എഴുതിയെടുക്കണംന്നു്, പക്ഷേ അടിച്ചെടുത്തു. അപ്പോ തോന്നി ബ്ലോഗിക്കളയാംന്നു്. മ്ലാനമൂകനായി കുറേനേരമിരിയ്ക്കാൻ ഈ പാട്ടു തുണയായി.

  3. ആകാശതാരത്തിന്‍… എന്നും ആത്മാധിനാഥനെ എന്നുമാണു വേണ്ടതെന്നു തോന്നുന്നു.

    ഇത്‌ ഭാര്‍ഗ്ഗവീനിലയത്തിലേതാണ്‌. കണ്ടിരിക്കേണ്ട പടം. ഭാര്‍ഗവിയുടെ പ്രേതം പാടുന്ന പാട്ടാണ്‌. ദുഃഖിയ്ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കു വേണമെങ്കില്‍ ജീവിച്ചിരിക്കുന്ന ഭാര്‍ഗ്ഗവി പാടുന്ന ഒരു പതിപ്പും ഉണ്ട്‌: “പൊട്ടാത്ത പൊന്നിന്‍ കിനാവുകള്‍ കൊണ്ട്‌…” എന്നു തുടങ്ങുന്നത്‌.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )