അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഞാനൊരു പുതിയ സ്ഥലത്തെത്തി. ഇത്തിരി നനവും വളക്കൂറും ഒക്കെകണ്ടു് ഞാനവിടെ കുറച്ചു വിത്തിട്ടു. ഒരു കൊച്ചു കൂരയും കെട്ടി.

എന്റെ കൂരയിലേയ്ക്കു് എല്ലാവര്‍ക്കും സ്വാഗതം.

Advertisements

11 thoughts on “പുതിയ കൂര

 1. മരുഭൂമിയില്‍ നിന്നുള്ളതെങ്കിലും അല്പം വെള്ളം ഇറ്റിച്ചു പോകുന്നു.
  വിത്തുമുളച്ചുചെടിയാവുന്നതുകാണാന്‍ ഇനിയും വരാം.

 2. കെവിനേ, കൊള്ളാം പുതിയ കൂര… ഫയര്‍ഫോക്സിലെ justify പ്രശ്നം ഇവിടെയും കാണുന്നല്ലോ.. പെരിങ്ങോടന്റെ ഫയര്‍ഫോക്സ് സമരം കെവിന്‍ ഏറ്റെടുത്തതാണോ?

 3. ആ വിത്തുകള്‍ വളരട്ടെ
  നല്ല വിളവുകള്‍ നല്‍കട്ടെ
  ആ മാടമൊരു മണിവീടാകട്ടെ
  വീടിന്‍ തളത്തിലെ തുളസിത്തറയില്‍
  എത്തിടും ഞങ്ങളൊന്നു കാണാന്‍
  കെവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍

  നന്മകള്‍ നിറയട്ടെ
  ജീവി

 4. കെവിന്റേം സിജീടേം അഭിപ്രായത്തില്‌ ലോകത്ത്‌ നല്ലകൂട്ടര്‌ കുറവാല്ലേ? അതോണ്ടാവും ഇത്രേം ദൂരെ ഒരുസ്ഥലത്ത്‌ കൂട്‌ കൂട്ടിയത്‌. നല്ലത്‌, സ്വസ്തിര്‍ഭവന്തു!!!!

 5. എന്റെ കൊച്ചു കൂരേലിയ്ക്കു് വന്നു ചേര്‍ന്ന എല്ലാര്‍ക്കും എന്റെ സംഭാരം. പോകും മുമ്പു് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും.

  മനോജേ, ഇനി ഇവിടേയ്ക്കു തന്നെ ലൈന്‍ വലിച്ചോ. പഴയ വീട്ടില്‍ ഇനി കോളെടുക്കാന്‍ ആളുണ്ടാവില്ല.

  പോളേ, കുറുക്കനെന്തോ പ്രശ്നമുണ്ടെന്നു പെരിങ്ങോടര്‍ പറയുന്ന കേട്ടു. ഇപ്പഴാ അതനുഭവിച്ചറിഞ്ഞേ.

  സുനിലേ, ലോകത്തൊരുപാടു നല്ലവരുള്ളതു കൊണ്ടല്ലേ, ഇങ്ങനെ കൂടുകൂട്ടി കൂട്ടുകാരുമൊത്തു സല്ലപിയ്ക്കാന്‍ കഴിയണേ.

  വീണ്ടും എല്ലാരോടും, ഇവിടൊക്കെ തന്നെ കാണണേ.

 6. വെറുതേ സൈക്കിളും ചവിട്ടി ഇങ്ങനെ ഇവിടെയൊക്കെ അലഞ്ഞു തിരിയുമ്പോള്‍ ഞാനും കണ്ടു ഇപ്പുതിയ കൂര!

  മുള്ളിലും പാറമേലും വീഴാഞ്ഞ നല്ല വിത്തുകളെപ്പോലെ ഇവിടെയും ആണ്ടൊടുക്കം നല്ല മേനി കാണട്ടെ!

  പര്‍വ്വതങ്ങളില്‍ നിന്നും ദൈവം നിന്നെ വിളിച്ച് പുതിയ ലോകത്തിനു വേണ്ട അരുളപ്പാടു നല്കട്ടെ.

  നിന്‍റെ ആടുകള്‍ ഈജിപ്തിലേക്കു തിരിച്ചുചെന്ന്‍ ഫറോവിന്‍റെ ഇഷ്ടികക്കള്ളങ്ങളിലെ പൈദാഹമാറ്റിക്കെടുത്തട്ടെ!
  സീനായിയുടെ വെണ്മ മുഴുവന്‍ ചുരന്ന്‌ അവ യിസ്രായേലിന്‍റെ കരിഞ്ഞ സ്വപ്നങ്ങളുടെ പട്ടടകള്‍ നനച്ചുകെടുത്തട്ടെ!

 7. സഖാവെ പുതിയ വേര്‍ഡ്പ്രസ്സ് തീം കിടിലന്‍, അലക്സിന്റെ തീംബ്രൌസര്‍ കണ്ടുകാണുമെന്ന്‍ വിശ്വസിക്കുന്നു (http://www.alexking.org/software/wordpress/theme_browser.php).

  തുടര്‍ന്നും അങ്ങോട്ട് വേര്‍ഡ്പ്രസ്സ് തന്നെയാണു് ഉപയോഗിക്കുവാന്‍ പ്ലാന്‍ എങ്കില്‍ നമുക്കിതൊന്ന്‍ ട്രാന്‍സ്‍ലേറ്റ് ചെയ്താല്‍ എന്താ? ഞാന്‍ തുടങ്ങി വച്ചിട്ടുണ്ട്. ഊബുണ്ടുവിന്റെ റൊസെറ്റയില്‍ ചെന്നാല്‍ സംഗതി നടത്താം, ഇതാ ഇവിടെ നോക്കൂ: https://launchpad.ubuntu.com/rosetta

 8. സഖാവെ പുതിയ വേര്‍ഡ്പ്രസ്സ് തീം കിടിലന്‍, അലക്സിന്റെ തീംബ്രൌസര്‍ കണ്ടുകാണുമെന്ന്‍ വിശ്വസിക്കുന്നു (http://www.alexking.org/software/wordpress/theme_browser.php).

  തുടര്‍ന്നും അങ്ങോട്ട് വേര്‍ഡ്പ്രസ്സ് തന്നെയാണു് ഉപയോഗിക്കുവാന്‍ പ്ലാന്‍ എങ്കില്‍ നമുക്കിതൊന്ന്‍ ട്രാന്‍സ്‍ലേറ്റ് ചെയ്താല്‍ എന്താ? ഞാന്‍ തുടങ്ങി വച്ചിട്ടുണ്ട്. ഊബുണ്ടുവിന്റെ റൊസെറ്റയില്‍ ചെന്നാല്‍ സംഗതി നടത്താം, ഇതാ ഇവിടെ നോക്കൂ: https://launchpad.ubuntu.com/rosetta .

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )