പരസ്പരം സ്നേഹിയ്ക്കുവാനും സ്നേഹിയ്ക്കപ്പെടുവാനും തീരുമാനിച്ച, മലയാളം സംസാരിക്കുന്ന, രണ്ടു മനുഷ്യജീവികൾ.

 • കെവിൻ
 • സ്ക്കൂൾ വിദ്യാഭ്യാസം: വീടിനു തൊട്ടടുത്തുള്ള യുപി സ്ക്കൂളും ഹൈസ്ക്കൂളിലും ചേർക്കാതെ എന്നെ കുറച്ചുകൂടി ദൂരത്തുള്ള ഇംഗ്ലീഷു്മീഡിയം സ്ക്കൂളിൽ കൊണ്ടു ചേർക്കുകയായിരുന്നു എന്റെ ഭാവിയിൽ അമിതാംകാംക്ഷ വച്ചു പുലർത്തിയിരുന്ന എന്റെ അച്ഛൻ. അങ്ങിനെ എസ് എൻ വിദ്യാഭവനിൽ എട്ടാം തരം എത്തുമ്പോഴാണറിയുന്നതു്, സ്ക്കൂളിനു എസ് എസ് എൽ സി പരീക്ഷ നടത്താനുള്ള അംഗീകാരം ഇതു വരെ കിട്ടിയിട്ടില്ല എന്നു്.

  എങ്ങിനെ എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്താൻ അംഗീകാരമുള്ള സ്ക്കൂളു തേടി തേടി എത്തിപ്പെട്ടതു് ഇരിങ്ങാലക്കുട നാഷണൽ ഹൈസ്ക്കൂളിൽ. ഒമ്പതാം തരം മുതൽ അവിടെയുള്ള മലയാളം തരക്കാരുടെ ഇടയിൽ പ്രത്യേകവിഭാഗമായി ഞങ്ങൾ ഇംഗ്ലീഷുമീഡിയംകാർ കുറച്ചു പേർ വിലസി.

  നാഷണൽ സ്ക്കൂളിൽ പഠിയ്ക്കുന്ന കാലത്താണു് ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ല കായികമേളയിൽ ലോംങ്ജംബിൽ ഒന്നാംസ്ഥാനം നേടുന്നതു്. സ്ക്കൂളിലെ ലോംങ്ജംബു് പിറ്റും കവിഞ്ഞെത്തുന്ന എന്റെ ചാട്ടം അന്നെന്നെ ഒരു ചെറിയ സ്റ്റാറാക്കിയിരുന്നു സ്ക്കൂളിൽ.

  പ്രീഡിഗ്രി: അത്രമോശം ഡിഗ്രിയൊന്നുമായിരുന്നില്ല. കായികസ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഞാൻ നാട്ടിക എസ് എൻ കോളേജിലെത്തുന്നു. പ്രീഡിഗ്രിയ്ക്കു അഡ്മിഷൻ കിട്ടിയതു് ഫോർത്തുഗ്രൂപ്പിനായിരുന്നു. എനിയ്ക്കപ്പോൾ ഇഷ്ടമില്ലാതിരുന്ന ഒരു വിഷയവും അതു തന്നെയായിരുന്നു. എങ്ങിനെയും സെക്കന്റ്ഗ്രൂപിലെത്താനായി പിന്നെ ശ്രമം. അങ്ങിനെ മാസമൊന്നര കഴിഞ്ഞപ്പോൾ ഞാൻ ഏതോ വിധേന സെക്കന്റ്ഗ്രൂപ്പുകാരുടെ ഇടയിൽ വാലറ്റക്കാരനായി എത്തി. എല്ലാ തുടക്കവും നഷ്ടപ്പെട്ട് ഇടയിൽ നിന്നു തുടങ്ങിയ എനിയ്ക്കു് സത്യത്തിൽ ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല, ഉണ്ടായിരുന്നില്ല എന്നു പറഞ്ഞാൽ പോര, ഇതു വരെ ഒന്നും മനസ്സിലായിട്ടില്ല.

  ഫിസിക്സും കെമിസ്ട്രിയും ബയോളജിയും കൊണ്ടെല്ലാം ഞാൻ കഷ്ടപ്പെടാതെ പോയതു്, എന്നും കാലത്തും വൈകീട്ടും ഗ്രൌണ്ടിൽ പ്രാക്ടീസു ചെയ്യാനുള്ള പെർമിഷൻ സ്പോർട്സ് മാഷ് പ്രത്യേകം തന്നിരുന്നു, അതു വച്ച് ഏതു ക്ലാസും കട്ടു ചെയ്യാം, ഏതു നേരത്തും മരച്ചുവടുകളിലും ഗ്രൌണ്ടിലും അലഞ്ഞുതിരിയാം. പഠിയ്ക്കാതെ പോകുന്ന ഭാഗങ്ങൾ പഠിച്ചെടുക്കാൻ വേണ്ടി ട്യൂഷനും, ഗോകുൽ ദാസ് മാഷു് നടത്തിയിരുന്ന സർഗ്ഗ ട്യൂട്ടോറിയലിൽ. ട്യൂഷനും സൌകര്യങ്ങളുമെല്ലാം ഉണ്ടായിരുന്നെങ്കിലും പഠനം മാത്രം കഷ്ടി.

  പ്രാക്ടിക്കൽ പരീക്ഷകൾക്കെല്ലാം മുഴുവൻ മാർക്കു് കിട്ടിയതിനാൽ പ്രീഡിഗ്രി തോൽക്കാതെ കടന്നു.

  കായികാദ്ധ്യാപകൻ എന്ന സ്വപ്നം ഭ്രാന്തുപോലെ ആവേശിച്ചിരുന്ന കാലം. തൊട്ടടുത്തുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിഎസ്സി ഫിസിക്കൽ എഡ്യൂക്കേഷൻ തുടങ്ങിയിരിയ്ക്കുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ അവിടെ ചേർന്നു.

  മൂന്നു കൊല്ലം അവിടെയും പിന്നെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നു കായികാഭ്യാസത്തിനു ബിരുദാനന്തരബിരുദവും പോക്കറ്റിലാക്കി. ഏതോ സീനിയർ ഒരിയ്ക്കൽ പറയുന്നതു കേട്ടിട്ടുണ്ടു്, ചുളുവിലൊരു ഡിഗ്രിയാണു് മൂപ്പർക്കിതെന്നു്. അല്ലെങ്കിൽ മൂപ്പരൊരിക്കലും ഒരു ഡിഗ്രി എടുക്കില്ലായിരുന്നൂന്നു് മൂന്നരത്തരം.

  അവിടം കൊണ്ടു് കായികാഭ്യാസങ്ങളെല്ലാം മതിയാക്കേണ്ടി വന്നു, ബഹ്രൈനിലേയ്ക്കുള്ള വിളി വിസയുടെ രൂപത്തിൽ എത്തിയപ്പോൾ. എട്ടുകൊല്ലം ബഹ്രൈനിൽ എങ്ങനെ പോയെന്നറിയില്ല.

  മലയാളം ബ്ലോഗിങ്ങ് മുളപൊട്ടുന്ന കാലത്തു് തന്നെ മലയാളത്തിൽ ബ്ലോഗെഴുതുവാൻ തുടങ്ങി. അങ്ങിനെയിരിയ്ക്കുമ്പോഴാണു് അതു് സംഭവിച്ചതു്, അഞ്ജലി ഫോണ്ടും കറുമ്പി ഫോണ്ടും ഉണ്ടാക്കി. ദിനപത്രം.കോം എന്നൊരു സാഹസവും കാണിച്ചു. അഞ്ജലി ലൈബ്രറി എന്നൊരു സ്വപ്നവും കണ്ടുതുടങ്ങി.

  അവിടെ നിന്നും മുതലാളിയുമായി വഴക്കടിച്ചതിനെത്തുടർന്നു് ഒരു സുപ്രഭാതത്തിൽ പെട്ടെന്നു രാജിവെച്ചു. അടുത്ത മാസം നാട്ടിലേയ്ക്കു തിരിച്ചു.

  കൃത്യം ഒരു വർഷത്തിനു ശേഷം ചെന്നൈയിൽ ഒരു ലോക്കലൈസേഷൻ കമ്പനിയിൽ ട്രാൻസ്ലേറ്ററായി ജോലിയ്ക്കു കയറി. രണ്ടാം വർഷം അവിടെ നിന്നും രാജിവെയ്ക്കേണ്ടി വന്നു, ആഗോളസാമ്പത്തികമാന്ദ്യത്തെ തുടർന്നു് കമ്പനി പിടിച്ചു നിൽക്കാൻ പറ്റാത്ത പരുവത്തിലായിരുന്നു.

  അപ്പോഴേയ്ക്കും ഞാനൊരു വെബ് ഡവലപ്പർ ആയി മാറിയിരുന്നു.

  തീര്‍ന്നിട്ടില്ല

  Advertisements

  5 thoughts on “ഞങ്ങൾ

  1. കെവിന്‍…

   താങ്കള്‍ ബഹറിനില്‍ എവിടെ ആണ്? ഞാനും ഇവിടെ ഉണ്ട്.

   യാഹുവില്‍ thaahoo എന്നു ബന്ധപ്പെടുക.

   സമാനമനസ്കന്‍

   താഹാ ഹുസൈന്‍

  ഒരു മറുപടി കൊടുക്കുക

  Fill in your details below or click an icon to log in:

  WordPress.com Logo

  You are commenting using your WordPress.com account. Log Out /  മാറ്റുക )

  Google+ photo

  You are commenting using your Google+ account. Log Out /  മാറ്റുക )

  Twitter picture

  You are commenting using your Twitter account. Log Out /  മാറ്റുക )

  Facebook photo

  You are commenting using your Facebook account. Log Out /  മാറ്റുക )

  w