പണിപ്പുര

എന്റെ പണിപ്പുരയിലേയ്ക്കു സ്വാഗതം.


കാര്യമായിട്ടൊന്നുമില്ല, ഒരു ഫോണ്ടുണ്ടാക്കണംന്നു് കരുതി തുടങ്ങിയതാണു്, രണ്ടു ഫോണ്ടുണ്ടാക്കി, ഇനിയും ഉണ്ടാക്കാനുള്ള ആത്മവിശ്വാസം ബാക്കിയുമുണ്ടു്. ഈ പണിപ്പുരയിലേയ്ക്കു വന്നു് എന്നിൽ നിന്നു് പണിപഠിയ്ക്കാൻ താൽപര്യമുള്ളവർക്കു് തുടർന്നു വായിയ്ക്കാം. ഒരുപാടു പേർ മലയാളത്തിൽ ഒരുപാടു നല്ല ഫോണ്ടുകൾ ഉണ്ടാക്കി, മലയാളം യൂണീക്കോഡിനെ സമ്പന്നമാക്കുന്ന കാലം സ്വപ്നം കാണുകയാണു് ഞാൻ. ആ സ്വപ്നസാഫല്യത്തിലേയ്ക്കായി എന്റെ ചെറിയ സംഭാവന.
ആദ്യം തന്നെ നമ്മുക്കു് ആയുധങ്ങളെ പരിചയപ്പെടാം. വിന്റോസിന്റെ ആലയിലിട്ടു് എങ്ങിനെ ഫോണ്ടുണ്ടാക്കാം എന്നു പറയുന്നതു് കൊണ്ടു് ഇതിൽ ലിനക്സിനെക്കുറിച്ചു് ഒന്നും കണ്ടു എന്നു വരില്ല. രണ്ടു തരത്തിൽ പെടുന്ന ഉപകരണങ്ങൾ വേണം ഫോണ്ടുണ്ടാക്കാൻ. ഈയം ഉരുക്കുന്നതിനുള്ള ആലയും അനുബന്ധസാമഗ്രികളുമാണു് ആദ്യമായി സംഘടിപ്പിയ്ക്കേണ്ടതു്. പിന്നെ അച്ചുകളും ഉളികളും മറ്റും വേണം, നമ്മുടെ ഭാവനയ്ക്കനുസരിച്ചുള്ള അക്ഷരരൂപങ്ങൾ കൊത്തിയെടുക്കാൻ. ഒരു അച്ചുനിർമ്മാണശാലയിലേയ്ക്കു കയറുമ്പോൾ നിങ്ങൾ കാണുവാൻ സാധ്യതയുള്ളവയെപ്പറ്റി സൂചിപ്പിച്ചുവെന്നേയുള്ളൂ. ഇക്കാലമായിട്ടു് ഇതൊന്നുമില്ലാതെയും അക്ഷരങ്ങളുണ്ടാക്കാം, ഈയത്തിലുണ്ടാക്കുന്നതിനേക്കാൾ പതിന്മടങ്ങു വൃത്തിയായി, ഭംഗിയായി.ആദ്യം വേണ്ടതു് താല്പര്യമാണു്. പിന്നെ വേണ്ടതു് സ്വല്പം വരയ്ക്കാനുള്ള കഴിവാണു്. മടുക്കരുതു്, പഴയ ലിപി തന്നെ ഉണ്ടാക്കണംന്നു് വാശിവേണം, എന്നാലേ നമ്മുടെ മലയാളത്തിന്റെ തനിമ നിലനിർത്തുവാൻ നിങ്ങളുണ്ടാക്കുന്ന ഫോണ്ടുകൾ സഹായിയ്ക്കുകയുള്ളൂ, അല്ലെങ്കിൽ മറ്റുള്ള പഴയ ഫോണ്ടുകളെപ്പോലെ തന്നെ അവയും മലയാളത്തിന്റെ പുരോഗതിയെ പുറകോട്ടു വലിയ്ക്കും.

ഫോണ്ടു്ലാബു്, മാക്രോമീഡിയ ഫോണ്ടോഗ്രാഫർ, ഇവയിലേതെങ്കിലും – 1
മൈക്രോസോഫ്റ്റു് വോൾട്ടു് – 1
ഈ ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിയ്ക്കാൻ നല്ല ആല വേണം, എസ്പിട്ടു കലക്കിയ വിന്റോസു് എക്സ്പി, തന്നെ ആയിയ്ക്കോട്ടെയെന്നാണു് എന്റെ അഭിപ്രായം.

ഫോണ്ടു്ലാബിലെങ്ങിനെ എളുപ്പത്തിൽ ഒരു ഫോണ്ടു തട്ടിക്കൂട്ടാം എന്നു ഞാൻ പറഞ്ഞു തരാം. നിങ്ങളുടെ ആദ്യത്തെ ഫോണ്ടു് നിങ്ങൾക്കേറ്റവും ഇഷ്ടമുള്ള ഒരു ഫോണ്ടിനെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കുന്നതാണു് എളുപ്പം. ഏതെല്ലാം അക്ഷരങ്ങൾ വേണം എന്നെല്ലാമുള്ള കാര്യങ്ങളിൽ ഒരു സ്വയം തീരുമാനമെടുക്കുന്നതിനു പകരം, നിലവിലുള്ളതും ഏറ്റവും നല്ലതുമായ ഒരു നിലവാരത്തിനൊപ്പം നടക്കുകയാണു്. നിലവിലുള്ളതിൽ കൂടുതൽ അക്ഷരങ്ങൾ ഉണ്ടാക്കുന്നതു് നിങ്ങളുടെ താല്പര്യത്തിനു തന്നെ വിടുന്നു. പക്ഷേ അക്ഷരങ്ങൾ കുറഞ്ഞു പോകുന്നതു് നിങ്ങളുടെ ഫോണ്ടിന്റെ വൈകല്യമായി മാറും. അതുകൊണ്ടു് കൂടിയാലും ഒരിയ്ക്കലും കുറയരുതു്.

ഒന്നാമത്തെ പടി:
ഫോണ്ടുലാബിൽ നിലവിലുള്ളൊരു ഫോണ്ടു തുറക്കുക. അതിനു ശേഷം മറ്റൊരു പുതിയ ഫയൽ കൂടി ഉണ്ടാക്കുക. ശേഷം പുതിയ ഫയലിൽ നിന്നുകൊണ്ടു് tools > assign mask എന്ന മെനു ഞെക്കുക. അവിടെ choose font that you want to use as mask …… എന്ന കള്ളിയിൽ നിന്നും നിങ്ങൾ ആദ്യം തുറന്ന ഫോണ്ടിന്റെ പേരിൽ ഞെക്കി, താഴെയായി create new glyphs ….. എന്ന ചതുരത്തിൽ അടയാളം വച്ചിട്ടു് ok ഞെക്കുക. ശേഷം നിങ്ങൾ ആദ്യം തുറന്ന ഫോണ്ടു് അടയ്ക്കാം. ഇപ്പോൾ നിങ്ങൾ പുതിയതായി ഉണ്ടാക്കിയ ഫയലിൽ പഴയ ഫോണ്ടിലെ എല്ലാ അക്ഷരങ്ങളും ഒരു നിഴലായി ശേഷിയ്ക്കും. ആ നിഴലുകൾക്കു മുകളിലൂടെ നിങ്ങളുടെ പുതിയ അക്ഷരരൂപങ്ങൾ വരച്ചു ചേർത്തു് ഫോണ്ടുനിർമ്മാണത്തിന്റെ ആദ്യ ഘട്ടം നിങ്ങൾ പൂർത്തിയാക്കണം.എല്ലാ അക്ഷരങ്ങളും വരച്ചു ചേർത്തു കഴിഞ്ഞാൽ പിന്നെ, file > generate font എന്ന മെനു ഞെക്കുക. നിങ്ങളുടെ ഇഷ്ടപ്രകാരം ഒരു പേരും കൊടുത്തു സൂക്ഷിയ്ക്കുക. ഇപ്പോൾ നിങ്ങൾ ഒരു ഫോണ്ടുണ്ടാക്കി എന്നു തന്നെ പറയാം, അതു പക്ഷേ ഉപയോഗപ്രദമല്ലെന്നു മാത്രം. മലയാളമായതു കൊണ്ടാണു്, ഇംഗ്ലീഷായിരുന്നെങ്കിൽ കൂടുതൽ ജോലിയൊന്നുമിനി ഇല്ല തന്നെ. മലയാളത്തിനെ സംബന്ധിച്ചിടത്തോളം ചന്ദ്രക്കലയിട്ടെഴുതുന്ന ഒറ്റയൊറ്റ അക്ഷരങ്ങളെല്ലാം കൂട്ടക്ഷരങ്ങളായി കാണിയ്ക്കുകയെന്നതു് നിങ്ങളുണ്ടാക്കുന്ന ഫോണ്ടിന്റെ പണിയാണു്. അതിനു വേണ്ടി സ്വല്പം കോഡിന്റെ ആവശ്യമുണ്ടു്. ഫോണ്ടുലാബിൽ കോഡെഴുതാൻ പറ്റുമെങ്കിലും മലയാളത്തിനു വേണ്ടതായ എല്ലാതും അതിനെക്കൊണ്ടാവില്ല.

രണ്ടാമത്തെ പടി:
ഈ അവസരത്തിലാണു് നമ്മുക്കു് മൈക്രോസോഫ്റ്റിന്റെ വോൾട്ടു് ആവശ്യമായി വരുന്നതു്. ഒരു വിധം എല്ലാകോഡുപണികളും ചെയ്യാൻ കഴിവുള്ള, വിന്റോസിന്റെ ആലയിലിപ്പോഴുള്ള ഏക ഉപകരണം വോൾട്ടാണു്. ലിനക്സിലാണെങ്കിൽ ഫോണ്ടു്ഫോർജ്ജുപയോഗിയ്ക്കാം.

വോൾട്ടിൽ നിങ്ങൾക്കൊരു പുതിയ ഫോണ്ടുണ്ടാക്കാൻ കഴിയില്ല. പകരം നിലവിലുള്ള ഫോണ്ടുകൾക്കു പുതിയ കോഡു കൊടുക്കുവാനേ കഴിയൂ. ചുരുക്കിപറഞ്ഞാൽ നിങ്ങളുടെ കൈയിൽ ഒരു പഴയ തരം ഫോണ്ടുണ്ടെങ്കിൽ, അതിനെ യൂണീക്കോഡാക്കാൻ ഈ വോൾട്ടു മാത്രം മതി.

നിങ്ങൾ ഫോണ്ടുലാബിലുണ്ടാക്കി സൂക്ഷിച്ച പുതിയ ഫോണ്ടു്, വോൾട്ടിൽ തുറക്കുക. edit glyphs എന്ന ബട്ടൺ ഞെക്കിയാൽ നിങ്ങൾക്കു് നിങ്ങളുടെ ഫോണ്ടിൽ വരച്ചു ചേർത്ത എല്ലാ അക്ഷരങ്ങളും ഒരു കള്ളിയിട്ട ജാലകത്തിൽ കാണാം. ഈ ജാലകത്തിൽ തന്നെ കുറച്ചു ജോലിയുണ്ടു്.
ഒന്നു്
ഈ ജാലകത്തിലൂടെ നിങ്ങൾക്കു് ഓരോ അക്ഷരത്തിനും രണ്ടു പ്രധാന കാര്യങ്ങൾ ചേർക്കാം. ഒന്നാമത്തേതു്, ഓരോ അക്ഷരത്തിന്റേയും പേരു്. എല്ലാ അക്ഷരങ്ങൾക്കും നല്ല വൃത്തിയായി തിരിച്ചറിയാവുന്നതുമായ പേരു കൊടുക്കണമെന്നതു നിർബന്ധമാണു്, കാരണം കോഡെഴുതുമ്പോൾ എളുപ്പത്തിനു വേണ്ടിയാണു്. രണ്ടാമത്തേതു് യൂണീക്കോഡു വേണ്ട എല്ലാ അക്ഷരങ്ങൾക്കും അതാതു കോഡുനമ്പരുകൾ ചേർക്കണം. ഇവിടെ ഒരു കാര്യം ശ്രദ്ധിയ്ക്കാനുള്ളതു്, നിങ്ങൾ ഫോണ്ടിൽ വരച്ചു ചേർത്ത എല്ലാ അക്ഷരങ്ങൾക്കും യൂണീക്കോഡിന്റെ കോഡുനമ്പരുകൾ ഇല്ല എന്നതാണു്. മലയാളം ഭാഷയിൽ അടിസ്ഥാനമായിട്ടുള്ള അക്ഷരങ്ങൾക്കു മാത്രമേ കോഡുനമ്പരുകൾ ഉള്ളൂ. ബാക്കിവരുന്ന കൂട്ടക്ഷരങ്ങൾക്കൊന്നും തന്നെ കോഡുനമ്പരുകളില്ല. യൂണീക്കോഡു് പ്രമാണങ്ങളിൽ പോയി പരതിയാൽ നിങ്ങൾക്കു മലയാളത്തിലേതിനൊക്കെ കോഡുനമ്പരു കൊടുക്കണം എന്നു കാണാൻ കഴിയും. അവയ്ക്കെല്ലാം മുറപോലെ കോഡുനമ്പരുകളടിച്ചു കൊടുക്കുക. ബാക്കി ഒന്നിനും ഒരു കോഡുനമ്പരും ഇല്ല എന്നുറപ്പു വരുത്തുക. അക്ഷരജാലകം അടയ്ക്കുക.
രണ്ടു്
താഴെയുള്ള ബട്ടണുകളിൽ add script ഞെക്കുക. എന്നിട്ടു് malayalam എന്നു് അടിച്ചു കൊടുക്കുക. default എന്നതിൽ ഞെക്കിയിട്ടു് add feature എന്ന ബട്ടണിൽ ഞെക്കിയിട്ടു് താഴെപറയും പേരുകൾ ഒന്നൊന്നായി അടിച്ചു ചേർക്കുക.
Akhands – akhn
Below-base Substitutions – blws
Post-base forms – pstf
Post-base Substitutions – psts
Pre-base Substitutions – pres
Reph Form -rphf (ഇതു തല്ക്കാലം വിന്റോസിൽ പ്രവർത്തിയ്ക്കുന്നതല്ലെങ്കിലും ആവശ്യമാണു്).

കറുമ്പിയുടെ മൂലഗ്രന്ഥം വോൾട്ടിൽ തുറന്നാൽ ബാക്കി എങ്ങിനെ ചെയ്യണമെന്നതിനെക്കുറിച്ചു് നിങ്ങൾക്കു സ്വയം പഠിയ്ക്കാം.

ഈ ലേഖനം പൂർണ്ണമല്ല. പൂർണ്ണമാക്കുന്നതിനു പകരം ഞാൻ അഞ്ജലിയുടെ വോൾട്ടു് മൂലഗ്രന്ഥം നിങ്ങൾക്കു തരികയാണു്, എങ്ങിനെയാണിതു ചെയ്യുന്നതെന്നു പഠിയ്ക്കുവാൻ. ഞാനിവിടെ വിവരിച്ചെഴുതുന്നതിനെക്കാളും പത്തിരിട്ടി ഗുണം ചെയ്യും, മൂലഗ്രന്ഥം നോക്കി പഠിച്ചാൽ.

അഞ്ജലിയുടെ മൂലഗ്രന്ഥം

നിങ്ങളുടെ വിജയത്തിനു വേണ്ടി എല്ലാവിധ ആശംസകളും നേരുന്നു. എന്തു സംശയങ്ങൾക്കും എന്നെ ശല്ല്യപ്പെടുത്താവുന്നതാണു്. kevinsiji @ gmail . com

Advertisements

5 thoughts on “പണിപ്പുര

 1. കെവിന്‍ കുട്ടാ, ഇപ്പോ ചില്ലുകളെപ്പറ്റിയുള്ള പ്രശ്നങളെല്ലാം (യൂണിക്കോഡില്‍) തീര്‍ന്നുവോ? മലയാളഭാഷയുടെ എന്‍‌കോഡിങ് സംബന്ധിച്ച്‌ ഇപ്പോ ഒരു പ്രശ്നവും ബാക്കിയില്ലേ?
  യൂണിക്കോഡ് ഇന്‍ഡിക് ലിസ്റ്റില്‍ അംഗമാണെങ്കിലും നിങള്‍ പറയുന്നതൊന്നും മുഴുവന്‍ മനസ്സിലാകാത്തതിനാല്‍ അധികം വായിക്കാറില്ല. ഒന്ന്‌ സിമ്പിള്‍ ആയി പറഞുതന്നാല്‍ ന്‍അല്ലതായിരുന്നു. ഇ-മെയില്‍ ചെയ്യണേ. സ്നേഹപൂര്‍വ്വ്, -സു-

 2. കെവിനേ താങ്കള്‍ ഒത്തിരി ഉറക്കം കളയുന്നുണ്ട്‌ ചില്ലുമായുള്ള മല്‍പ്പിടുത്തത്തില്‍. എന്തായാലും പുതിയ ഫോണ്ട്‌ വരട്ടെ ചില്ലിനെ തല്‍ക്കാലം മറക്ക്‌.

 3. നല്ല നമസ്കാരം ,
  ഞാന്‍ ആന്‍ട്രഒയിദ് ഒപരറ്റ്ഇങ്ങ സിസ്ടെംതിലേക്കു(മൊബൈല്‍ ഓ.സ് ) മലയാളം ചെര്കന്നുള്ള എളിയ ശ്രമം നടതുക്കയാന്നു .അതില്‍ മലയാള ഭാഷ ചേര്‍ക്കാന്‍ സാദിച്ചു പക്ഷെ മലയാളം അക്ഷരങ്ങള്‍ നല്ല രിതിയില്‍ കാനികുന്നില്ല.സ്വര അക്ഷരഗല്‍, ചില്ലക്ഷരഗല്‍ ,ക്കുട്ടാഷരങ്ങള്‍ തുടഗിയവ തെറ്റായ രിതിയില്ലോ അല്ലെങ്കില്‍ രിസേര്‍വ്ട് അക്ക്ഷരഗല്ലോ ആയിട്ടന്നു കാണിക്കുന്നത് .ഇതിന്നെ കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തപ്പോള്‍ complex ടെക്സ്റ്റ്‌ രേന്ടെരിംഗ് സപ്പോര്‍ട്ട് ഇല്ല എന്ന് കണ്ടെത്തി .ഇതിന്നെ കുറിച്ച് എല്ലാവരുടെയും അഭിപ്രയഗല്ലും നിര്ടെഷഗല്ലും ക്ഷണിക്കുന്നു .

  നന്ദി ..
  എന്ന് ,
  കറിയാച്ചന്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w