കെവിൻ & സിജി

Archive for the ‘ചെന്നൈ’ Category

ചെന്നൈയിൽ നിന്നു് 70 കിമി അകലെ, ചിന്നകാഞ്ചീപുരം എന്നയിടത്തു് സർക്കാർ വിതരണം ചെയ്ത മലിനമായ കുടിവെള്ളം കുടിച്ചു് ഒരു പിഞ്ചുബാലികയടക്കം ഏഴുപേർ മരിയ്ക്കുകയും, മുന്നൂറോളം പേർ വയറിളക്കവും മറ്റു പ്രശ്നങ്ങളുമായി ആശുപത്രികളിലാവുകയും ചെയ്തു.
നഗരവാസികളേ, ഇവിടെ ശ്രദ്ധിയ്ക്കുക, പൊട്ടിയ കുടിവെള്ളവിതരണക്കുഴലുകളിലൂടെ കടന്നു വരുന്ന മാലിന്യങ്ങളും വ്യാവസായികവിഷങ്ങളും ഒരു ദിവസം നിങ്ങളുടെയും ജീവനെടുക്കാതിരിയ്ക്കുവാൻ നിങ്ങൾ തന്നെ ശ്രദ്ധിയ്ക്കുക. ഇതു് കുടിവെള്ളം കച്ചവടം ചെയ്യുന്നവർക്കു് വേണ്ടിയുള്ള പ്രൊപ്പഗാണ്ടയല്ല, ദൌർഭാഗ്യവശാൽ കുടിവെള്ളക്കച്ചവടക്കാരെ ആശ്രയിയ്ക്കാതെ നഗരവാസികൾക്കു് ജീവിയ്ക്കാൻ വയ്യെന്നായിരിയ്ക്കുന്നു.
വാർത്തയുടെ കഷ്ണം ഇവിടെ കാണാം.

വിലനിലവാരം ചെന്നൈയിൽ

Posted by: കെവി kevi on: നവംബര്‍ 23, 2008

തുവരപരിപ്പു് – കിലോ 52 രൂപ
ഉഴുന്നുപരിപ്പു് – കിലോ 52 രൂപ
കടുകു് – കിലോ 50 രൂപ
വെളിച്ചെണ്ണ – കിലോ 98 രൂപ
പാൽ – ലിറ്റർ 18 രൂപ
ഇതാണു് ചെന്നൈയിലെ ഇന്നത്തെ ചില്ലറവില. കേരളത്തിലെ വിലനിലവാരം എന്താണാവോ ഇപ്പോ.

ചെന്നൈ നഗരത്തിലെ കുടിവെള്ളം വിഷം

Posted by: കെവി kevi on: ഓഗസ്റ്റ് 25, 2008

ചെന്നൈ നഗരത്തിലെ തിരുവൊട്രിയൂർ എന്ന സ്ഥലത്താണ് ഞാനിപ്പോൾ താമസിയ്ക്കുന്നത്. ഇവിടെ കുടിവെള്ളം ഒരു ആഡംബരവസ്തുവാണ്. സർക്കാർ പൈപ്പുകളിലൂടെ കുടിവെള്ളം എത്തുന്നത് നാലുദിവസം കൂടുമ്പോൾ രണ്ടുമണിക്കൂർ മാത്രമാണ്. അതും ചാമ്പുപൈപ്പുപയോഗിച്ച് അടിച്ചെടുക്കണം. അഞ്ചും പത്തും കുടങ്ങളിലും ഡ്രമ്മുകളിലുമെല്ലാം വെള്ളം ശേഖരിച്ച് വെച്ച് പാചകത്തിനും കുടിയ്ക്കുവാനും മറ്റും ഉപയോഗിയ്ക്കും. അതെങ്കിലും ഉണ്ടല്ലോ എന്ന് ഞാൻ ആശ്വസിച്ചു.
ഇന്നലെയാണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്. നാലു ദിവസം മുൻപ് പിടിച്ച് അടച്ചു വെച്ച ഡ്രം ഇന്നലെ തുറന്നു നോക്കിയപ്പോഴുണ്ട്, നിറയെ കൊതുകുകൂത്താടികൾ [...]

ആദ്യത്തെ നോട്ടത്തിൽ . . . .

Posted by: കെവി kevi on: ഓഗസ്റ്റ് 22, 2008

ഏതാനും ദിവസങ്ങളായി ചെന്നൈയിലെ ജനസമുദ്രത്തിൽ ഒരു കൊച്ചുപൊട്ടായി ഞാനും ഒഴുകിനടക്കുന്നു. എട്ടുപേരെ അടക്കിയിരുത്തി പായുന്ന ഷെയറാട്ടോകളിലും, പഴച്ചക്കയിൽ ഈച്ച പൊതിഞ്ഞ പോലെ പോകുന്ന ബസ്സുകളിലും, കറണ്ടിൽ കൈവെച്ചുകൊണ്ട് പായുന്ന ലക്ട്രിക് തീവണ്ടിയിലുമെല്ലാം, തീപ്പെട്ടിഫാക്ടറിയിലെ കൊള്ളിയെന്ന പോലെ ഞാനും അങ്ങനെ എങ്ങിനെയൊക്കെയോ പോകുന്നു.
മഴപെയ്തിറങ്ങിയപ്പോൾ ചളിക്കണ്ടമായി മാറിയ തെരുവാണ് ഇപ്പോഴെന്നും കാലത്തെന്നെ അലട്ടുന്ന ഒരു പ്രശ്നം. താമസിയ്ക്കുന്നിടത്ത് നിന്നും അതിലൂടെ ഇറങ്ങി ചളിപറ്റാതെ പോകാൻ പറ്റില്ല. വഴിയരികത്തിരുന്നു കച്ചവടം ചെയ്യുന്ന അമ്പതോളം കച്ചവടക്കാർ, എന്നും ബാക്കിവരുന്ന പാഴുകളെല്ലാം വൈകുന്നേരം തട്ടുന്നത് [...]

ചെന്നൈയിൽ നിന്നു് സസ്നേഹം

Posted by: കെവി kevi on: ഓഗസ്റ്റ് 5, 2008

ചെന്നൈയിലെ തിരക്കുപിടിച്ച ഒരു തെരുവുചന്ത. എണ്ണതേയ്ക്കാത്ത ചപ്രച്ച തലമുടിയും ആരെയും കൂസാത്ത ഭാവവും കാറ്റത്തു പറപ്പിച്ചുകൊണ്ടു നടക്കുന്ന തമിഴത്തികളും, ഉടയോനില്ലാത്ത പോലെ അലഞ്ഞുതിരിയുന്ന എരുമമാടുകളും പൈക്കിടാങ്ങളും അവയുടെ ചാണകം വീണു കുഴഞ്ഞ മണ്ണും ചെളിയും അതിന്മേൽ ചാക്കും മരപ്പെട്ടികളും അടുക്കിയതിനുമേൽ രണ്ടാംതരം പച്ചക്കറിയും വാഴയിലയും അങ്ങിനെ ഇല്ലാത്ത സാധനങ്ങളൊന്നുമില്ലാത്ത ഒരു വൃത്തികെട്ട ചന്ത. ഈ ചന്തയിലേയ്ക്കാണു് എന്നും കാലത്തു് ഉണർന്നെണീയ്ക്കുന്നതു്. ജനസമുദ്രം തിങ്ങിനിറഞ്ഞൊഴുകിനീങ്ങുന്ന രാജവീഥികളാൽ സമൃദ്ധം ഇവിടം. ചെന്നൈയുടെ തിരക്കുപിടിച്ച ഓട്ടത്തിനിടയിലേയ്ക്കു കേറി ഞാനും ഓടാൻ തുടങ്ങിയിരിയ്ക്കുന്നു.
എന്റെ [...]