Posted by: കെവി kevi on: ജൂലൈ 19, 2009
തമിഴ്നാട്ടിൽ എത്തിയിട്ടു് കൊല്ലം ഒന്നാവാറായി. ഇന്നാണു് എന്റെ ഭൈമി തമിഴിന്റെ ഒരു വിഭവം പരീക്ഷിയ്ക്കാൻ തയ്യാറാകുന്നതു്. അപ്പോ അവൾക്കു വേണ്ടി നെറ്റിൽ നിന്നും ഇംഗ്ലീഷിൽ കിട്ടിയ ഒരു പൊങ്കൽ കുറിപ്പു് മലയാളത്തിലേയ്ക്കു തർജ്ജുമ ചെയ്തതു് ആവശ്യക്കാർക്കു ഉപകരിയ്ക്കുമല്ലോന്നു് ഓർത്തു് ഇവിടെ പോസ്റ്റുന്നു. എല്ലാവരും ഉണ്ടാക്കുക. മീണ്ടും സന്ധിയ്ക്കും വരെയ് വണക്കം!!!!
ചേരുവകൾ
പച്ചരി – 300 ഗ്രാം
ചെറുപയർ പരിപ്പു് – 100 ഗ്രാം
കായം പൊടിച്ചതു് – അര ടീസ്പൂൺ
ജീരകം – 1 – 2 ടീസ്പൂൺ
കുരുമുളകു് – 10 – [...]
Posted by: കെവി kevi on: നവംബര്‍ 23, 2008
തുവരപരിപ്പു് – കിലോ 52 രൂപ
ഉഴുന്നുപരിപ്പു് – കിലോ 52 രൂപ
കടുകു് – കിലോ 50 രൂപ
വെളിച്ചെണ്ണ – കിലോ 98 രൂപ
പാൽ – ലിറ്റർ 18 രൂപ
ഇതാണു് ചെന്നൈയിലെ ഇന്നത്തെ ചില്ലറവില. കേരളത്തിലെ വിലനിലവാരം എന്താണാവോ ഇപ്പോ.
Posted by: കെവി kevi on: ഓഗസ്റ്റ് 3, 2006
രണ്ടാഴ്ചയില്‍ കൂടുതലെടുത്തു വായിച്ചുതീര്‍ക്കാന്‍, സമയമില്ലാത്തതു തന്നെ മുഖ്യപ്രശ്നം. എനിയ്ക്കു ഈ പുസ്തകത്തിനെ കുറിച്ചു തോന്നിയതു് ഇതാണു്.
അവനവനിലുള്ള അല്പത്തരങ്ങളെക്കുറിച്ചു് നമ്മളാരും തീരെ ബോധ്യമുള്ളവരല്ല. അല്പത്തരങ്ങള്‍ പരതരത്തിലാണു്. കഥയുടെ കേന്ദ്രബിന്ദുവായ കൃഷ്ണപ്പഗൌഡരുടെ സ്വന്തം വീക്ഷണങ്ങളാണു്, സ്വന്തം അല്പത്തരങ്ങളെ കുറിച്ചുള്ള തീവ്രമായ തിരിച്ചറിവുകളാണു്, കഥയുടെ മര്‍മ്മം.
വിപ്ലവനായകനായവന്‍ സ്വന്തം ഭാര്യയെ തൊഴിയ്ക്കുന്ന അല്പത്തരം മുതല്‍ അധികാത്തോടും പ്രമാണിത്തത്തോടുമുള്ള പുറത്തുകാണിയ്ക്കാന്‍ വയ്യാത്ത ആര്‍ത്തി വരെ ഇതില്‍ നായകനെ വെല്ലുവിളിക്കുന്ന ശത്രുക്കളാണു്. സ്വന്തം ഉള്ളിലെ ഇത്തരം ശത്രുക്കളോടാണു് കൃഷ്ണപ്പ നിരന്തരം ഏറ്റുമുട്ടുന്നതു്.
വിരുദ്ധമായ ചിന്തകളുടെ ഒരു ശ്രേണിയാണു് [...]
Posted by: കെവി kevi on: ജൂലൈ 25, 2006
ആരോഗ്യം കച്ചവടവസ്തുവായിരിക്കുന്നതു് കേരളത്തിലെ ഒരു പുരോഗമനാശയക്കാരനേയും ചൊടിപ്പിക്കാത്തതെന്തേ? മനുഷ്യന്റെ ജീവന്‍ വച്ചു വിലപേശുന്ന കഴുത്തറപ്പന്‍ രീതിയേക്കാളും മോശമായിട്ടാണോ വിദ്യാഭ്യാസം കച്ചവടം ചെയ്യുന്നതു്. ഇന്നു് മൂന്നു് വയസ്സായ കുഞ്ഞിനു വരെ വിദ്യാഭ്യാസം കൊടുക്കാന്‍ പണംചെലവാക്കുന്ന മലയാളി സമൂഹം നിസ്സംഗതയോടെ നോക്കിനില്‍ക്കുകയാണു്. വിദ്യാഭ്യാസ കച്ചവടത്തെ മലയാളമണ്ണിന്റെ കാതലായ പ്രശ്നമാക്കി മാറ്റാന്‍ ഇങ്ങനെയുള്ള ഈ കാലഘട്ടത്തില്‍ സാദ്ധ്യമല്ല.
ആയുഷ്ക്കാലവിദ്യാഭ്യാസം സൌജന്യമാക്കാന്‍ ഒരു കാലത്തും ഒരു സര്‍ക്കാരിനും സാദ്ധ്യമല്ല. അതിനു് ജപ്പാനിലെ പോലെ താഴോട്ടു വളരുന്ന ജനസംഖ്യാനിരക്കു വേണം. സൌദിയിലെ പോലെ അധികം ചെലവില്ലാതെ [...]
Posted by: കെവി kevi on: ജൂലൈ 9, 2006
ബൂവുലഗസമ്മേളനം കൊച്ചിയിലടിച്ചു കലക്കിയപ്പോള്‍, സാധാരണപോലെയൊരു പൊടിക്കാറ്റു പറത്തി ബഹ്രൈന്‍ ഒന്നുമറിയാത്തപോലെ നിലകൊണ്ടു. കൊച്ചിക്കായലിനൊപ്പം ലോകം മുഴുവനും ഇരുന്നും കിടന്നും ഉറക്കത്തിലും കുലുങ്ങിയപ്പോള്‍ ഈ കുലുക്കായ കുലുക്കൊന്നും കൊച്ചുദ്വീപായ ബഹ്രൈനെന്ന ഠ വട്ടത്തിനകത്തേക്കു കയറിയില്ല. എന്നാലിവിടെയൊന്നു കുലുക്കികളയാമെന്നു വച്ചാലോ, ചാക്കോച്ചനെയൊഴിച്ചു ഞാനാരേം കണ്ടിട്ടൂല്ല്യ കേട്ടിട്ടൂല്ല്യ. മൂപ്പരൊന്നു സൂചിപ്പിച്ചതു ഞാന്‍ മൈന്റും ചെയ്തില്ല. മേളിക്കുകയാണെങ്കില്‍ ലഗ്ഷം ലഗ്ഷം പിന്നാലേന്നു ഞാനും ചാക്കോച്ചനും ഒറ്റയ്ക്കൊറ്റയ്ക്കു തൊണ്ടകീറി വിളിക്കേണ്ടി വരും.
ഒരു ഏകാന്തതയുടെ സുഖം തോന്നുന്നുണ്ട് ഇപ്പൊ.
Posted by: കെവി kevi on: മേയ് 13, 2006
ഒരു മാസത്തെ സഞ്ചാരോം കഴിഞ്ഞു് മുതലാളി ഇന്നു് തിരിച്ചെത്തി. ഇതോടെ എന്റെ ബൂലോഗസഞ്ചാരവും കഴിഞ്ഞു് ഞാനും തിരിച്ചെത്തേണ്ടിയിരിക്കുന്നു. വേഗം ചെല്ലട്ടെ, എന്തൊക്കെ പൊല്ലാപ്പാണാവോ പുള്ളി വന്നപടി ഉണ്ടാക്കാന്‍ പോണതു്.
Posted by: കെവി kevi on: മേയ് 10, 2006
വിവാഹമംഗളാശംസകള്‍, നേരുന്നു
നിങ്ങള്‍ക്കു കൂട്ടുകാരായ് കൂട്ടുവരുവാനാകുകില്ലെങ്കിലും
നിറഞ്ഞ സൌഹൃദവലയത്തില്‍ നിങ്ങളുടെ
താലിചാര്‍ത്തല്‍ വായ്ക്കുരവകളുടെ ആഹ്ലാദാരവത്താല്‍
സമ്പന്നമാകട്ടെയെന്നാശംസിയ്ക്കുന്നു.
ജീവിതം സ്നേഹസമ്പല്‍സമൃദ്ധമാകട്ടെയെന്നാശംസിയ്ക്കുന്നു.
കെവിനും സിജിയും
Posted by: കെവി kevi on: മാര്‍ച്ച് 5, 2006
കാലമിനിയുമുരുളും
വിഷു വരും
വരട്ടെ,
പടക്കം പൊട്ടിയ്ക്കാന്‍ പറ്റില്ലെങ്കിലും,
കമ്പിത്തിരി പൂത്തിരി കത്തിയ്ക്കാന്‍ പറ്റില്ലെങ്കിലും,
വിഷു വരട്ടെ,
വിഷുകഞ്ഞി ഉണ്ടാക്കാലോ………
Posted by: കെവി kevi on: ജനുവരി 17, 2006
പുതുവര്‍ഷത്തിലെ ആദ്യപനി, എല്ലാരേം തഴുകിപോകുന്നതിനിടയില്‍, എന്നെയും കൂടി പെടുത്തി. അവധികളുടെ പെരുമഴക്കാലം കഴിഞ്ഞിട്ടായതിനാല്‍ അവധിയെടുക്കാനും തോന്നുന്നില്ല, കാരണം കുന്നുകൂടിക്കിടക്കുന്നതിനിടയില്‍ പിന്നെയും കുന്നുകൂടുന്ന കടലാസുകളെ ഞാന്‍ തന്നെ വേണം മെരുക്കാന്‍. കമ്പ്യൂട്ടര്‍ യുഗമാണെന്നൊക്കെ പറയാമെന്നേ ഉള്ളൂ, ഈ ഓഫീസില്‍ പറന്നു കളിയ്ക്കുന്ന കടലാസുകളുടെ ഇടയിലാണെന്റെ ജീവിതം.
Posted by: കെവി kevi on: നവംബര്‍ 20, 2005
ഞാനെവെടേം പോയതൊന്നുമല്ലായിരുന്നു. ഓഫീസിലെ മുതലാളി തൊഴിലാളി ബലം പിടിത്തത്തിനിടയില്‍ തൊഴിലാളിയായ എനിയ്ക്കൊരു പാരയാവരുതല്ലോന്നു കരുതി കുറച്ചു നാളു ഇന്റര്‍നെറ്റിലെ നീന്തലൊഴിവാക്കിയതായിരുന്നു. പണ്ടത്തെ ചങ്കരന്‍ തെങ്ങുമ്മെ തന്നേന്നു പറഞ്ഞപോലെ ഞാനിപ്പഴും ഈ ഓഫീസിതന്നെ തൊഴിലാളിയായി കഴിഞ്ഞുകൂടാന്നു പ്രത്യേകം പറയണ്ടല്ലോ. എന്നെ പടിയടച്ചു പിണ്ഢം വയ്ക്കണവരെ ഞാനിവടന്നു ബ്ലോഗും. പൊറത്തേയ്ക്കു തെറിച്ചാ പിന്നെ എവെട്യാ ചെന്നു വീഴണേന്നു വച്ചാ അവടന്നും ബ്ലോഗാം.
പുതിയ അഭിപ്രായങ്ങള്‍