ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദരഹേമന്തരാത്രി
എന്നെ നിൻ‍ മാറിലെ വനമാലയിലെ
മന്ദാരമലരാക്കൂ, ഇവിടം വൃന്ദാവനമാക്കൂ.
ഒഴുകുമീ വെണ്ണിലാപാലരുവീ
ഒരുനിമിഷം കൊണ്ടൊരു യമുനയാക്കൂ.
പ്രേമോദയങ്ങളിൽ മെയ്യൊടു ചേർക്കുമൊരു
ഗാനഗന്ധർവ്വനാക്കൂ, എന്നെ നിൻ ഗാനഗന്ധർവ്വനാക്കൂ (2)
ഇന്ദ്രവല്ലരി…………
ഉണരുമീ തർപ്പലതാസദനം
ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ
മാരോത്സവങ്ങളിൽ ചുണ്ടോടടുക്കുമൊരു
മായാമുരളിയാക്കൂ, എന്നെ നിൻ മായാമുരളിയാക്കൂ.
ഇന്ദ്രവല്ലരി………….

രചന: വയലാർ
സംഗീതം: ദേവരാജൻ
പാടിയതു്: യേശുദാസു്

Advertisements

9 thoughts on “ഇന്ദ്രവല്ലരി പൂചൂടിവരും

  1. ആർക്കാനും അറിയുമോ ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചതാരാണെന്നു്. അതു കൂടി എഴുതിയിടണം എന്നാണാഗ്രഹം. ആലപിച്ചതു് ജയചന്ദ്രനാണെന്നു് സു, ശരിയല്ലേ സൂ?

  2. ചേട്ടാ, ഈ പാട്ട് വയലാറ് രചിച്ച് ദേവരാജന്‍ സംഗീതം ചെയ്ത് യേശുദാസ് ആലപിച്ചതാണ്. കുറുപ്പിന്‍റെ ഉറപ്പില്ലെങ്കിലും ഫെവീക്കോളിന്‍റെ ഉറപ്പുണ്ട്‌ ഇക്കാര്യത്തിന്.
    കറുമ്പി മലയാളം ഫോണ്ടല്ലേ? എത്രപ്രാവശ്യം ഇറുക്കുമതി ചെയ്തെന്നോ? എല്ലാം ആംഗലേയത്തില്‍ ആണ് വരുന്നത്! വൈ? എന്തുകൊണ്ട്‌? ക്യോം? ലേ? കേഫ്? ….**###*** (എന്‍റെ മണ്ടയ്ക്കാണേ)-സു-

  3. താങ്ക് യൂ സര്‍, എല്ലാം ശരിയായി അനിലിന്‍റെ ക്ര്^പാകടാക്ഷം കൊണ്ട്. അപ്പൊ വേറൊരു സംശയം. അച്ചായന്‍റേയും പെരിങോടന്‍റെയും ഒക്കെ കീബോറ്ഡുകളില്‍ നമുക്കിഷ്ടാനുസരണം ഫോണ്ടുകള്‍ ഉപയോഗിക്കാന്‍ പറ്റുമോ? (ശങ്ക തീര്‍ന്ന് കാശിക്ക് പോവാം ന്ന് നിരീച്ചാല്‍ അത് സാധിക്ക്ണ് ല്ല്യാ)-സു-

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w