ഞാൻ സ്വതന്ത്രനായി

ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണു്, കുറച്ചു കാലമായി അതിന്റെ വക്കുവരെ എത്തിയതുമായിരുന്നു. എന്താണെന്നോ. ഞാൻ വീണ്ടും ജോലി രാജിവെച്ചു. ഇതു് ആറാമത്തെ രാജിയാണു്. എന്നാൽ ഇപ്രാവശ്യം ഒരു വ്യത്യാസമുണ്ടു് ട്ടോ. മുമ്പെല്ലാം പുതിയതു കണ്ടുവെച്ചിട്ടോ, അല്ലെങ്കിൽ പുതിയതു തേടുവാനോ വേണ്ടിയായിരുന്നു ഉണ്ടായിരുന്ന ജോലി കളഞ്ഞതു്. എന്നാലിനി ജോലിയ്ക്കായി പുതിയ കമ്പനിയെ തേടുന്ന പ്രശ്നമില്ല. ഒരു മുഴുവൻ സമയം ഫ്രീലാൻസറാവാൻ തീരുമാനിച്ചു.

ഏറ്റവും അവസാനമായി ദ്രുപാൽ സൈറ്റ് ഡവലപ്പറായിട്ടാണു് എന്റെ കരിയർ എത്തിനില്ക്കുന്നതു്. കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളിൽ ഏതാനും സൈറ്റുകൾ ചെയ്തു. www.m3db.com ആണു് ഞാൻ ദ്രുപാലിൽ ആദ്യമായി ചെയ്യാൻ തുടങ്ങിയ പ്രോജക്റ്റ്, അതുതന്നെയാണു് എന്റെ അഭിമാനവും. കമ്പനിയുടെ ക്ലയന്റിനു വേണ്ടി നിർമ്മിച്ച www.indiafinancebazaar.com ആണു് മറ്റൊരു വലിയ സൈറ്റു്.

ദ്രുപാൽ.ഓർഗിലെ എന്റെ പ്രൊഫൈൽ.

ഇനിമുതൽ വീട്ടിൽ, സിജിയേയും അപ്പൂസിനേയും കൂടുതൽ സ്നേഹിച്ചു്, ദിവസേനയുള്ള 30കി.മി. ബൈക്കോട്ടവും അതിന്റെ ആയാസവും പൊടിയും ഒന്നുമില്ലാതെ, അത്യാവശ്യം വ്യായാമമൊക്കെ ചെയ്തു സ്വസ്ഥമായി ജീവിയ്ക്കാമെന്നു കരുതുന്നു.

ഫ്രീലാൻസിങ്ങിന്റെ ഗുണങ്ങളും അപകടങ്ങളും അറിയാം, എന്നാൽ അതെല്ലാം നേരിടുവാൻ സാധിയ്ക്കമെന്നുതന്നെ വിശ്വസിയ്ക്കുന്നു.

  1. #1 by sreeni sreedharan on മാര്‍ച്ച് 1, 2011 - 11:01 pm

    ellaam nallathinaavatte

  2. #2 by jeevanism on മാര്‍ച്ച് 25, 2011 - 3:20 pm

    Like your works a lot and sure you can keep go as a freelancer with success. All wishes.

  3. #3 by കെവി kevi on മാര്‍ച്ച് 25, 2011 - 5:31 pm

    ശ്രീനി, ജീവൻ
    നിങ്ങളുടെ ആശംസകൾക്കു് ഒരുപാടു നന്ദി.

  4. #4 by Sony George on ഏപ്രില്‍ 22, 2011 - 11:23 pm

    Dear Kevin,
    a small request, can you please add the “rupee symbol” to
    anjali old lipi ??? then it would be great help,
    so that no need to use another font for that.

    regards

    Sony George

  5. #5 by ബൈജു സുല്‍ത്താന്‍ on മേയ് 10, 2011 - 4:58 pm

    ഫ്രീലാന്‍സെന്ന പുതിയ പാതയിലും വിജയങ്ങള്‍ മാത്രം ഭവിക്കട്ടെ എന്നാശംസിക്കുന്നു.
    ഇന്റര്‍നെറ്റില്‍ മലയാളം വായിക്കുമ്പോഴും.. ടൈപ്പു ചെയ്യുമ്പോഴും ഓര്‍ക്കുന്ന ഒരു പേരാണ്‌ ‘കെവിന്‍’.
    എല്ലാ സേവനങ്ങള്‍‍ക്കും ഒരുപാടു നന്ദി.

  6. #6 by kumaran on ജൂണ്‍ 11, 2011 - 1:41 pm

    കെവിൻ & സിജി.. ഒരു പാട് കേട്ടിട്ടുണ്ടെങ്കിലും ഇവിടെ എത്തുന്നത് ആദ്യമായാണ്. മലയാളം കമ്പ്യൂട്ടിങ്ങിനു ചെയ്ത വലിയ സേവനങ്ങൾക്ക് എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.

    ഈ ഇടവേള മഹത്തായ ഏതെങ്കിലും ഒരു കണ്ടുപിടുത്തത്തിനു വേണ്ടിയായിരിക്കട്ടെ.

    നന്ദി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Follow

Get every new post delivered to your Inbox.