തീപ്പെട്ടിക്കൊള്ളികളിട്ടു കൊടുത്താൽ കത്തിയെരിയുന്ന ചൂടു്. കണ്ണുതുറക്കാനാകാത്തത്ര കഠിനമായ വെളിച്ചം വെയിലിനു്. ഞാൻ ചുറ്റും നോക്കുമ്പോൾ, നോക്കെത്താ ദൂരത്തോളം തരിശു മാത്രം, ഇലകൾ കരിഞ്ഞ കുറ്റിച്ചെടികൾ, ഒരു തളിരോ, പച്ചിലയോ കാണാനില്ല. നരച്ച ഭൂമിയും കത്തുന്ന വായുവും. എന്റെ തൊണ്ടയിൽ വെള്ളം നനയാൻ ഉമിനീരു പോലുമില്ലാതെ ഒട്ടിയിരിയ്ക്കുന്നു. കുഴയുന്ന കാലുകൾ, നിലയ്ക്കുന്ന വേഗം. തീക്കാറ്റിൽ നിന്നു മറയേകാൻ ഒരു പുൽക്കൊടിതുമ്പു പോലുമില്ല. തലയിൽ നിന്നു വിയർപ്പു, ചാലു തീർത്തു്, കണ്ണിലൊരു നീറ്റലായി ഒലിച്ചിറങ്ങുന്നു. കുനിഞ്ഞിരുന്നു ഞാൻ, താഴെ പൊള്ളുന്ന ഭൂമിയിൽ, ആവി വമിയ്ക്കുന്ന സുഷിരങ്ങളിൽ ചത്തിരിയ്ക്കുന്ന പ്രാണിജിവികൾ. വെന്ത ഭൂമിയുടെ ചൂടുള്ള മണം മൂക്കിൽ പൊള്ളുന്നു. എന്റെ കണ്ണുകൾ, തുറന്നു പിടിയ്ക്കാനുള്ള ആയാസത്താൽ താനേ അടഞ്ഞു. ചൂഴ്ന്നു നിൽക്കുന്ന ഉഷ്ണത്തിൽ ഞാൻ ഉരുകി തുടങ്ങവേ, എന്റെ ഓർമ്മകൾ ഉലഞ്ഞുതുടങ്ങവേ, എനിയ്ക്കെന്നെ നഷ്ടപ്പെടാൻ തുടങ്ങവേ……….

പെട്ടെന്നു്, തണുപ്പിന്റെ ഒരു തുള്ളി, നെറുകയിൽ ഒരു സാന്ത്വനസ്പർശമായി, അമൃതകുടത്തിൽ നിന്നിറ്റു വീണു. അതു വീണു ചിതറി, ഒരായിരം തുള്ളികളായി ചിതറിതെറിച്ചവയും ആയിരങ്ങളായി ചിതറിനിറഞ്ഞു്, കൂടിക്കലർന്നു് ഒഴുകിപരന്നു് പ്രവാഹമായി, മഹാപ്രവാഹമായി, പ്രശാന്തമായി, എന്റെ പൊള്ളും മനസ്സിലൂടൊഴുകി നിറഞ്ഞു്, കത്തും തീകളെ കെടുത്തി, ആവികളെ ഘനിപ്പിച്ചു്, ഇതാ, ഇവിടെ, ഈ ബൂലോഗത്തിൽ നിറഞ്ഞൊഴുകന്നു.

ഈ മഹാമൃതപ്രവാഹവുമായി വന്ന ദേവതേ, നിന്നെ നമിയ്ക്കുന്നു.

Advertisements

3 thoughts on “അമൃതം ഗമയ…

  1. നന്ദി, ഈ പെരുത്ത വാക്കുകൾ (അറതയില്ലാത്ത) ആത്മനിർവൃതി പകരുന്നു.

    ആച്ചിയെ ഇനി കാണുമ്പോൾ ആദ്യം തന്നെ അവളോട് ഇതു ഞാൻ പ്രത്യേകം പറയും.

    🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )